- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Author: admin
കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് അവ പരിഹരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി കേരള സർക്കാർ നിയോഗിച്ചിരുന്ന ജസ്റ്റിസ് ജെ. ബി. കോശി അധ്യക്ഷനായുള്ള കമ്മീഷന്റെ റിപ്പോർട്ട് കേരള സർക്കാരിന്റെ പരിഗണനയിലാണ്. കമ്മീഷൻ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് ഇതുവരെ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചിട്ടില്ല. കമ്മീഷൻ ശിപാർശ ചെയ്തുവെന്ന് കരുതപ്പെടുന്ന നിർദ്ദേശങ്ങൾ അടങ്ങിയ സർക്കാരിന്റെ ഒരു അനൗദ്യോഗിക കത്ത് മാത്രമാണ് ഇപ്പോൾ പൊതു മണ്ഡലത്തിൽ ലഭ്യമായിട്ടുള്ളത്. ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും അതിലെ ശിപാർശകൾ വേണ്ടത്ര കൂടിയാലോചനകളിലൂടെ മുൻഗണനാക്രമത്തിൽ നടപ്പിലാക്കുകയുമാണ് ആവശ്യമായിട്ടുള്ളത്. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ 29.12.2025 നു ചേർന്ന യോഗത്തിൽ, ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്റെ ശിപാർശയുടെ നടപ്പാക്കൽ എന്നനിലയിൽ സൺഡേസ്കൂൾ ക്ഷേമനിധി എന്ന ആശയം അവതരിപ്പിക്കുകയുണ്ടായി. അതിവേഗത്തിൽ നടപ്പിലാക്കേണ്ട ഒരു നിർദ്ദേശമോ നടപടിയോ അല്ല ഇത്. അവധാനതയോടെ, ആവശ്യമായ കൂടിയാലോചനകളിലൂടെ നടപ്പിലാക്കേണ്ട ഒരു നിർദ്ദേശമാണ് ഇത്. കാരണം:കേരളത്തിലെ ക്രൈസ്തവസഭകളിൽ മതബോധനം അഥവാ വിശ്വാസ പരിശീലനം വ്യത്യസ്തമായ രീതികളിലും…
ക്രിസ്തുവിൽ ജ്ഞാനസ്നാനം സ്വീകരിച്ചവർ തമ്മിലുള്ള ഐക്യം ലോകത്ത് സമാധാനത്തിന്റെ ഉപകാരണമാണെന്ന് യൂറോപ്യൻ മെത്രാൻസമിതി പ്രസിഡന്റ് ആർച്ച്ബിഷപ് ജിന്റാറാസ് ഗ്രൂഷാസ് (H.G. Msgr. Gintaras GRUŠAS). ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം പുതുക്കപ്പെട്ട “എക്യൂമെനിക്കൽ ചാർട്ടർ” നവംബർ 2025 5-ന് ഒപ്പിട്ടതിന്റെയും, അടുത്ത ആഴ്ചയിൽ ആചരിക്കപ്പെടുന്ന ക്രൈസ്തവ ഐക്യവാരത്തിന്റെയും കൂടി പശ്ചാത്തലത്തിൽ, സമാധാനത്തിനായുള്ള പ്രത്യേക പ്രാർത്ഥനാനിയോഗം സമർപ്പിക്കാൻ യൂറോപ്പിലെ മെത്രാൻസമിതികളെ ആഹ്വാനം ചെയ്തുകൊണ്ട് ജനുവരി 14-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് ആർച്ച്ബിഷപ് ഗ്രൂഷാസ് ക്രൈസ്തവർ സമാധാനത്തിനായി ഒരുമിച്ച് പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടിയത്.
റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഭാഗമായ ആക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഉക്രൈനെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിച്ച് രാജ്യത്തെ ലത്തീൻ സഭ. 2025-ലെ പ്രത്യാശയുടെ ജൂബിലി വർഷം അവസാനിച്ചതിന്റെ കൂടി പശ്ചാത്തലത്തിൽ, ജനുവരി 16 വെള്ളിയാഴ്ച ഒരുമിച്ച് കൂടിയ ലത്തീൻ റീത്തിലെ മെത്രാന്മാർ, കമ്മ്യൂണിസ്റ് പീഡനങ്ങൾ സഹിച്ച ഉക്രൈനിലെ കത്തോലിക്കാസഭയിൽ 1991 ജനുവരി 16-ന്, രൂപതകൾ പുനഃസ്ഥാപിക്കുകയും മെത്രാന്മാരെ നിയമിക്കുകയും ചെയ്തുകൊണ്ട് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ കീഴിൽനടന്ന സഭാ നവീകരണത്തിന്റെ മുപ്പത്തിയഞ്ചാം വാർഷികത്തിൽ 2026-നെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കുകയായിരുന്നു.
സാഹോദര്യവും സമാധാനവും ഉറപ്പുവരുത്തുന്നതും പരസ്പര ഐക്യത്തോടെ നേടാൻ കഴിയുന്നതുമായ ശോഭനമായ ഭാവിക്കായി ആഹ്വാനം ചെയ്‌ത് ഇന്ത്യൻ ക്രൈസ്തവർ. ഇത്തരമൊരു വികസനം സാധ്യമാകുന്നതിന്റെ കൂടി ഭാഗമായി, രാജ്യത്തെ വിവിധ സമൂഹങ്ങളുടെ അവകാശങ്ങൾ വ്യക്തമാക്കുന്ന “മാഗ്ന കാർട്ട” പുറത്തിറക്കേണ്ട ആവശ്യമുണ്ടെന്ന് “അഖിലേന്ത്യാ കത്തോലിക്കാ യൂണിയൻ” (All India Catholic Union) എന്ന സംഘടനയുടെ വക്താവ് ജോൺ ദയാൽ ഒസ്സെർവത്തോരെ റൊമാനൊ-യ്ക്കനുവദിച്ച അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
നാല് മേജർ ബസലിക്കകളിലെയും വിശുദ്ധ വാതിലുകൾ അടയ്ക്കപ്പെട്ടിരുന്നുവെങ്കിലും, അതുമായി ബന്ധപ്പെട്ട ബാക്കി പ്രവർത്തനങ്ങൾ ജനുവരി പതിനാറാം തീയതി അവസാനിച്ചുവെന്നു പരിശുദ്ധ സിംഹാസനം അറിയിച്ചു. ജനുവരി പതിനാലിന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ, നാല് ബസലിക്കകളിലെയും വിശുദ്ധ വാതിലുകൾക്ക് പിന്നിലെ ഭിത്തി കെട്ടുന്നത് സംബന്ധിച്ച വിവരങ്ങൾ പ്രെസ് ഓഫീസ് പങ്കുവച്ചു.
വത്തിക്കാൻ: സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീന്റെ മുഖ്യ കാർമ്മികത്വത്തിൽ ജനുവരി 16 വെള്ളിയാഴ്ച നടന്ന ആഘോഷകരമായ വിശുദ്ധ ബലിമധ്യേ, കുവൈറ്റിലെ ഔവർ ലേഡി ഓഫ് അറേബ്യ (Our Lady of Arabia) ദേവാലയം മൈനർ ബസലികയായി ഉയർത്തപ്പെട്ടു. മരുഭൂമിയിലെ മണലിന് മുകളിൽ ഉയർത്തപ്പെട്ട അറ്റ് ദേവാലയം, പരിശുദ്ധ അമ്മയും ഇതേ മരുഭൂമിയിൽ അഭയം തേടിയിരുന്നു എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് കർദ്ദിനാൾ പരൊളീൻ വിശുദ്ധ ബലിമധ്യേ നടത്തിയ പ്രസംഗത്തിൽ പ്രസ്താവിച്ചു.
വത്തിക്കാൻ : ക്രാൻസ്-മൊന്താന അഗ്നിബാധയിൽ ഇരകളായവരുടെ പ്രിയപ്പെട്ടവർക്ക് സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ചും, അവർക്ക് ആശ്വാസം പകർന്നും ലിയോ പതിനാലാമൻ പാപ്പാ. അപകടത്തിൽ ഇരകളായവരുടെ ബന്ധുമിത്രാദികളായ വിവിധയിടങ്ങളിൽനിന്നുള്ള ആളുകൾക്ക് ജനുവരി 15 വ്യാഴാഴ്ച വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച പാപ്പാ, ഇത്രയധികം വലിയ ഒരു ദുരന്തത്തിൽ ഉത്തരമേകുന്നതും ആശ്വസിപ്പിക്കുന്നതും എളുപ്പമല്ലെന്നും, ക്രിസ്തുവിന്റെ മരണ.ഉത്ഥാനങ്ങളുമായി ബന്ധപ്പെട്ട ക്രൈസ്തവമായ വിശ്വാസത്തിനും പ്രത്യാശയ്ക്കുമേ അവ നമുക്ക് നൽകാനാകൂ എന്നും പ്രസ്താവിച്ചു.”എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു (മത്തായി 27, 46) എന്ന ദൈവപുത്രന്റെ നിലവിളിക്കുള്ള പിതാവിന്റെ ഉത്തരം ലഭിക്കുന്നത് മൂന്ന് ദിനങ്ങളുടെ നിശ്ശബ്ദതയ്ക്കപ്പുറമുള്ള മഹത്വപൂർണ്ണമായ പുനരുത്ഥാനത്തിലായിരുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പെസഹായുടെ നിത്യമായ ആനന്ദത്തിലും പ്രകാശത്തിലുമാണ് യേശു ജീവിക്കുന്നതെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ, ക്രിസ്തുവിന്റെ ഉയിർപ്പ് നൽകുന്ന പ്രത്യാശയാണ് തനിക്ക് കൈമാറാനുള്ളതെന്ന് പ്രസ്താവിച്ച പാപ്പാ, സഭ ഈ മഹത്വപൂർണ്ണമായ ഉയിർപ്പിന്റെ സാക്ഷിയാണെന്നും, ഈ സംഭവമാണ് പ്രഘോഷിക്കുന്നതെന്നും ഓർമ്മിപ്പിച്ചു. ഈ ലോക ജീവിതത്തിനുവേണ്ടി മാത്രമല്ല…
അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ മരണത്തിന്റെ എണ്ണൂറാം വാർഷികത്തിൽ, പൂർണ്ണദണ്ഡവിമോചനസാധ്യത അനുവദിച്ച് റോമൻ കൂരിയയുടെ അപ്പസ്തോലിക പെനിറ്റെൻഷ്യറി. വിശുദ്ധന്റെ മരണവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ പാപ്പാ, 2025-ലെ പ്രത്യാശയുടെ ജൂബിലിയുടെ അവസാനത്തിൽ, 2026 ജനുവരി 10 മുതൽ 2027 ജനുവരി 10 വരെ നീളുന്ന “പ്രത്യേക ഫ്രാൻസിസ്കൻ വർഷവും” പ്രഖ്യാപിച്ചു. ക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിരുനാൾ ആഘോഷിച്ചതിന് തലേന്ന്, ജനുവരി പത്താം തീയതിയാണ് പെനിറ്റെൻഷ്യറി ഇത്തരമൊരു ഡിക്രി പുറത്തുവിട്ടത്.
കെ.ആർ.എൽ.സി.ബി.സി. യൂത്ത് കമ്മീഷൻ, CCBI Communio യുടെ സഹകരണത്തോടെ കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ പന്ത്രണ്ട് ലത്തീൻ രൂപതകളിലെയും യുവജനനേതാക്കൾക്ക് വേണ്ടിയുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന ഒരു ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം നടത്തുകയാണ്.
പക്ഷം/ഫാ. സേവ്യര്‍ കുടിയാംശേരി ആമുഖംനാടോടിക്കാറ്റ് എന്ന സിനിമയില്‍ ക്യാപറ്റന്‍ രാജു ഒരു ബാഗ് നിറയ ആയുധങ്ങളുമായി എത്തുന്നു. മലപ്പുറം കത്തി തുടങ്ങി വിവിധ ആയുധങ്ങളില്‍ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാമെന്ന് ശത്രുവിനോട് പറയുകയാണ്. പേടിച്ച ചെറുപ്പക്കാര്‍ ഓടി രക്ഷപ്പെടുന്നു. ആയുധാരി സ്വയം വീണ് മരിക്കുന്നു. ഈ സംഭവം നമ്മുടെ കാലഘട്ടത്തോട് എന്തൊക്കെയോ പ്രവചിക്കുന്നില്ലേ. ഉപസംഹാരംതീവ്രത സ്വഭാവത്തില്‍ തന്നെ തെറ്റല്ല. മനുഷ്യനെ ഇല്ലാതാക്കുന്ന തീവ്രതയാണ് തെറ്റ്; മനുഷ്യനെ രക്ഷിക്കുന്ന തീവ്രതയാണ് ആവശ്യം. ഇന്നത്തെ കാലഘട്ടത്തിന് വേണ്ടത് നിഷേധാത്മക മൗലികവാദങ്ങളെ നേരിടുന്ന ഭാവാത്മക മൗലികവാദമാണ്. അതാണ് നമ്മുടെ വിളക്കുമരം. പരിഹാര വഴികള്‍: ഒരു വിളക്കുമരംപരിഹാരം ലളിതമല്ല. പക്ഷേ അസാധ്യവുമല്ല.1 വിമര്‍ശനാത്മക വിദ്യാഭ്യാസം -ചരിത്രവും മതവും ചോദ്യം ചെയ്യാന്‍ പഠിപ്പിക്കുക2 മതത്തെ മനുഷ്യവല്‍ക്കരിക്കുക -ദൈവത്തെക്കാള്‍ മനുഷ്യനെ മുന്‍നിര്‍ത്തുക3 മാധ്യമ ഉത്തരവാദിത്വം -നിയാപരവും നൈതികവുമായ നിയന്ത്രണം രാഷ്ട്രീയ സുതാര്യത -മതം – രാഷ്ട്രീയം വേര്‍തിരിക്കുക സജീവ പൗരത്വം -മൗനം ഉപേക്ഷിച്ച് ചിന്തിക്കുന്ന ശബ്ദമാകുക
Subscribe to Updates
Get the latest creative news from FooBar about art, design and business.
