Author: admin

കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയും നേവി വെൽഫെയർ ആൻഡ് വെൽനെസ് അസോസിയേഷനും (NWWA) സംയുക്തമായി സർവൈക്കൽ കാൻസർ, സ്തനാർബുദം എന്നിവയെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊച്ചി നേവൽ ബേസിലെ സരസ്വതി ഹാളിൽ വെച്ച് സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി NWWA ദക്ഷിണ മേഖല വൈസ് പ്രസിഡന്റായ വർ‌ഷ കുണ്ടു ഉദ്ഘാടനം ചെയ്തു. എറണാകുളം ലൂർദ്‌ ആശുപത്രിയിലെ ഗൈനക്കോളജി & ഒബ്സ്ടെട്രിക്സ് വിഭാഗം കൺസൾട്ടന്റായ ഡോ. കാർത്തിക ചങ്ങരത്ത് സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന സ്തനാർബുദവും സർവൈക്കൽ കാൻസറും, അവയുടെ ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, സമയബന്ധിത പരിശോധനയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു. പ്രഗതി ആക്ടിവിറ്റി കോഓർഡിനേറ്റർ കൊച്ചി റിട്ടയേർഡ് കമാൻഡർ സുപ്രിയ ദധ്വാൾ, പ്രഗതി ആക്ടിവിറ്റി കോഓർഡിനേറ്റർ, രാമേശ്വരം ,ആദിതി ഷിൻഡെ എന്നിവർ പ്രസംഗിച്ചു.നേവൽ ഓഫീസർമാരുടെ ഭാര്യമാർ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

Read More

കൊച്ചി: കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ രൂപതകളിൽ നിന്നുമുള്ള വലിയ കുടുംബങ്ങളെയും പ്രോലൈഫ് പ്രവർത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് “ജീവസമൃദ്ധി – 2026 ” എന്ന പേരിൽ പ്രോലൈഫ് ഗ്രാൻഡ് കോൺഫറൻസ് സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ 19ന് പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെൻ്ററിലെ ഹാളിലും പ്രത്യേകം തയ്യാറാക്കുന്ന പന്തലിലുമായി നടത്തുന്ന പ്രസ്തുത പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശന കർമ്മം കാക്കനാട് മൗണ്ട് സെൻറ് തോമസിൽ വച്ച് സിബിസിഐ പ്രസിഡൻറ് മാർ ആൻഡ്രൂസ് താഴത്ത് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് നൽകിക്കൊണ്ട് നിർവഹിച്ചു. സീറോ മലബാർ ലൈഫ് കമ്മീഷൻ്റെ ഉത്തരവാദിത്വമുള്ള പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ഡയറക്ടർ ഫാ.ക്ലീറ്റസ് കതിർ പറമ്പിൽ,പ്രസിഡണ്ട് ജോൺസൺ ചൂരേപ്പറമ്പിൽ ,ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ,സെക്രട്ടറി ജസ്‌ലിൻ ജോ എന്നിവരും സന്നിഹിതരായിരുന്നു. ജനസംഖ്യ കുറഞ്ഞു പോകുന്നതിന്റെ പ്രത്യാഘാതങ്ങളെകുറിച്ച് തദവസരത്തിൽ അഭിവന്ദ്യ പിതാക്കന്മാർ ഉത്ക്കണ്ഠ…

Read More

കൊച്ചി: കെ.സി.വൈ.എം കലൂർ മേഖലയുടെയും വേൾഡ് മലയാളി കൗൺസിൽ തിരുകൊച്ചി പ്രൊവിൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ ബ്ലോക്കിൽ “FEED A FRIEND” എന്ന പേരിൽ ഭക്ഷണവിതരണം നടത്തി. സാമൂഹ്യപ്രതിബദ്ധതയും മാനവിക മൂല്യങ്ങളും മുൻനിർത്തി 2026 ജനുവരി 11 ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയിലൂടെ ഇരുന്നൂറോളം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. വേദനയും ആശങ്കയും നിറഞ്ഞ സാഹചര്യത്തിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സേവന പ്രവർത്തനം സംഘടിപ്പിച്ചത്. “സേവനം ഒരു ചടങ്ങല്ല, അതൊരു ജീവിതശൈലിയാണ്” എന്ന സന്ദേശം നൽകിക്കൊണ്ട് വേൾഡ് മലയാളി കൗൺസിൽ തിരുകൊച്ചി പ്രൊവിൻസ് പ്രസിഡന്റ് ജോൺസൺ സി. അബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. കെ.സി.വൈ.എം കലൂർ മേഖല സെക്രട്ടറി അമൃത് ബാരിഡ് അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് പോൾ ജോസ്, വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്, ജനറൽ സെക്രട്ടറി റോസ്മേരി കെ. ജെ,…

Read More

ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നതിന് പിന്നാലെ റോക്കറ്റിന്‍റെ മൂന്നാം ഭാഗം വേര്‍പ്പെട്ട ശേഷം സാങ്കേതിക പ്രശ്‌ങ്ങൾ കാണിക്കാൻ തുടങ്ങി. ഇതോടെ റോക്കറ്റിന്റെ സഞ്ചാരപാത മാറിയെന്ന് ഇസ്രോ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ അറിയിച്ചു.

Read More

മാതാപിതാക്കളുടെ അനുവാദമുണ്ടെങ്കിൽപ്പോലും 16 വയസ്സിൽ താഴെയുള്ളവർക്ക് ഇനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങാൻ സാധിക്കില്ല. ലോകത്തിൽത്തന്നെ ഇത്രയും കടുത്ത നിയമം നടപ്പിലാക്കുന്ന ആദ്യ രാജ്യമാണ് ഓസ്‌ട്രേലിയ.

Read More

ന്യൂ ഡൽഹി: 2026-ലെ ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ പിഎസ്എൽവി സി-62 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം നമ്പർ വിക്ഷേപണത്തറയിൽ നിന്ന് ഇന്ന് രാവിലെ 10.17-ന് വിജയകരമായി കുതിച്ചുയർന്നു. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-എൻ1 (അന്വേഷ) ഉൾപ്പെടെ 16 ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തിലൂടെ ഭ്രമണപഥത്തിലെത്തുന്നത്.

Read More

കൊച്ചി: സിൽവെസ്റ്റർ കൊച്ചിൻ 2025-26 ആഘോഷങ്ങളുടെ സമാപന സംഗമവും സമ്മാനദാനവും എം.എൽ.എ കെ.ജെ മാക്സി ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ പാരമ്പര്യം മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന സിൽവെസ്റ്റർ കൊച്ചിൻ എന്ന ഈ കൂട്ടായ്മയ്ക്ക് ഇനിയും ഒത്തിരി പ്രവർത്തനങ്ങളുമായി മുന്നോട്ട് വരാൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സിൽവെസ്റ്റർ കൊച്ചിൻ കോർ ടീം അംഗവും, കാർണിവൽ ഫ്ലോട്ട് കമ്മിറ്റി കൺവീനറുമായ കാസി പൂപ്പന അധ്യക്ഷത വഹിച്ചു. ഈ വർഷം സിൽവെസ്റ്റർ കൊച്ചിൻ്റെ ഭാഗമായി ദീപാലങ്കാര മത്സരം, ഫുട്ബോൾ ടൂർണമെൻ്റ്, ഓൾ കേരള കരോൾ കോമ്പറ്റീഷൻ എന്നീ മത്സരങ്ങളാണ് നടത്തിയതെന്നും, വരും വർഷങ്ങളിൽ കൂടുതൽ മത്സരങ്ങളുമായി മുന്നോട്ട് വരുമെന്നും അദ്ദേഹം പറയുകയുണ്ടായി. കൊച്ചി രൂപത ചാൻസിലർ ഫാ. ജോണി സേവ്യർ പുതുക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. സിൽവെസ്റ്റർ കൊച്ചിൻ കോർ ടീം അംഗം ഫാ. മെൽറ്റസ് ചാക്കോ കൊല്ലശ്ശേരി ആമുഖ പ്രഭാഷണം നടത്തി. സംഗമത്തിൽ സിൽവെസ്റ്റർ കൊച്ചിൻ ആഘോഷ പരിപാടികളുമായി സഹകരിച്ച എല്ലാവരെയും ആദരിക്കുകയുണ്ടായി.…

Read More

തിരുവനന്തപുരം : കേരളനാട് മുന്നോട്ട് പോകാതിരിക്കാൻ ബോധപൂർവ്വം തടസ്സങ്ങൾ സൃഷ്ടിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റെതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നടക്കുന്ന, കേരളത്തിന് എതിരായ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെയുള്ള സത്യാ​ഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. കേരളത്തിൻറെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഒരു പ്രക്ഷോഭമാണിത്. സംസ്ഥാനങ്ങൾക്ക് ഭരണഘടനാനുമായി അവകാശപ്പെട്ട കാര്യങ്ങൾ നിഷേധിക്കാൻ പാടില്ല . ഇക്കാര്യത്തിൽ വ്യക്തമായ അനുഭവമാണ് നമുക്കുള്ളത്. ഇക്കാര്യത്തിൽ കേരളത്തോട് താല്പര്യം ഉള്ള എല്ലാവരും ഒന്നിച്ചു നിന്ന് കേന്ദ്രത്തിനെതിരെ ശക്തമുയർത്തുകയാണ് വേണ്ടത്.നിർഭാഗ്യവശാൽ നമ്മുടെ കേരളത്തിലെ ചില വിഭാഗങ്ങൾ അത്തരത്തിൽ കേരളത്തിനുവേണ്ടി ശബ്ദമുയർത്താൻ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ പക്ഷപാതപരമായ സമീപനം സ്വീകരിക്കുമ്പോൾ കേരളത്തിൽ കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപി അതിന്റെ കൂടെയാണ് നിൽക്കുന്നത്. കേരളത്തിൻറെ താൽപര്യം ഒരുതരത്തിലും ഉയർത്താൻ അവർ തയ്യാറല്ല. പകപോക്കൽ നടപടിയാണ് കേന്ദ്രം കേരളത്തിലെ ജനങ്ങളോട് സ്വീകരിക്കുന്നത്. കേന്ദ്രസർക്കാർ സ്വീകരിക്കുന്ന സമീപനത്തിനെതിരെ ശബ്ദമുയർത്താൻ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള പ്രതിപക്ഷം തയ്യാറാകുന്നില്ല. എൽഡിഎഫ് സർക്കാർ അധികാരത്തിലിരിക്കുന്ന കാലം ഇവിടെ നാട് മുന്നോട്ട് പോകാൻ പാടില്ല…

Read More

കൊച്ചി: കേരളത്തിലെ കത്തോലിക്കാ യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ‘യൂത്ത് മിഷൻ ആനിമേഷൻ പ്രോഗ്രാം’ (YMAP) നേതൃത്വ പരിശീലന പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ KRLCBC പ്രസിഡന്റ് ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ പ്രകാശനം ചെയ്തു. സഭയിലും സമൂഹത്തിലും സജീവമായി ഇടപെടാൻ പ്രാപ്തിയുള്ള, മൂല്യാധിഷ്ഠിതവും സേവനസന്നദ്ധവുമായ ഒരു പുതിയ യുവ നേതൃത്വത്തെ വാർത്തെടുക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. യുവജനങ്ങളിൽ മിഷനറി ചൈതന്യവും ഉത്തരവാദിത്തബോധവും വളർത്തുന്നതിനായുള്ള സഭയുടെ സുപ്രധാന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത് . 2026 ജനുവരി 17,18 തീയ്യതികളിലായി കോഴിക്കോട് അതിരൂപതയുടെ ആതിഥേയത്തിൽ, KRLCBC യുവജന കമ്മീഷനും, CCBI യുടെ കീഴിലുള്ള ‘കമ്മ്യൂണിയോ’ എന്ന സംരംഭവും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. KRLCBC ജനറൽ സെക്രട്ടറി ഡോ. ക്രിസ്തു ദാസ് ആർ, KRLCBC യുവജന കമ്മീഷൻ ചെയർമാൻ ഡോ. ഡെനിസ് കുറുപ്പശ്ശേരി, കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ OSJ, സംസ്ഥാന പ്രസിഡൻ്റ് പോൾ ജോസ്, ജനറൽ സെക്രട്ടറി ഷെറിൻ…

Read More

കൊച്ചി:കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗസിലിന്റെ (കെആര്‍എല്‍സിസി) 46-ാമത് ജനറല്‍ അസംബ്ലി സമാപിച്ചു. ജനുവരി 10, 11 തീയതികളില്‍ എറണാകുളം ആശീര്‍ഭവനില്‍ ചേര്‍ സമാപന സമ്മേളനത്തില്‍ കെആര്‍എല്‍സിബിസി-കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷനായിരുന്നു. ഞായറാഴ്ച രാവിലെ മണിക്ക് രൂപതാതല രാഷ്ട്രീയകാര്യസമിതി റിപ്പോർട്ടുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നട തെരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനവും നടത്തി. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടർന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ജനറല്‍ അസംബ്ലി പ്രസ്താവന അവതരിപ്പിച്ചു. കെആര്‍എല്‍സിസി സെക്രട്ടറി പ്രബലദാസ് മുന്‍ അസംബ്ലി റിപ്പോർട്ട് അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നട തിരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികള്‍ക്ക് സമാപന സമ്മേളനത്തില്‍ സ്വീകരണം നല്‍കി.

Read More