Author: admin

പാട്ട്/ജെയിംസ് അഗസ്റ്റിന്‍ വരാപ്പുഴ അതിരൂപതയുടെ ശതോത്തര രജത ജൂബിലിയുടെ സമാപനം നടക്കുകയാണ്. വരാപ്പുഴ അതിരൂപതയുടെ ചരിത്രം അമ്മമരം എന്ന ഒരു സൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലൂടെ അവതരിപ്പിക്കുകയാണ് ഫാ. കാപ്പിസ്റ്റാന്‍ ലോപ്പസും സംഘവും. വരാപ്പുഴ അതിരൂപത ഇന്ത്യാ മഹാരാജ്യത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് കൊച്ചി കപ്പൽ ശാലയ്ക്ക് വേണ്ടിയുള്ള കളമൊരുക്കല്‍.മുന്നൂറോളം വീടുകളും പള്ളിയും സിമിത്തേരിയും വിട്ടൊഴിഞ്ഞു അംബികപുരത്തേക്കുള്ള വരവ്. ആ സ്വയംസന്നദ്ധ കുടിയിറങ്ങലിന്റെ ചരിത്രം ഫാ. കാപ്പിസ്റ്റാന്‍ അവതരിപ്പിച്ചത് സിമിത്തേരി മാറ്റത്തിനായി വിസമ്മതിച്ച ഒരു കുടുംബത്തിന്റെ ചിത്രീകരണത്തിലൂടെയാണ്. അമ്മമരത്തിന്റെ കഥകള്‍ എഴുതിയത് അഭിലാഷ് ഫ്രേസര്‍, ആന്റണി കീരമ്പിള്ളി, ഡയസ് ജയിംസ്, ഫാ.കാപ്പിസ്റ്റാന്‍ ലോപ്പസ് എന്നിവര്‍ ചേര്‍ന്നായിരുന്നു. കൊച്ചി കപ്പല്‍ശാലയുടെ ചരിത്രത്തെക്കുറിച്ചു എഴുതിയത് ഡയസ് ജയിംസ് ആയിരുന്നു.ചെറുപ്രായത്തില്‍ മരിച്ച കുഞ്ഞിന്റെ ദേഹം സിമിത്തേരിയില്‍ നിന്നും എടുത്തു പുതിയ പള്ളിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെടാന്‍ വികാരിയും സംഘവും വീട്ടിലെത്തുന്നു. കുഞ്ഞിന്റെ മൃതശരീരം പുറത്തെടുക്കാന്‍ വിസമ്മതിക്കുന്ന വീട്ടുകാരുടെ വികാരസാന്ദ്രമായ രംഗം. മരണമടഞ്ഞ കുഞ്ഞിന്റെ പിതാവിന്റെ എതിര്‍പ്പിന്റെ…

Read More

എഡിറ്റോറിയൽ/ ജെക്കോബി ഭരണനേട്ടങ്ങളുടെ അതിശയകരമായ ചമല്‍ക്കാര പ്രചാരണത്തിലും വ്യക്തിപൂജയുടെ ആഖ്യാനനിര്‍മിതിയിലും ബ്രാന്‍ഡിങ്ങിലും മോദിയുടെ ഗേബല്‍സിയന്‍ പ്രൊപ്പഗാന്ത മെഷിനറിയുടെ ‘നവകേരള’ പതിപ്പു പോലുള്ള പിണറായി വിജയന്റെ പ്രചാരണതന്ത്രങ്ങള്‍ കോടിക്കണക്കിനു രൂപയുടെ ഹോര്‍ഡിങ്ങുകളും എല്‍ഇഡി ഡിജിറ്റല്‍ ഡിസ്പ്ലേ സ്‌ക്രീനുകളും കെഎസ്ആര്‍ടിസി ബസുകളിലെയും ട്രെയിനുകളിലെയും ചലിക്കുന്ന പരസ്യങ്ങളും നവമാധ്യമങ്ങളിലെ ഗൂഗിള്‍ ആഡ്സ് സാധ്യതകളും താണ്ടി സംസ്ഥാനത്തെ ഹൈസ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള ‘ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്’ തലംവരെ എത്തിനില്‍ക്കുമ്പോഴും, അതിദാരിദ്ര്യമുക്തിയിലെന്നപോലെ സര്‍ക്കാര്‍ പ്രഖ്യാപനവും ജീവിതയാഥാര്‍ഥ്യവും തമ്മിലുള്ള വൈരുധ്യം കേരളത്തിലെ ജനങ്ങളെ വലിയ ആശയക്കുഴപ്പത്തിലാക്കുന്നു. സംസ്ഥാനത്തെ ക്രൈസ്തവ സമൂഹങ്ങളിലെ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക പിന്നാക്കാവസ്ഥ പഠിക്കാന്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പേ പിണറായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്‍ 2023 മേയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ 284 ശുപാര്‍ശകളുടെയും 45 ഉപശുപാര്‍ശകളുടെയും കാര്യത്തില്‍ 220 എണ്ണം 17 സര്‍ക്കാര്‍ വകുപ്പുകള്‍ പൂര്‍ണമായി നടപ്പാക്കിക്കഴിഞ്ഞുവെന്നും ഏഴു ശുപാര്‍ശകള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കായി പാകപ്പെടുത്തിക്കൊണ്ടിരിക്കയാണെന്നും ബന്ധപ്പെട്ടവരുടെ സമ്മേളനം ഫെബ്രുവരി ആറിന്…

Read More

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്ന് വായ്ക്കുള്ളിൽ തിരുകി വിദേശകറന്‍സികളും സ്വര്‍ണവും കടത്തിയ രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റിലായി . ആലപ്പുഴ കൊടുപ്പുന്ന മനയില്‍ വീട്ടില്‍ എം ജി ഗോപകുമാര്‍ (51), കൈനകരി നാലുപുരയ്കല്‍ സുനില്‍ ജി നായര്‍(51) എന്നിവരാണ് ദേവസ്വം വിജിലന്‍സിന്റെ പിടിയിലായത്. രണ്ടുപേരും താത്കാലിക ജീവനക്കാരാണ്. ഇവരെ സന്നിധാനം പൊലീസിന് കൈമാറി. ജോലി കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും വായ വീർത്തിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.ഗോപകുമാറില്‍നിന്ന് മലേഷ്യന്‍ കറന്‍സിയും സുനിലില്‍നിന്ന് യൂറോ, കനേഡിയന്‍, യുഎഇ കറന്‍സികളുമാണ് കണ്ടെടുത്തത്.

Read More

രാജ്‌കോട്ട് : ഇന്ത്യ- ന്യൂസിലൻഡ് രണ്ടാം ഏകദിന മത്സരം ഇന്ന് . രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30 മുതലാണ് കളി. മൂന്ന് മത്സര പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലാണ്. ആദ്യ മത്സരം നാലു വിക്കറ്റിന് വിജയിച്ചത് ഇന്ത്യയാണ് . ഇന്നും വിജയിക്കാനായാൽ പരമ്പര സ്വന്തമാക്കാനാവും . അതേസമയം തിരിച്ചു വരവു ലക്ഷ്യമിട്ടാണ് ന്യൂസിലൻഡ് കളത്തിലിറങ്ങുന്നത്. ഏഴ് തവണ ഇന്ത്യയിലെത്തിയപ്പോഴും കിവീസിന് പരമ്പര നേടാനായിട്ടില്ല. ഈ ചരിത്രം തിരുത്തിക്കുറിക്കുറിക്കുകയാണ് കിവീസ് ലക്ഷ്യമിടുന്നത് . സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ് ലി എന്നിവരിലാണ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ കളിയിലെ താരമായ കോഹ്ലി 93 റണ്ണെടുത്ത് പുറത്തായി. രോഹിത് 29 പന്തിൽ 26 റണ്ണടിച്ചു. അടുത്ത വർഷം നടക്കുന്ന ലോകകപ്പാണ് ഇരുവരുടെയും ലക്ഷ്യം.

Read More

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കിട്ടിയ രാഹുല്‍ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് പ്രത്യേക അന്വേഷണ സംഘം. പത്തനംതിട്ട എ ആര്‍ ക്യാംപില്‍ നിന്നും രാവിലെ ആറു മണിക്ക് തന്നെ രാഹുലുമായി എസ്‌ഐടി സംഘം തെളിവെടുപ്പിനെത്തി . യുവതിയെ പീഡിപ്പിച്ചു എന്നു പരാതിയില്‍ പറയുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തിച്ചാണ് തെളിവെടുക്കുന്നത് .തെളിവെടുപ്പിനായി പൊലീസ് വന്‍ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. രാഹുലിന്റെ വീട്ടിലും, പാലക്കാടും തെളിവെടുപ്പു നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അന്വേഷണത്തോട് രാഹുല്‍ സഹകരിക്കുന്നില്ലെന്ന് എസ്‌ഐടി നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു.

Read More

തൃശ്ശൂർ: 64ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ പത്ത് മണിക്ക് തേക്കിൻകാട് മൈതാനിയിലെ എക്‌സിബിഷൻ ഗ്രൗണ്ടിലെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന് തിരിതെളിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. 18 വരെ നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ 15000ത്തിലധികം കലാപ്രതിഭകൾ പങ്കെടുക്കും. 25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരം നടക്കുക. തൃശ്ശൂർ പൂരത്തിന്റെ പ്രൗഢിവിളിച്ചോതുന്ന പാണ്ടി മേളവും 64കുട്ടികൾ അണിനിരക്കുന്ന വർണ്ണാഭമായ കുടമാറ്റവും നടക്കും. 64ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തെ സൂചിപ്പിച്ചാണ് 64 കുട്ടികൾ അണിനിരക്കുക. കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ സ്വാഗതത്തിന്റെ അവതരണം നടക്കും. ബി കെ ഹരിനാരായണനാണ് കലോത്സവ സ്വാഗത ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. കലോത്സവ തീം സോങ് പാലക്കാട് പൊറ്റശ്ശേരി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഒരുക്കിയിട്ടുള്ളത്.

Read More

ലോകസമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനയും പരിശ്രമങ്ങളും മുന്നോട്ടുവയ്ക്കുന്ന ലിയോ പതിനാലാമൻ പാപ്പാ, 2025-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനജേതാവ് മരിയ കൊറീന മച്ചാദോയ്ക്ക് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. ജനുവരി 12 തിങ്കളാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ചാണ്, വെനസ്വേലയിലെ ദേശീയ അസംബ്ലി മുൻ അംഗം കൂടിയായ ശ്രീമതി മച്ചാദോയും പാപ്പായും തമ്മിലുള്ള ഈ കൂടിക്കാഴ്ച നടന്നത്.

Read More

ആധുനിക സഭയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ബെനഡിക്ട് പതിനാറാമൻ പാപ്പ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടാനുള്ള നടപടി ക്രമം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാപ്പയുടെ സെക്രട്ടറിയായിരിന്ന ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിൻ. ജനുവരി 7 ന് ലിത്വാനിയയിലെ നാഷണൽ ലൈബ്രറിയിൽ കത്തോലിക്ക മാസികയായ കെലിയോണെ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം.

Read More

1996-ൽ കർദ്ദിനാൾ പെൽ മെൽബൺ ആർച്ചുബിഷപ്പായിരുന്ന സമയത്തു ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് പാട്രിക്ക് കത്തീഡ്രലിൽ വച്ച് രണ്ടു ആൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന കുറ്റാരോപിതനായ കർദ്ദിനാൾ ജോർജ് പെൽ. 2017 ജൂണിൽ പോലീസ് കേസു ചാർജു ചെയ്ത അന്നു മുതൽ കർദ്ദിനാൾ താൻ നിരപരാധിയാണന്നു പറഞ്ഞിരുന്നു. 2018 ഡിസംബറിലാണ് അദ്ദേഹത്തിന് വിക്ടോറിയൻ കൗണ്ടി കോടതിയാണ് 6 വർഷത്തെ ജയിൽശിക്ഷ വിധിച്ചത്.

Read More

കൊച്ചി: മനുഷ്യ ജീവന് പകരം വയ്ക്കാൻ ശാസ്ത്രജ്ഞന്മാർക്ക് ഇന്നുവരെ ഒരു മാർഗ്ഗവും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ലെന്നും ,മനുഷ്യസമ്പത്തുള്ള സമൂഹങ്ങളും, രാഷ്ട്രങ്ങൾക്കും മാത്രമേ പുരോഗതി കൈവരിക്കുവാൻ സാധിച്ചിട്ടുള്ളൂവെന്നും ഡോ. ആന്റണി വാലുങ്കൽ പറഞ്ഞു . ദൈവത്തിന്റെ ദാനമായ മനുഷ്യ ജീവന്റെ വില അമൂല്യമാണ്. വരാപ്പുഴ അതിരൂപതയിലെ നാലും അതിൽ കൂടുതൽ മക്കൾ ഉള്ള വലിയ കുടുംബങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ നടത്തിയ വലിയ കുടുംബങ്ങളുടെ സംഗമം അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. അന്നേ ദിനം ലവീത്ത മിനിസ്ട്രി നൽകിവരുന്ന വലിയ കുടുംബങ്ങൾക്കുള്ള സ്നേഹസമ്മാനവും അദ്ദേഹം നൽകി. ലവീത്ത മിനിസ്ട്രി സ്പിരിച്വൽ ഡയറക്ടർ ഫാ. റോബർട്ട്‌ ചവറാനിക്കൽ VC ഏവർക്കും ആശംസകൾ നേർന്നു. അതിരൂപത ഫാമിലി കമ്മീഷൻ ഡയറക്ടർ റവ. ഫാ. അലക്സ് കുരിശുപറമ്പിൽ കെസിബിസി പ്രോലൈഫ് പ്രസിഡന്റ് ജോൺസൺ ചൂരേപറമ്പിൽ എന്നിവർ സംസാരിച്ചു. സ്നേഹ വിരുന്നോടെ സംഗമം…

Read More