- വൈപ്പിൻ വിഷമദ്യ ദുരന്തം: 44-ാം അനുസ്മരണം നടത്തി
- ഗോവയിലും മതദ്വേഷം
- വൃദ്ധസദനമാകുന്ന കേരളം
- ആമസോണിലെ ജനങ്ങളോടൊപ്പം നടക്കുന്നതാണ് സുവിശേഷ ദൗത്യം: കർദ്ദിനാൾ ചെർണി
- ആണവ പരീക്ഷണങ്ങളുടെ ദുരന്തഫലങ്ങളിൽ നിന്ന് ഭാവിതലമുറയെ സംരക്ഷിക്കണം: പാപ്പ
- അയർലണ്ടിൽ ഹോളിക്രോസ് വൈദികൻ ഫാ. ഇമ്മാനുവൽ കല്ലറയ്ക്കൽ അന്തരിച്ചു
- ജലസംരക്ഷണം സ്രഷ്ടാവിനോടുള്ള സ്നേഹത്തിന്റെ പ്രകടനം: പാപ്പ
- വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച 21 ക്രൈസ്തവരിൽ ഒരാളായ വിശുദ്ധ മാത്യു അയാരിഗയുടെ ലോകത്തിലെ ആദ്യ കത്തോലിക്കാ ഇടവക ടെക്സസിൽ
Author: admin
പുനെ :ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ ചാരിതാര്‍ത്ഥ്യവുമായി ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് അധ്യക്ഷതപദവി ഒഴിഞ്ഞു. 2016 മുതല്‍ 2019 വരെ വൈസ് പ്രസിഡന്റും, തുടര്‍ന്ന് 2019 മുതല്‍ 2025 വരെ തുടര്‍ച്ചയായി രണ്ടുതവണ പ്രസിഡന്റുമായിരുന്നു അദ്ദേഹം. എതിരില്ലാതെയായിരുന്നു ആ മൂന്നു തിരഞ്ഞെടുപ്പുകളും. അത്തരത്തില്‍ അംഗീകാരം ലഭിച്ച ഏക അല്മായന്‍ എന്ന ഖ്യാതിയോടെയാണ് പടിയിറക്കം. മാറ്റു തെളിയിച്ച സീനിയര്‍ മാധ്യമപ്രവര്‍ത്തകനും രാജ്യാന്തര പ്രശസ്തനായ മാധ്യമ പരിശീലകനുമായ പ്രൊഫ. ഇഗ്നേഷ്യസ് ഗൊണ്‍സല്‍വസിനെപ്പോലൊരു അല്മായന്‍ തലപ്പത്ത് വന്നത് സംഘടനയുടെ അന്തസ്സും ആധികാരികതയും സ്വീകാര്യതയും വര്‍ധിപ്പിച്ചുവെന്ന് മാധ്യമങ്ങള്‍ക്കായുള്ള സിബിസിഐ കാര്യാലയത്തിന്റെ അധ്യക്ഷനും ബെല്ലാരി രൂപതയുടെ ആര്‍ച്ച്ബിഷപ്പുമായ ഡോ. ഹെന്റി ഡിസൂസ പറഞ്ഞു. ഭാരതത്തിലെ സഭയുടെപേരില്‍ അദ്ദേഹം ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസിനു നന്ദി പറഞ്ഞു. ഇന്ത്യന്‍ കറന്റ്‌സ് മുന്‍ എഡിറ്ററും കപ്പൂച്ചിന്‍ സഭാംഗവുമായ ഡോ. സുരേഷ് മാത്യുവാണ് പുതിയ പ്രസിഡന്റ്. മറ്റ് ഭാരവാഹികള്‍ ഫാ. ജോ എറുപ്പക്കാട്ട് (വൈസ് പ്രസിഡന്റ്)…
പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസില്‍ നിന്ന് റവ. ഡോ. ആന്റണി ഇട്ടിക്കുന്നത്ത് ഒസിഡി മെമെന്റോ ഏറ്റുവാങ്ങി. കേരളത്തില്‍ സാമൂഹ്യ സമ്പര്‍ക്കമാധ്യമരംഗത്തെ ആദിസ്‌നാപകരായ മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ പ്രസിദ്ധീകരണങ്ങളിലൊന്നാണ് ചെറുപുഷ്പം. നൂറ്റിഎഴുപത്തഞ്ചു വര്‍ഷം പിന്നിട്ട ദി എക്‌സാമിനര്‍ (മുംബൈ, ഇക്കൊല്ലം സുവര്‍ണജൂബിലി ആഘോഷിച്ച നാം വാഴ്‌വൂ (ചെന്നൈ) എന്നീ പ്രസിദ്ധീകരണങ്ങളെയും, ഇന്ത്യയില്‍ മാധ്യമ ശുശ്രൂഷാരംഗത്ത് 90 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയസൊസൈറ്റി ഓഫ് സെന്റ് പോള്‍ സന്ന്യാസ സമൂഹത്തെയും ഇതോടൊപ്പം ആദരിച്ചു. മൂന്നു പതിറ്റാണ്ടിലേറെ ദി എക്‌സാമിനറിനെ നയിച്ച ഫാ. ആന്റണി ചാരങ്ങാട്ട്, ഡോ. രാജശേഖരന്‍, പ്രൊവിന്‍ഷ്യല്‍ ഫാ. ജോബി മാത്യു എന്നിവര്‍ യഥാക്രമം മെമെന്റോകള്‍ ഏറ്റുവാങ്ങി. അഞ്ചു പതിറ്റാണ്ടിലേറെ സത്യനാദകാഹളത്തിന്റെ മുഖ്യപത്രാധിപരായി സേവനമനുഷ്ഠിച്ചു റെക്കോര്‍ഡ് സ്ഥാപിച്ച പി.സി. വര്‍ക്കിയുടെ ഇളംതലമുറക്കാരനാണ് ‘ടോണി’ എന്നു പരക്കേ അറിയപ്പെടുന്ന ഫാ. ആന്റണി ചാരങ്ങാട്ട്.കര്‍ദിനാള്‍മാരായ വലേറിയന്‍ ഗ്രേഷ്യസ്, സൈമണ്‍ പിമെന്റ, ഐവന്‍ ഡയസ്,…
പത്തൊന്‍പതാം നൂറ്റാണ്ടില്‍, പുരുഷമേധാവിത്വത്തിലും ജന്മഭേദ ജാതിവ്യവസ്ഥയിലെ വര്‍ഗീകരണത്തിലും ഉന്നത ജാതിക്കാരായ കുലീന സ്ത്രീകളെ പുറംലോകം കാണിക്കാതെ അടച്ചിടുകയും, ഭൃത്യ, പതിത, നീച വിഭാഗക്കാരായ സ്ത്രീകളെ എല്ലാതരത്തിലും ചവിട്ടിത്താഴ്ത്തുകയും ചെയ്തിരുന്ന സാചര്യത്തില്‍ കേരളത്തില്‍ സ്ത്രീജീവിതത്തിന് പുതിയ സാധ്യത തുറന്നിട്ട മദര്‍ ഏലീശ്വയുടെ ചരിത്രം അനന്യമായ സ്ത്രീനിര്‍വാഹകത്വത്തിന്റെയും മിസ്റ്റിക്കല്‍ അനുഭവത്തിന്റെയും കഥയാണെന്ന്, ‘സ്ത്രീ, പത്തൊന്‍പതാം നൂറ്റാണ്ടിലെ സാംസ്‌കാരിക സാമൂഹ്യ രാഷ് ട്രീയ പശ്ചാത്തലത്തില്‍’ എന്ന പ്രബന്ധം അവതരിപ്പിച്ച തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ് പ്രഫ. ഡോ. ജെ. ദേവിക പറഞ്ഞു. സ്ത്രീകള്‍ക്ക് വിമോചന മാര്‍ഗം തുറന്നു കൊടുത്തുഡോ. വിനില്‍ പോള്‍ രാജ്യത്ത് ഏറ്റവും ഇടുങ്ങിയതും മനുഷ്യത്വരഹിതവുമായ ജാതിവ്യവസ്ഥ നിലനിന്ന കേരളത്തില്‍ ക്രൈസ്തവ മിഷണറിമാര്‍ തങ്ങളുടെ സാംസ്‌കാരിക ദൗത്യത്തിന്റെ ഭാഗമായി പെണ്‍പള്ളിക്കൂടങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നപ്പോഴും, ജാതിയുടെ അടിച്ചമര്‍ത്തലിനും പുരുഷാധിപത്യത്തിനുമെതിരെ സമൂഹത്തിന്റെ അരികുവല്‍കരിക്കപ്പെട്ട ദലിതരും താഴ്ന്ന ജാതിക്കാരുമായ സ്ത്രീകള്‍ക്ക് വിമോചന മാര്‍ഗം തുറന്നുകിട്ടാന്‍ വലിയ പോരാട്ടങ്ങള്‍ അനിവാര്യമായിരുന്ന സാഹചര്യത്തിലാണ് മദര്‍ ഏലീശ്വ കോണ്‍വെന്റ്…
കൊച്ചി :ദാമ്പത്യം, മാതൃത്വം, വൈധവ്യം എന്നിങ്ങനെ പച്ചയായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ ഏലീശ്വാമ്മ സന്ന്യാസജീവിത ശൈലി രൂപപ്പെടുത്തിയപ്പോള്‍ സമൂഹത്തിനു പകര്‍ന്നു നല്‍കിയ മൂല്യങ്ങളുടെ സവിശേഷത ആഴത്തില്‍ വിലയിരുത്തേണ്ടതുണ്ടെന്ന് നിഷ്പാദുക കര്‍മലീത്താ സഭയുടെ മഞ്ഞുമ്മല്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും മദര്‍ ഏലീശ്വായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തിരുകര്‍മ ആഘോഷത്തിനായി വരാപ്പുഴ അതിരൂപതയില്‍ രൂപീകരിച്ചിട്ടുള്ള സംഘാടക സമിതിയുടെ അധ്യക്ഷനുമായ റവ. ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു. മദര്‍ ഏലിശ്വായുടെ ആത്മീയ വ്യക്തിത്വത്തെ പുനര്‍വ്യാഖ്യാനം ചെയ്യുന്നതിലൂടെ നമ്മുടെ ജീവിത നവീകരണത്തിനുള്ള പ്രവര്‍ത്തന മാതൃകകള്‍ തിരിച്ചറിയാന്‍ നമുക്ക് സാധിക്കും. വ്യാഖ്യാനം ഒരു അന്തര്‍ സാംസ്‌കാരിക സംഭാഷണമാണ്. ഇത് ഒരു എത്തിച്ചേരലിന്റെ നിമിഷമല്ല, ഒരു തുടക്കത്തിന്റെ നിമിഷമാണ്. ഏലീശ്വാമ്മയുടെ സംസ്‌കാരവും നമ്മുടെ ഇന്നത്തെ സംസ്‌കാരവും തമ്മിലുള്ള ഒരു സംഭാഷണത്തിലൂടെ പ്രകാശിതമാകുന്നത് നമ്മള്‍ തന്നെ ഏറ്റെടുക്കേണ്ട ജീവിതശൈലിയുടെ, അതിന്റെ ഫലമായി സമൂഹത്തിന് നമ്മുടെ ജീവിതത്തിലൂടെ ധന്യമായ സംഭാവനകള്‍ കൊടുക്കുന്നതിനുള്ള പ്രചോദനമാണ്. ഏലീശ്വാമ്മയുടെ ജീവിതത്തെ ചൂഴ്ന്നുനിന്നിരുന്നത് കര്‍മലീത്താ ആത്മീയതയുടെ സംസ്‌കാരമാണ്.…
സമുദായ മുന്നണിയുടെ നാല്പത് അംഗ സമുദായ സംഘടനകളുടെ നേതാക്കന്മാരുടെ സമ്മേളനത്തിലാണ് തീരുമാനം ഉണ്ടായത്.
ഗാസ സിറ്റി: ഗാസയിലേക്ക് അത്യാവശ്യ സഹായങ്ങളുമായി പോയ ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില ബോട്ടുകള്‍ പിടിച്ചെടുത്ത ഇസ്രയേൽ നടപടിക്കെതിരെ ലോകവ്യാപക പ്രതിഷേധം. ഫ്‌ളോട്ടില ആക്ടിവിസ്റ്റുകളെ തടവിലാക്കിയ ഇസ്രയേല്‍ നടപടി നിയമവിരുദ്ധമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ . ഇസ്രയേല്‍ വംശഹത്യ നടത്തുകയാണെന്നും ആംനസ്റ്റി വിമർശിച്ചു. ‘ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില ബോട്ടുകള്‍ തടഞ്ഞതും ഗാസന്‍ തീരത്ത് നിന്ന് അംഗങ്ങളെ തടവിലാക്കിയതും സമാധാനപൂര്‍വമായ മാനുഷിക ദൗത്യത്തിന് നേരെയുള്ള ലജ്ജാകരമായ ആക്രമണമാണ്. ഫ്‌ളോട്ടിലയ്ക്കും അതിലെ അംഗങ്ങള്‍ക്കുമെതിരായ ആഴ്ചകള്‍ നീണ്ട ഭീഷണികള്‍ക്ക് ശേഷമാണ് ഇന്നലത്തെ നടപടി’, ആംനസ്റ്റി സെക്രട്ടറി ജനറല്‍ ആഗ്നസ് കള്ളാമാര്‍ഡ് കുറിച്ചു.
എറണാകുളം: പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രത്യേക സാമൂഹിക സാഹചര്യത്തില്‍ സ്ത്രീസമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കു വേണ്ടി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവച്ച് മലയാളക്കരയില്‍ സ്ത്രീസന്ന്യാസസമര്‍പ്പണത്തിന്റെ ആദ്യ മാതൃക രൂപപ്പെടുത്തിയ ധന്യയായ മദര്‍ ഏലീശ്വയുടെ പുണ്യജീവിതത്തിന്റെ മഹിമ അതിന്റെ ചരിത്രഭൂമികയില്‍ കൂടുതല്‍ മിഴിവോടെ അടയാളപ്പെടുത്തേണ്ടതുണ്ടെന്ന് മുന്‍ എംപിയും കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍ പ്രസിഡന്റുമായ ഡോ. ചാള്‍സ് ഡയസ് പറഞ്ഞു. കേരളത്തിലെ ആദ്യ സന്ന്യാസിനിയും ഭാരതത്തിലെ ആദ്യ കര്‍മലീത്താ സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപികയുമായ മദര്‍ ഏലീശ്വയെ സാര്‍വത്രിക സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍, മദര്‍ തന്റെ സമര്‍പ്പിത ജീവിതത്തിന്റെ രണ്ടാം ഘട്ടത്തില്‍ 23 വര്‍ഷം ജീവിക്കുകയും സ്വര്‍ഗീയ സമ്മാനത്തിനായി വിളിക്കപ്പെടുകയും ചെയ്ത, തെരേസ്യന്‍ കര്‍മലീത്താ സമൂഹത്തിന്റെ (സിടിസി) മാതൃഭവനമായ വരാപ്പുഴ സെന്റ് ജോസഫ് കോണ്‍വെന്റില്‍ സംഘടിപ്പിച്ച ‘എലിഷേവ 2025’ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദൈവം നിയോഗിച്ച വഴിയിലൂടെ നടന്ന മദര്‍ ഏലീശ്വ സ്ഥാപിച്ച പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭ (ടിഒസിഡി) എന്ന സന്ന്യാസിനീ സമൂഹത്തില്‍…
കോഴിക്കോട്: വംശഹത്യ നേരിടുന്ന പലസ്തീന് പിന്തുണ നൽകുന്ന കേരളത്തിന് നന്ദി അറിയിച്ച് പലസ്തീൻ അംബാസഡർ അബ്ദുല്ല അബു ഷാവേഷ്. കേരളത്തിന്റെ മനുഷ്യത്വത്തിന്റെ ശബ്ദം അതിർത്തി കടന്ന് എത്തുന്നതായും എൽഡിഎഫ് കോഴിക്കോട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസിൽ അബ്ദുല്ല അബു ഷാവേഷ് പറഞ്ഞു. ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരെ എല്ലാവരും സമൂഹമാധ്യമങ്ങളിൽ പലസ്തീൻ അനുകൂല പോസ്റ്റുകൾ തുടർച്ചയായി ഇടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . പലസ്തീനെ അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. യുഎന്നിൽ ഇന്ത്യ പലസ്തീൻ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇനിയും ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനികളുടെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പഴയ ചരിത്രം മറച്ചുവെച്ച് പുതിയ സംഭവങ്ങൾ മാത്രമാണ് ചർച്ച ചെയ്യപ്പെടുന്നത്. പലസ്തീന്റെ അസ്ഥിത്വം ആർക്കും അവഗണിക്കാനാവില്ല- അബു ഷാവേഷ് പറഞ്ഞു.
ഫാ. ഡീൻ തോമസ് സോറെങ്ങിനും യുവജനങ്ങള്‍ക്കിടയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികനായ ഫാ. ഇമ്മാനുവൽ ബാഗ്‌വാറിനുമാണ് പരിക്കേറ്റത്.
കൊച്ചി: എല്ലാത്തിനും ഉത്തരം നൽകുന്ന, എല്ലാത്തിനെയും ഒന്നിപ്പിക്കുന്ന ആശയമാണ് ഗാന്ധിയെന്ന് വി ഡി സതീശൻ. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കാലാതീതമായ മാതൃകയാണ് അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്കിൽ കുറിച്ചു.വിഡി സതീശന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: ജാതി, മത, വർഗ, വർണ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാത്തിനെയും ഒന്നായി കാണുന്ന, എല്ലാത്തിനും ഉത്തരം നൽകുന്ന, എല്ലാത്തിനെയും ഒന്നിപ്പിക്കുന്ന ആശയമാണ് ഗാന്ധി. ഗാന്ധിയൻ ആശയ സംഹിതയുടെ അന്തസത്ത കൊണ്ട് ആറ്റിക്കുറുക്കി എടുത്തതാണ് ഇന്ത്യ. സത്യം എന്ന വാക്കിന് മറുപേരാകുന്നു ഗാന്ധി. ഓരോ അനുഭവത്തിലും ഓരോ സമരമുഖത്തും ഗാന്ധിജി പുനർജനിക്കുന്നു. ലോകത്തിലെ എല്ലാ സ്വാതന്ത്ര്യ – അതിജീവന- ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്കും കാലാതീതമായ മാതൃക തീർക്കുകയായിരുന്നു ഗാന്ധി. ഇന്നും ഗാന്ധിസം പ്രസക്തമാകുന്നതും വഴിവെളിച്ചവും ഊർജവും തിരുത്തലുമായി മാറുന്നതും അതിനാലാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
