കൊച്ചി: സിസ്റ്റര് ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില് നടപ്പാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതി പ്രകാരം നിര്മിച്ച മൂന്നുവീടുകള് കൂടി കൈമാറി. ഇതോടെ സിസ്റ്ററുടെ നേതൃത്വത്തില് നിര്മിച്ചുനല്കുന്ന വീടുകളുടെ എണ്ണം 223 ആയി. പാലാരിവട്ടം കെസിയ ഹോപ്സ് സെന്ററിന്റെ സഹകരണത്തോടെയാണ് ഹൗസ് ചലഞ്ച് പദ്ധതി നടപ്പാക്കിവരുന്നത്.2 വീടുകളുടെ താക്കോലുകള് മുന്മന്ത്രി കെ. ബാബു, റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ഗ്ലോബല് സെക്രട്ടറി പി.ജെ. ബെന്നി എന്നിവര് ചേര്ന്ന് കൈമാറി. കെസിയ ഹോപ്സ് സെന്ററും പാലാരിവട്ടം പള്ളിനട റെസിഡന്സ് അസോസിയേഷനുമായി ചേര്ന്ന് സംഘടിപ്പിച്ച ഓണാഘോഷവും കെ. ബാബു ഉദ്ഘാടനം ചെയ്തു.ഓണസമ്മാനമായാണ് മൂന്നുവീടുകളും നിര്മിച്ചുനല്കിയതെന്ന് സിസ്റ്റര് ലിസി ചക്കാലയ്ക്കല് പറഞ്ഞു. അരൂര്, വടുതല, കാട്ടിപ്പറമ്പില് എന്നിവിടങ്ങളിലായാണ് വീടുകള് നിര്മിച്ചത്. വീടുകള്ക്കാവശ്യമായ മുഴുവന് നിര്മാണ സാമഗ്രികളും നല്കിയത് റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ഗ്ലോബല് ആണ്.താക്കോല് കൈമാറ്റച്ചടങ്ങില് റെസിഡന്സ് അസോസിയേഷന് പ്രസിഡന്റ് സി.വി. സുധീര് അധ്യക്ഷത വഹിച്ചു. വാര്ഡ് കൗണ്സിലര് ഗേളി റോബര്ട്ട്, ഡി.ജി. സുരേഷ്, തങ്കമണി വര്ഗീസ്, കെ.കെ. പുരുഷോത്തമന് തുടങ്ങിയവര് സംസാരിച്ചു.മൂന്നാമത്തെ വീട് ഓണസമ്മാനമായി ഔവര് ലേഡീസ് വിദ്യാലയത്തിലെ പൂര്വ വിദ്യാര്ഥിനിക്കാണ് കൈമാറിയത്. പൂര്വ അധ്യാപകരുടെ സംഘടനയായ എവര്ഗ്രീന് ഗ്രൂപ്പും കെസിയ ഹോപ്പ് സെന്ററും ഓണാഘോഷം വിരുന്ന് സംഘടിപ്പിച്ചു. ഡയാന സില്വസ്റ്റര് ഉദ്ഘാടനം ചെയ്തു. സിസ്റ്റര് ലിസി ചക്കാലയ്ക്കല് അധ്യക്ഷയായി. പൂര്വ അധ്യാപകര് തങ്ങളുടെ പൂര്വ വിദ്യാര്ഥിനിയുടെ നിര്മാണം സര്ക്കാര് സഹായത്തോടെയാണ് ആരംഭിച്ചത്. ഭവനം പൂര്ത്തിയാക്കാന് വേണ്ട മുഴുവന് നിര്മാണ വസ്തുക്കളും നല്കി സഹായിച്ചത് എവര്ഗ്രീന് ഗ്രൂപ്പ് അംഗങ്ങളാണ്. ഹൗസ് ചാലഞ്ച് കോഓര്ഡിനേറ്റര് ലില്ലി പോള്, എവര്ഗ്രീന് ഗ്രൂപ്പ് ഭാരവാഹികളായ ജസിത സേവ്യര്, മറിയാമ്മ ജോര്ജ്, ഫിലോമിന ഫിലിന്, ബ്രിജിറ്റ് ഗ്ലീസറിയ, ആശ മോള് ഓസ്റ്റിന് തുടങ്ങിയവര് പ്രസംഗിച്ചു.ചാലഞ്ചിന് വേണ്ടി ആയിരം രൂപ ചാലഞ്ച് എന്ന പദ്ധതിക്കും തുടക്കമിട്ടു. എല്ലാ മാസവും ഒരാള് ആയിരം രൂപ വീതം ഹൗസ് ചാലഞ്ച് പദ്ധതിക്ക് നല്കുകയും നെഞ്ചില് ആയിരം പേരുണ്ട് എന്ന ലക്ഷ്യത്തോടെ 500 ചതുരശ്ര അടിയുള്ള ഭവനം നിര്മിച്ച് നല്കാന് സാധിക്കുമെന്ന് ഹൗസ് ചാലഞ്ച് സ്ഥാപക സിസ്റ്റര് ലിസി ചക്കാലയ്ക്കല് പറഞ്ഞു.
Trending
- ജെമെല്ലി ആശുപത്രിയിൽ നിന്ന് വത്തിക്കാനിലേക്ക് മടങ്ങി ലെയോ പതിനാലാമൻ പാപ്പ
- മൂല്യബോധമുള്ള കുടുംബസംസ്കാരം രൂപപ്പെടുത്തുന്നതിൽ ചാവറ മാട്രിമണിയുടെ പങ്ക് അതുല്യം: മന്ത്രി അനൂപ് ജേക്കബ്
- അധ്യാപകർക്കായി ചൈൽഡ് ഹെൽത്തി സ്കൂൾസ് പരിശീലന പരിപാടി സംഘടിപ്പിച്ചു
- 100 മത് ആഗോള മിഷൻ ഞായർ
- പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ പ്രതിബദ്ധത വേണം: കർദ്ദിനാൾ ചേർണി
- സംഗീതം പൊഴിക്കുന്ന 70 വെങ്കലമണികൾ
- കുടുംബങ്ങൾ സഭയുടെ ദൗത്യത്തിൽ സജീവ പങ്കാളികളാകണം: ലെയോ പതിനാലാമൻ പാപ്പ
- ഷോർട്ട് ഫിലിം ഫെസ്റ്റിവെല്ലുകളിൽ മികച്ച സംവിധായകനുള്ള പുരസ്കാരങ്ങളുമായി ആനപ്പാറ ഇടവകാംഗം

