പാലക്കാട്: അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിച്ച ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കമായി. കേരളത്തിൽനിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി നിരവധി യുവജനങ്ങൾ കോൺഫ്രൻസിൽ പങ്കെടുത്തു.
ഓഗസ്റ്റ് 30ന് രാവിലെ ആറിന് രജിസ്ട്രേഷൻ ആരംഭിച്ചു. തുടർന്ന് 11.30ന് ശുശ്രൂഷകൾക്ക് തുടക്കമായി. വിവിധ ദിവസങ്ങളിലായി ഫാ. ബിനോയി കരിമരുതുങ്കൽ, സിസ്റ്റർ എയ്മി എമ്മാനുവേൽ എഎസ്ജെഎം എന്നിവർ ക്ലാസുകൾ നയിക്കും .ഫാ. സേവ്യർ ഖാൻ വട്ടായിൽ സ്ഥാപിച്ച സന്യാസ സമൂഹങ്ങളായ പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്സി, അഭിഷേകാഗ്നി സിസ്റ്റേഴ്സ്, അല്മായരുടെ ശുശ്രൂഷാ മുന്നേറ്റമായ അനോയിന്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രി എന്നിവയിലെ ശുശ്രൂഷകരാണ് കോൺഫ്രൻസിന് നേതൃത്വം നൽകുന്നത് .

