കൊച്ചി: കെ.ആർ.എൽ.സി.ബി.സി. (KRLCBC) എഡ്യൂക്കേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണ ചടങ്ങും സെന്റ് ആൽബർട്ട്സ് കോളേജിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം എറണാകുളം പാർലമെന്റ് അംഗം ഹൈബി ഈഡൻ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.ആശയവിനിമയ രംഗത്തെ ആത്മവിശ്വാസവും ലക്ഷ്യബോധമുള്ള നേതൃത്വപാടവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചത്.കൊല്ലം രൂപതാ മെത്രാൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 233 പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം നിർവ്വഹിക്കുകയും ചെയ്തു.കെ.ആർ.എൽ.സി.ബി.സി. എഡ്യൂക്കേഷൻ കമ്മീഷൻ അസോസിയേറ്റ് സെക്രട്ടറി ജെയ്സൺ ആദപ്പിള്ളി ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് കെ.ആർ.എൽ.സി.ബി.സി. എഡ്യൂക്കേഷൻ കമ്മീഷൻ സെക്രട്ടറി ഫാ. അഭിലാഷ് ഗ്രിഗറി, കെ.ആർ.എൽ.സി.സി. ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജിജു അറയ്ക്കത്തറ, കെ.ആർ.എൽ.സി.ബി.സി. എഡ്യൂക്കേഷൻ കമ്മീഷൻ സെക്രട്ടറി ഫാ. ജോൺ ബോസ്കോ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ട്രെയിനിംഗ് അക്കാദമി ഡയറക്ടർ ജൂലിയൻ ജെയിംസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Trending
- മിഡിൽ ഈസ്റ്റിലെ ജനാധിപത്യത്തിനും ക്രൈസ്തവ സാന്നിധ്യത്തിനും ലെബനൻ നിർണായകം: വത്തിക്കാൻ
- സൈക്ലിങ് കായികമേഖല ആത്മീയ അനുഭവങ്ങൾക്കും വഴിയൊരുക്കുന്നു: ലെയോ പതിനാലാമൻ പാപ്പ
- സ്ത്രീ നേതൃത്വം സഭയിലും സമൂഹത്തിലും; കെസിബിസി വനിതാ കമ്മീഷൻ മലബാർ മേഖല സമ്മേളനം നടത്തി
- അരുണാചൽ പ്രദേശിലെ മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം
- ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി
- വിഴിഞ്ഞത്ത് ഫുജൈറ മാതൃകയിൽ ഔട്ടർ തുറമുഖം; കപ്പലുകൾക്ക് ഇന്ധനവും അറ്റകുറ്റപ്പണി സേവനങ്ങളും
- വിശുദ്ധ നാട്ടിലെ ക്രൈസ്തവരെ സന്ദർശിച്ച് കർദ്ദിനാൾ ക്ലൗദിയോ ഗുജെറോത്തി
- 1300 ദരിദ്രർക്കൊപ്പം ഉച്ചഭക്ഷണം പങ്കിട്ട് ലെയോ പാപ്പ

