- സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്മൂന്നു വീടുകള്‍ കൂടി കൈമാറി
- സിസിബിഐ പ്രതിനിധി സംഘം ലെയോ പാപ്പയെ സന്ദര്‍ശിച്ചു
- മെക്സിക്കോയിലെ സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍ ശ്രദ്ധ നേടുന്നു.
- പാകിസ്താൻ ആശുപത്രിയിലെ തീപിടിത്തം: 14 നവജാതശിശുക്കൾ മരിച്ചു
- ഗോവയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ തല്ക്കാലം പിന്‍വലിച്ചു
- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ
- വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
- ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്വം: ബർത്തലോമിയോ ഒന്നാമൻ
Author: admin
വോട്ടര്‍ പട്ടികയില്‍ നിന്ന് ചില വിഭാഗങ്ങളുടെ പേര് വെട്ടുന്നതിനായി ദശലക്ഷകണക്കിന് ആളുകളെ വ്യവസ്ഥാപിതമായി ലക്ഷ്യം വെയ്ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു
ഉറിയും ചിരിക്കും / കെ ജെ സാബു xന്റെ പ്രിയസുഹൃത്തിനെ നിരീക്ഷിച്ചാൽ മതി y യുടെ ‘കൊണവതിയാരം’ അറിയാൻ .ലോകം ഏറ്റവും വെറുക്കുന്ന ഡൊണൾഡ് ട്രംപ് ആണ് നരേന്ദ്രമോദിയുടെ ‘മൈ പ്രണ്ട്’. എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. “പ്രിയ സുഹൃത്ത് നരേന്ദ്ര’ എന്നാണ് വീഡിയോ സന്ദേശത്തിൽ മോദിയെ അഭിസംബോധന ചെയ്യുന്നത്. “പ്രധാനമന്ത്രി മോദി, എന്റെ നല്ല സുഹൃത്ത് നരേന്ദ്ര, നിങ്ങൾക്ക് ജന്മദിനാശംസകൾ നേരുന്നു. ജീവിതത്തിൽ ഇന്ത്യയ്ക്കുവേണ്ടി നിങ്ങൾ വളരെയധികം നേട്ടങ്ങൾ കൈവരിച്ചു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സൗഹൃദത്തിൽ നാം ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ നേടിയിട്ടുണ്ട്. നമ്മുടെ പങ്കാളിത്തത്തെയും സൗഹൃദത്തെയും കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയട്ടെ. നിങ്ങളെ ഉടൻ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ജന്മദിനാശംസകൾ, എന്റെ സുഹൃത്തേ’ – നെതന്യാഹു പറഞ്ഞു. നേരത്തെ, യുഎസ് പ്രസിഡന്റ് മോദിയെ നേരിട്ട് വിളിച്ച് ജന്മദിനാശംസ അറിയിച്ചിരുന്നു.ഗുജറാത്തിലെ മനുഷ്യരെ തമ്മിലടിപ്പിച്ചും കൊന്നും വിജയക്കൊടിപാറിച്ച് കേന്ദ്രത്തിൽ അധികാരത്തിലെത്തിയ…
മുത്തങ്ങയിലെ പൊലീസ് നടപടിയെ കുറിച്ചുള്ള സിബിഐ റിപ്പോർട്ടും ശിവഗിരിയിലെ ജസ്റ്റിസ് ബാലകൃഷ്ണൻ നമ്പ്യാർ കമ്മീഷൻ റിപ്പോർട്ടും മാറാട് കലാപത്തിലെ റിപ്പോർട്ടും പുറത്തുവിടണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
സർവ്വശക്തനും, കൊല്ലരുതെന്ന് ആജ്ഞാപിച്ചവനുമായ ദൈവത്തിന്റെയും, മുഴുവൻ മാനവികചരിത്രത്തിന്റെയും മുന്നിൽ, എല്ലാ മനുഷ്യർക്കും തകർക്കപ്പെടരുതാത്ത ഒരു അന്തസ്സുണ്ടെന്നും, അത് ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണ്ടതാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു
തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് എ കെ ആന്റണി. ശിവഗിരിയിൽ പൊലീസ് ഇടപെടൽ നടത്തിയത് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണെന്നും അതിൽ തനിക്ക് അതിയായ ദുഃഖവും വേദനയുമുണ്ടെന്നും എ കെ ആന്റണി പറയുന്നു . മുത്തങ്ങ സംഭവത്തിലും അതിയായ ദുഃഖമുണ്ടെന്ന് പറഞ്ഞ എ കെ ആൻറണി മുത്തങ്ങയിലെ പൊലീസ് നടപടിയെ കുറിച്ചുള്ള സിബിഐ റിപ്പോർട്ടും ശിവഗിരിയിലെ ജസ്റ്റിസ് ബാലകൃഷ്ണൻ നമ്പ്യാർ കമ്മീഷൻ റിപ്പോർട്ടും മാറാട് കലാപത്തിലെ റിപ്പോർട്ടും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു. 1995ൽ ശിവഗിരിയിലേക്ക് ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാനായാണ് തനിക്ക് പൊലീസിനെ അയക്കേണ്ടി വന്നത്. എന്നാൽ അത് ഏറ്റവും ദുഃഖവും വേദനയും ഉണ്ടാക്കിയ സംഭവമാണെന്നും പലതും നിർഭാഗ്യകരമായിരുന്നുവെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.മുത്തങ്ങ വെടിവെപ്പിൽ തനിക്ക് ദുഃഖമുണ്ടെന്ന് ആന്റണി പറഞ്ഞു . ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. എന്നാൽ അവസാനം ആദിവാസികളെ ചുട്ടെരിച്ചെന്ന പഴിയാണ് തനിക്ക് കേൾക്കേണ്ടി വന്നത്. ശിവഗിരിയിൽ കോടതിയലക്ഷ്യം ഉണ്ടാകുമെന്ന് ജഡ്ജി വ്യക്തമാക്കിയതോടെയാണ്…
ബെംഗളൂരു: ദുരൂഹത തുടരുന്ന കർണാടകയിലെ ധർമസ്ഥലയിൽ നിന്നും പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) അസ്ഥിഭാഗങ്ങൾ കണ്ടെത്തി. അഞ്ച് തലയോട്ടികളും നൂറ് എല്ലുകളുമാണ് ധർമസ്ഥലയ്ക്കടുത്ത ബംഗളഗുഡെയിൽനിന്നും കണ്ടെത്തിയത് . വനമേഖലയിൽ നടത്തിയ തിരച്ചിലിലാണ് അസ്ഥിഭാഗങ്ങൾ കണ്ടെത്തിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്ഷേത്ര ശുചീകരണ തൊഴിലാളിയായിരുന്ന ചിന്നയ്യ നേരത്തെ ഇതുസംബന്ധിച്ച് നേരത്തെ വെളിപ്പെടുത്തിയിരുന്നു ചിന്നയ്യ ഈ പ്രദേശത്ത് മൃതദേഹങ്ങൾ കുഴിച്ചട്ടത് കണ്ടുവെന്ന് രണ്ട് പ്രദേശവാസികൾ മൊഴി നൽകിയിരുന്നു. തുടർന്നാണ് ഈ മേഖലയിൽ പരിശോധന നടത്തിയത്. കയർ, വാക്കിങ് സ്റ്റിക്ക്, വിഷക്കുപ്പി, ഐഡന്റിറ്റി കാർഡ് എന്നിവയും സ്ഥലത്തുനിന്ന് കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫീസറുടേയും സാന്നിധ്യത്തിലായിരുന്നു പരിശോധന. ധർമസ്ഥലയിലെ ദുരൂഹമരണങ്ങൾ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ ചിന്നയ്യയെ ആഗസ്റ്റ് 23നാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. നിലവിൽ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. തെറ്റായ വിവരങ്ങളും വ്യാജ തെളിവുകളും നൽകിയെന്ന് ആരോപിച്ചാണ് ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ബ്രസീൽ: ബ്രസീലിലെ ഉഷ്ണമേഖലാ തീരപ്രദേശമായ കൊറൂറിപ്പിൽ വിമാനം തകർന്നുവീണതിനെ തുടർന്ന് വ്യാജ സ്‌പേസ് എക്‌സ് പാക്കേജിംഗിൽ പൊതിഞ്ഞ നിലയിൽ ഏകദേശം 200 കിലോഗ്രാം കൊക്കെയ്ൻ കണ്ടെത്തി. വിമാനം തകർന്നതിനെത്തുടർന്ന് ഓസ്‌ട്രേലിയക്കാരനായ പൈലറ്റിനെ വിമാനത്തിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിമോത്തി ജെ. ക്ലാർക്ക് എന്ന പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനാവശിഷ്ടങ്ങൾക്ക് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി പ്രാദേശിക മാധ്യമമായ ജി1 ഗ്ലോബോ റിപ്പോർട്ട് ചെയ്തു.. ഏകദേശം ഒമ്പത് ദശലക്ഷം ബ്രസീലിയൻ റിയാൽ (ഏകദേശം 16 മില്യൺ ഡോളർ) മൂല്യം വരുന്ന കൊക്കെയ്നാണ് കണ്ടെത്തിയത്. 187 ലധികം പായ്ക്കറ്റുകളിലായാണ് കൊക്കെയ്ൻ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ അപകടം നടന്നത്. കരിമ്പിൻ തോട്ടത്തിലാണ് വിമാനം തകർന്നുവീണത്. സാംബിയയിൽ രജിസ്റ്റർ ചെയ്ത വിമാനം രണ്ട് വർഷമായി ബ്രസീലിൽ പ്രവർത്തിച്ചുവരുന്നതായാണ് പൊലീസ് പറയുന്നത്. വിമാനം എവിടെ നിന്നാണ് വന്നതെന്നോ എങ്ങോട്ടേക്ക് പോകുകയായിരുന്നെന്നോ വെളിപ്പെടുത്തിയിട്ടില്ല. വിമാനത്തിൻറെ ഇന്ധന ടാങ്കുകളിൽ നടത്തിയ പരിശോധനയിൽ നിന്ന് ദീർഘദൂര പറക്കലിനായി സജ്ജീകരിച്ചതായാണെന്നാണ്…
സംസ്ഥാന പിന്നോക്ക സമുദായ കമ്മീഷൻ അംഗമായി, പ്രമുഖ ശിശുരോഗ വിദഗ്ദനും, ജനകീയനായ ഡോക്ടരും, സാമൂഹ്യ പ്രവർത്തകനും ആയ ഡോ: ബെനറ്റ് സൈലത്തിനെ സർക്കാർ നിയമിച്ചു. നെയ്യാറ്റിൻകര രൂപതയിലെ ഉച്ചക്കട ഇടവക അംഗവും അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവിൻ്റെ ഇളയ സഹോദരനുമാണ് ഡോ: ബെനറ്റ് സൈലം .
വിനയവും കരുണയും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം അനവധി വിശ്വാസികൾക്കു പ്രചോദനമായി മാറി, ദൈവസഭയോടുള്ള അദ്ദേഹത്തിൻ്റെഅടക്കവും, ജനങ്ങളോടുള്ള ആത്മാർത്ഥമായ സ്നേഹവും കാലങ്ങളോളം ഹൃദയങ്ങളിൽ മുഴങ്ങിക്കൊണ്ടിരിക്കും
1997 മുതൽ 2007 വരെ തൃശൂർ രൂപത അധ്യക്ഷനായിരുന്നു. മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശേരി രൂപതാ ബിഷപ് എന്നീ സ്‌ഥാനങ്ങളിലും സേവനം ചെയ്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
