Author: admin

2026 ജനുവരി 18 മുതൽ 25 വരെ തീയതികളിലായി ആചരിക്കപ്പെടുന്ന ക്രൈസ്തവ ഐക്യവാരത്തിന്റെ ഭാഗമായി, ജനുവരി 25-ന് വിശുദ്ധ പൗലോസിന്റെ ബസലിക്കയിൽ, റോമാ രൂപതയുടെ അദ്ധ്യക്ഷൻ കൂടിയായ ലിയോ പതിനാലാമൻ പാപ്പാ സായാഹ്നപ്രാർത്ഥന നയിക്കും. ക്രൈസ്തവസഭകൾ തമ്മിലുള്ള ഐക്യവും സ്നേഹവും സഹകരണവും ലക്ഷ്യമാക്കി എല്ലാ വർഷവും ആചരിക്കപ്പെടുന്ന ഈ ആഴ്ചയുടെ പ്രധാന വിവരങ്ങൾ, ജനുവരി 16 വെള്ളിയാഴ്ച റോം വികാരിയത്ത് ഒരു പത്രക്കുറിപ്പിലൂടെ പ്രസിദ്ധീകരിച്ചു.

Read More

മോണക്കോ രാജകുമാരൻ ആൽബർട്ട് രണ്ടാമന് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് ലിയോ പതിനാലാമൻ പാപ്പാ. ജനുവരി 17-ന് രാവിലെയാണ് ലോകത്തിലെ തന്നെ ചെറിയ രാജ്യങ്ങളിൽ രണ്ടാമത്തേതായ മൊണാക്കോയുടെ തലവനായ ആൽബർട്ട് രണ്ടാമൻ രാജകുമാരൻ, ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാരരാഷ്ട്രമായ വത്തിക്കാനിലെത്തിയത്. പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ്, ഇതേദിവസം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ്, ഇരു രാഷ്ട്ര നേതൃത്വങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച വിശദവിവരങ്ങൾ അറിയിച്ചത്.

Read More

കമ്പ്യൂട്ടർ സയൻസിനെ രസതന്ത്രവുമായി സംയോജിപ്പിക്കുന്നതിൽ ഒരു വിദ്യാർത്ഥിയുടെ കൗതുകമായി തുടങ്ങിയത്, വർഷങ്ങളുടെ ഗവേഷണത്തിലൂടെയും ദൈവത്തിന്റെ ഇടപെടലിലൂടെയും രൂപപ്പെട്ട ഒരു വഴിത്തിരിവായി വികസിച്ചു. ആലപ്പുഴ ചേർത്തലയിൽ നിന്നുള്ള ജോൺ കോട്ടൂരാൻ, ലോകത്തിലെ മുൻനിര ഗവേഷണ സർവകലാശാലകളിലൊന്നായ സൗദി അറേബ്യയിലെ കിംഗ് അബ്ദുള്ള യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (KAUST) യിൽ കമ്പ്യൂട്ടേഷണൽ കെമിസ്ട്രിയിൽ നാല് വർഷത്തെ ഡോക്ടറൽ പ്രോഗ്രാം പഠിക്കാൻ 3 കോടി രൂപയുടെ പൂർണ്ണ ധനസഹായത്തോടെയുള്ള പിഎച്ച്ഡി സ്കോളർഷിപ്പ് നേടി. 2025 ൽ എംഎസ്സി അപ്ലൈഡ് കെമിസ്ട്രിയിൽ ഒന്നാം റാങ്കും ജോൺ നേടുകയുണ്ടായി.

Read More

കൊച്ചി: സമഗ്ര വോട്ടർപട്ടിക നവീകരണത്തിന്റെ ഭാഗമായി ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് വോട്ടർപട്ടിക പരിശോധിക്കുന്നതിന് വോട്ടർപട്ടികയിൽ ഉൾപ്പെടാതെ പോയ വ്യക്തികളെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനും ആയി കൊച്ചി രൂപതാ സമിതിയുടെ നേതൃത്വത്തിൽ പൗരാവകാശ സംരക്ഷണ യജ്ഞം ഫോർട്ടുകൊച്ചിയിൽ കൊച്ചി രൂപത ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഇന്നുമുതൽ ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള സമയപരിധിയായ 22 -ാം തീയതി വരെയുള്ള ദിവസങ്ങളിൽ കൊച്ചി രൂപതയിലെ ഇടവകകൾ തോറും ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചു പൗരന്മാരെ സഹായിക്കുകയാണ് ലക്ഷ്യം . ഹെൽപ്പ് ഡെസ്കിൽ നിന്നും കരട് വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കുന്നതിനും വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് ഫോം നമ്പർ 6 വഴി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും 18 വയസ്സ് കഴിഞ്ഞവർക്ക് വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനുള്ള അവസരമാണ് ലഭിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ കെഎൽസിഎ കൊച്ചി രൂപത പ്രസിഡന്റ് ടി എ ഡാൽഫിൽ അധ്യക്ഷത വഹിച്ചു . രൂപത ഡയറക്ടർ റവ. ഫാ. ആന്റണി കുഴിവേലിൽ,…

Read More

കോഴിക്കോട്: ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പിലാക്കുക എന്ന ആവശ്യപ്പെട്ടു കൊണ്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം കോഴിക്കോട് അതിരൂപത കെ.എൽ.സി എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ ജനകിയ കൺവെൻഷൻ കെ. എൽ.സി.എ സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി ഉത്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് നൈജു അറയ്ക്കൽ അധ്യക്ഷത വഹിച്ചു. അതി രൂപത കെൽസിഎ പ്രസിഡണ്ട് ബിനു എഡ്വേർഡ് , ജനറൽ സെക്രട്ടറി കെ. വൈ ജോർജ്, ട്രഷറർ ഫ്ലോറ മെൻഡോൺസ , പ്രകാശ് പീറ്റർ, ജെസ്റ്റിൻ ആൻ്റണി, സണ്ണി എ ജെ, ജോയി വയനാട് എന്നിവർ സംസാരിച്ചു.

Read More

കൊച്ചി : രാജ്യപുരോഗതിക്കായി പള്ളിയും സിമിത്തേരിയും വിട്ടുകൊടുത്ത പെരുമാനൂർ ഇടവക ചെയ്ത ത്യാഗം സമാനതകളില്ലാത്തതാണെന്നു കൊച്ചി മേയർ വി. കെ. മിനിമോൾ പറഞ്ഞു.അന്നു സിമിത്തേരിയും പള്ളിയും വിട്ടുകൊടുക്കില്ല എന്ന് പൂർവികർ വാശി പിടിച്ചിരുന്നെങ്കിൽ കപ്പൽശാല കേരളത്തിന്‌ നഷ്ടമായേനെ എന്നും മേയർ കൂട്ടിച്ചേർത്തു. കപ്പൽശാലയ്ക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തതിന്റെ അമ്പത്തിനാലാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. കൊച്ചി കപ്പശാലയുടെ കവാടത്തിനു സമീപം നടന്ന പൊതുസമ്മേളനത്തിൽ വരാപ്പുഴ അതിരൂപത ചാൻസിലർ ഫാ. എബിജിൻ അറക്കൽ അധ്യക്ഷനായിരുന്നു. മുൻ കൗൺസിലർ ഡേവിഡ് പറമ്പിത്തറ, കൗൺസിലർമാരായ ആന്റണി പൈനുതറ, പി. ഡി. മാർട്ടിൻ,കെ. വി. പി. കൃഷ്ണകുമാർ, നിർമല ടീച്ചർ, കെ. എക്സ്. ഫ്രാൻസിസ് സഹവികാരി ഫാ. സോബിൻ സ്റ്റാൻലി, കുടുംബയോഗ കേന്ദ്രസമിതി ലീഡർ അനീഷ് ആട്ടപ്പറമ്പിൽ, സെക്രട്ടറി സോളി ബോബൻ എന്നിവർ പ്രസംഗിച്ചു.

Read More

കൊച്ചി : പെരുമാനൂർ സെൻ്റ് ജോർജ്ജ് ഇടവകയിലെ, മൂന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ടായിരുന്ന വരവുകാട്ട് ‘ കുരിശു പള്ളിയും പൂർവ്വികരുടെ അസ്ഥിയും മാംസവും അലിഞ്ഞു ചേർന്നിട്ടുള്ള സിമിത്തേരിയും കൊച്ചി കപ്പൽശാല സ്ഥാപിക്കു ന്നതിനു വേണ്ടി വിട്ടു കൊടുത്ത മഹാ ത്യാഗ ത്തിൻ്റെ സ്മരണ ജനുവരി 18 ഞായറാഴ്ച ആചാരിച്ചു. ഇന്നലെ വൈകുന്നേരം 5 മണിക്ക് അർപ്പിച്ച ദിവ്യ ബലിയ്ക്ക് വരാപ്പുഴ അതിരൂപത ചാൻസിലരും ജൂഡീഷ്യൽ വികാരിയുമായ ഫാ.എബിജിൻ അറയ് ക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു ഫാ.മാർ ട്ടിൻ തൈപ്പറമ്പിൽ വചന സന്ദേശം നൽകി. തുടർന്നു നടക്കുന്ന പൊതുസ മ്മേളനം കൊച്ചി കോർ പ്പറേഷൻ മേയർ അഡ്വ. വി. കെ. മിനിമോൾ ഉൽഘാ ടനം ചെയ്യ്തു. വരവു കാട്ടുകുരിശുപള്ളി 1674 ന് പതിറ്റാണ്ടുകൾക്കു മുൻപേ സ്ഥാപിത മായതാണ് . അന്ന് വെണ്ടുരുത്തി പള്ളിയുടെ കീഴിലായിരുന്ന വരവു കാട്ടുകുരിശുപള്ളിയും സിമിത്തേരിയും 1742 ൽ പെരുമാനൂർ ഇടവക സ്ഥാപിതമായപ്പോൾ ഇടവകയോട് ചേർക്കപ്പെട്ടു.കൊച്ചി കപ്പൽശാലയ്ക്കു വേണ്ടിയുള്ള സ്ഥലമെടുപ്പു നടപടികൾ 1960…

Read More

കോട്ടപ്പുറം : വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെ സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് ദേവാലയത്തിലെ അൽമായ – സാമൂഹ്യ ശുശ്രൂഷ സമിതികളുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. 2026 ജനുവരി 18 ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ന് പ്രസന്റേഷൻ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടന്നത്. ഇടവക വികാരി ഫാ. ഷാജു കുരിശിങ്കൽ സെമിനാറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ആത്മീയവും സാമൂഹികവുമായ ഉന്നതിക്ക് ലഹരിമുക്തമായ ജീവിതം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സഹവികാരി ഫാ. നിവിൻ കളരിത്തറ, കേന്ദ്ര സമിതി പ്രസിഡന്റ്‌ സുനിൽ കുന്നത്തൂർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നോർത്ത് പറവൂർ എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ സലാഹുദ്ദീൻ സി.കെ. സെമിനാറിന് നേതൃത്വം നൽകി. ലഹരി വസ്തുക്കൾ വ്യക്തികളുടെ ആരോഗ്യത്തെയും കുടുംബജീവിതത്തെയും എങ്ങനെ തകർക്കുന്നുവെന്നും, ലഹരിയുടെ ചതിക്കുഴികളിൽ നിന്ന് മക്കളെ സംരക്ഷിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായ ക്ലാസ്സ് നൽകി. ​അൽമായ ശുശ്രൂഷ…

Read More

ന്യൂഡല്‍ഹി: ഇറാനില്‍ നിന്നും മടങ്ങിയ ആദ്യ സംഘം ഇന്ത്യക്കാര്‍ ഡല്‍ഹിയിലെത്തി.സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാനില്‍നിന്നും വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഘം ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇറാനിലെ സാഹചര്യം ഗുരുതരമാകുന്നതിനാല്‍ ഇറാനിലെ ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെ മടങ്ങിയവരാണ് രാജ്യത്തെത്തിയത്.

Read More

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ ഉരുപ്പടികളെ കുറിച്ചുള്ള ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. ഇന്നലെ വിഎസ്എസ്‌സിയില്‍ നിന്നും ലഭിച്ച ശാസ്ത്രീയ പരിശോധനാഫലം സീല്‍ വെച്ച കവറില്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കിയിരുന്നു . ആ റിപ്പോര്‍ട്ടാണ് ഇന്ന് കോടതി എസ്‌ഐടിക്ക് കൈമാറുന്നത്. ഈ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.  സ്വര്‍ണ്ണപാളികള്‍ മാറ്റിയോ, ശബരിമലയില്‍ ഇപ്പോഴുള്ളത് പഴയപാളികളാണോ അതോ പുതിയ പാളികളാണോ, പാളികളിലെ സ്വര്‍ണ്ണത്തിന്റെ അളവ് തുടങ്ങിയവ നിര്‍ണ്ണയിക്കുന്ന പരിശോധനയാണ് നിലവില്‍ നടത്തിയിട്ടുള്ളത്.

Read More