Author: admin

മിസൈൽ അധിഷ്ഠിത ലേസർ പ്രതിരോധ കവചമായ അയേൺ ബീം വിജയകരമായി പരീക്ഷിച്ചുവെന്ന ഇസ്രയേലിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്.

Read More

സിനിമ/ പ്രഫ. ഷാജി ജോസഫ് ഗബ്രിയേല്‍ ആക്‌സല്‍ സംവിധാനം ചെയ്ത ഡാനിഷ് ചലച്ചിത്രമാണ് ‘ബാബെറ്റ്‌സ് ഫീസ്റ്റ്’. 1958ല്‍ കരെന്‍ ബ്ലിക്‌സന്‍ എഴുതിയ കഥയെ അടിസ്ഥാനമാക്കിയാണ് സംവിധായകന്‍ ആക്‌സല്‍ തിരക്കഥ രചിച്ചിരിക്കുന്നത്. സിനിമ വ്യാപകമായ നിരൂപക പ്രശംസ നേടി, മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ നേടുന്ന ആദ്യത്തെ ഡാനിഷ് ചിത്രമായ ‘ബാബെറ്റ്‌സ് ഫീസ്റ്റ്’,1987 ലെ കാന്‍ ചലച്ചിത്രമേളയിലെ അണ്‍ സെര്‍ട്ടൈന്‍ റിഗാര്‍ഡ് വിഭാഗത്തിലും പ്രദര്‍ശിപ്പിച്ചു.പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഡെന്‍മാര്‍ക്കിലെ ജട്ട്‌ലാന്‍ഡിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് മധ്യവയസ്‌കരും ഭക്തരുമായ പ്രൊട്ടസ്റ്റന്റ് സഹോദരിമാര്‍ മാര്‍ട്ടിനും( ബിര്‍ഗിറ്റ് ഫെഡര്‍സ്പീല്‍), ഫിലിപ്പയും(ബോഡില്‍ ക്‌ജെര്‍) താമസിക്കുന്നത്. കടുത്ത പ്രൊട്ടസ്റ്റന്റ് പാസ്റ്ററുടെ മക്കളായ അവര്‍ മതത്തിനും ജീവകാരുണ്യത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ചവരാണ്. തന്റെ പാസ്റ്ററല്‍ ദൗത്യത്തിന്റെ തുടര്‍ച്ചക്കായി യുവതികളായ മക്കളുടെ വിവാഹം അദ്ദേഹം നിരസിക്കുന്നു. അതുമൂലം, അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും അവിവാഹിതരായി തുടരുന്ന സഹോദരിമാര്‍ പിതാവിന്റെ മരണശേഷം, അവരുടെ ശാന്തമായ സേവന ജീവിതം തുടരുന്നു. ഒരു ദിവസം ബാബെറ്റ്( സ്റ്റെഫാന്‍…

Read More

പക്ഷം / മാര്‍ട്ടിന്‍ എന്‍. ആന്റണി ബീഹാറില്‍ ഏകദേശം 1050 ഏക്കറോളം സ്ഥലം അദാനിക്ക് ഏക്കറിന് ഒരു രൂപ നിരക്കില്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയിരിക്കുന്നു എന്ന വാര്‍ത്ത ഈ ദിവസങ്ങളില്‍ കേള്‍ക്കുന്നുണ്ട്. ആ ഭൂമിയില്‍ 10 ലക്ഷത്തോളം മരങ്ങളുണ്ട.് അവ അദാനിക്ക് മുറിച്ചെടുക്കുകയും ചെയ്യാം. കോര്‍പ്പറേറ്റുകളോടുള്ള പരമാധികാരിയുടെ പ്രീണനനയത്തിന്റെ ഏറ്റവും അവസാനത്തെ തെളിവാണിത്. ജനാധിപത്യാധികാരത്തെ പരമാധികാരമാക്കി ഒരു നവഫാസിസത്തിലേക്ക് രാജ്യത്തെ നയിക്കുന്ന നരേന്ദ്ര മോദിക്കും അനുചരന്മാര്‍ക്കും ഇതൊരു വിഷയമല്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഉന്നയിച്ച ഈ വിഷയത്തിന് ആരും ഒരു മറുപടിയും നല്‍കാത്തത്. പരിമിതിയില്ലാത്ത പരമാധികാരത്തിലേക്കാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എങ്കിലും അതിലൂടെ കടന്നുവരുന്ന അപകടത്തെക്കുറിച്ച് നമ്മള്‍ നിശബ്ദരാകുകയാണ്. രാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്നും എതിര്‍പ്പിന്റെ ചില സ്വരങ്ങള്‍ ഉയരുന്നുണ്ടെങ്കിലും മാധ്യമങ്ങള്‍ അവയെ അവഗണിക്കുകയാണ്. ബിജെപിയുടെ ഈ പരമാധികാര മാനിയയെ ബോധമുള്ളവര്‍ ചെറുത്തുനിറുത്തുന്നില്ലെങ്കില്‍ വരാന്‍ പോകുന്നത് ഭീകരമായ ഒരു മരണ സംസ്‌കാരമായിരിക്കും എന്ന കാര്യം മറക്കരുത്. അതിനുള്ള…

Read More

സ്പോർട്സ് / ബോബന്‍ വരാപ്പുഴ ജിമ്മിജോര്‍ജ് ലോകവോളിബോളിന്റെ യവനരാജകുമാരനായി വാഴ്ത്തപ്പെടുന്നതിനു മുമ്പേ കേരളത്തിന്റെ കൊടിക്കൂറ ഉയരത്തില്‍ പറത്തിയ പ്രതിഭാധനനായിരുന്നു പപ്പന്‍ എന്ന് അറിയപ്പെട്ടിരുന്ന എറണാകുളത്ത് വരാപ്പുഴക്കാരന്‍ ടി.ഡി. ജോസഫ്. പപ്പന്റെ വോളിബോള്‍ കളത്തിലെ പ്രകടനങ്ങള്‍ പിന്നീട് അതിശയകരമെന്ന് തോന്നിപ്പിക്കുന്ന കഥകളായി നാട്ടുകാര്‍ പാടിനടന്നു. വോളിബോള്‍ പ്രേമികളുടെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്ന വീരകഥാപാത്രമായി പപ്പന്‍ മാറി. വടകര പപ്പന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന പത്മനാഭന്‍ വീരശുരപരാക്രമിയായി കേരളത്തിലാകമാനമുള്ള വോളിബോള്‍ കോര്‍ട്ടുകളില്‍ നിറഞ്ഞാടുന്ന കാലത്ത് എറണാകുളം വരാപ്പുഴ/ ചിറയ്ക്കകത്തെ തേങ്ങാപ്പുരക്കലെ ദേവസിച്ചേട്ടന്റെ മകന്‍ ജോസഫ്, മീശ മുളക്കാത്തൊരു ചെറുക്കനായിരുന്നു. ജന്മനാ തന്നെ ഒരെലുമ്പനുമായിരുന്നു. അവനെകാണുന്ന ഏവരുടെയും മുന്നില്‍ തിര്‍ത്തും ആരോഗ്യരഹിതന്‍.അല്പം മുതിര്‍ന്നപ്പോള്‍ പഠിത്തത്തേക്കാള്‍ താല്പര്യം വോളിബോള്‍ കളിയോടായി. നില്‍ക്കുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും എന്തിനേറെ ഉറങ്ങാന്‍ കിടക്കുമ്പോഴും ഒരു ജാഗ്രത അവനില്‍ രൂഡമൂലമാകാന്‍ തുടങ്ങി. എതിര്‍ കോര്‍ട്ടില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും അടിച്ചിരുത്തപ്പെട്ടേക്കാവുന്ന ഒരു സ്മാഷ്….. തന്ത്രപരമായ ഒരു പ്ലേസിംഗ്…… അതായിരുന്നു എപ്പോഴും അവന്റെ മനസിലെ…

Read More

കൃപയിലേക്ക് ഒരു തിരിച്ചുവരവ് / ഡോ. സോളമന്‍ എ. ജോസഫ് ഒരു ആതുരശുശ്രൂഷകന്റെ ആത്മനിമന്ത്രണങ്ങള്‍ നാളുകളായി വിട്ടുമാറാത്ത കാലുവേദനയുമായിട്ടാണ് ക്രൈം ബ്രാഞ്ച് എസ്ഐ ആയിരുന്ന അദ്ദേഹം ഒപിയില്‍ വന്നത്. ഉറക്കം തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള അസഹ്യമായ വേദന. കുറെനേരം കാലു തിരുമ്മിയാല്‍ മാത്രമേ ആശ്വാസം കിട്ടിയിരുന്നുള്ളൂ. കാലിലെ രക്തയോട്ടത്തിന് ബ്ലോക്ക് ഉണ്ടെന്ന് സംശയം തോന്നും വിധത്തിലുള്ള വിവരണം. സിഗററ്റ് വലിക്കാറുണ്ടോ എന്ന് ഞാന്‍ ആരാഞ്ഞു. ഉണ്ടെന്ന് മറുപടിയും കിട്ടി.”ഒരു ദിവസം എത്രയാണ് വലിക്കുക?” ബ്ലോക്ക് ആകുമെന്ന നിഗമനം ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ചോദ്യം. ”കുറഞ്ഞത് ഒരു പാക്കറ്റെങ്കിലും” എന്നായിരുന്നു മടിച്ചുകൊണ്ടുള്ള മറുപടി. രക്തയോട്ടത്തിന്റെ സ്‌കാന്‍ ചെയ്യാനായി നിര്‍ദേശിച്ചു. തൊട്ടടുത്ത ആഴ്ച സ്‌കാനുമായി അയാള്‍ ഒപിയില്‍ തിരിച്ചുവന്നു. മുട്ടിനു താഴെയുള്ള രക്തകുഴലുകളില്‍ നന്നായി രക്തം കട്ടപിടിച്ചിരുന്നു. സാമാന്യം വലിപ്പമുള്ള ബ്ലോക്കുകളായിരുന്നു. ”ആന്‍ജിയോപ്ലാസ്റ്റി കൊണ്ട് മാറ്റാന്‍ കഴിയുകയില്ല. ബൈപാസ് ശസ്ത്രക്രിയ കൊണ്ട് അല്പം ആശ്വാസം കിട്ടിയേക്കാം. കാര്‍ഡിയോ തൊറാസിക് വിഭാഗത്തില്‍ കൂടിയൊന്ന് കാണിക്കണം,” ഞാന്‍ നിര്‍ദേശിച്ചു. ”സിഗററ്റ്…

Read More

ഓൺലൈൻ ഫുഡ് ഡെലിവറി സ്‌ഥാപനങ്ങളിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള, നിയമനിർമ്മാണത്തെക്കുറിച്ച് മറുപടി പറയുന്നതിനിടെയാണ് മന്ത്രിക്ക് അസ്വസ്‌ഥത അനുഭവപ്പെട്ടത്.

Read More

എഡിറ്റോറിയൽ / ജെക്കോബി പ്രധാനമന്ത്രി മോദിയുടെ സാന്ത്വനമന്ത്രത്തിനായി കാത്തിരിക്കുകയായിരുന്നു, ഭയാനകമായ സംഘര്‍ഷങ്ങളില്‍ മുറിവേറ്റ മണിപ്പുരി ജനത. രണ്ടു വര്‍ഷവും നാലു മാസവും പത്തു ദിവസവും നീണ്ട കാത്തിരിപ്പിനൊടുവില്‍, ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ പ്രത്യാശയുടെ പുത്തന്‍ പുലരി വാഗ്ദാനം ചെയ്ത്, 8,500 കോടി രൂപയുടെ 31 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് മണിപ്പുരിലൂടെ നാലു മണിക്കൂറുകൊണ്ട് മോദി കടന്നുപോയി. 2023 മേയില്‍ ആളിപ്പടര്‍ന്ന വര്‍ഗീയ കലാപത്തിന്റെയും വംശഹത്യയുടെയും കൊടുംഭീകരതയ്ക്ക് അറുതിവരുത്തുന്നതിന് ഇന്ത്യന്‍ ആര്‍മിയുടെ രണ്ടു ഡിവിഷനുകളുടെയും അസം റൈഫിള്‍സ്, ബോര്‍ഡര്‍ സെക്യുരിറ്റി ഫോഴ്സ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ്, മണിപ്പുര്‍ പൊലീസ് ബറ്റാലിയനുകളുടെയും ബൂട്ടുകളെക്കാള്‍ പ്രധാനമന്ത്രിയുടെ ഉറച്ചശബ്ദമൊന്നുമാത്രം മതി എന്നു വിശ്വസിച്ചിരുന്ന ജനങ്ങളോട്, ”ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്; ഭാരത സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്” എന്ന് വിളിച്ചുപറയാന്‍ 864 ദിവസം വൈകിയതെന്തിന് എന്ന് അദ്ദേഹം വിശദീകരിക്കുന്നില്ല. അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും പീഡനങ്ങള്‍ക്ക് ഇരകളായ സ്ത്രീകളെയും കുട്ടികളെയും, പാര്‍പ്പിടങ്ങള്‍ നഷ്ടപ്പെട്ട് 280 ദുരിതാശ്വാസ ക്യാമ്പുകളിലായി നരകിക്കുന്ന 60,000 ആഭ്യന്തര അഭയാര്‍ഥികളെയും ഓര്‍ത്തുകൊണ്ട്…

Read More