Author: admin

തിരുവനന്തപുരം: സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. വായ്പാ പരിധി വെട്ടിക്കുറച്ചത് ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതടക്കം രൂക്ഷ വിമര്‍ശനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവർണർ രാജേന്ദ്ര അർലേക്കർ പ്രസംഗം ആരംഭിച്ചത്. അതിദാരിദ്ര്യനിർമാർജനം എടുത്തുപറഞ്ഞ അദ്ദേഹം, കേരളം വികസന പാതയില്‍ കുതിക്കുകയാണെന്നും കൂട്ടിച്ചേർത്തു. പത്തുവർഷം ഉണ്ടായത് മികച്ച നേട്ടമാണ്. വികേന്ദ്രീകരണത്തിൽ സംസ്ഥാനം ദേശീയ തലത്തിൽ മാതൃകയാണെന്നും ഗവർണർ പറഞ്ഞു. സംസ്ഥാനം വരുമാനം കൂട്ടി, ചെലവുകൾ പരിമിതപ്പെടുത്തി, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി. കേരളത്തിന്‍റെ സാമ്പത്തിക രംഗം വികസനപാതയിലാണ്. വിഴിഞ്ഞം തുറമുഖം വളർച്ചയ്ക്ക് സഹായകരമാകും. പുതിയ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കും എന്നും ഗവർണർ . ശിശുമരണ നിരക്ക് സംസ്ഥാനത്ത് കുറഞ്ഞതിന്‍റേയും തൊഴിലുറപ്പ് പദ്ധതിയിലുൾപ്പടെ മികച്ച നേട്ടം കൈവരിച്ചതിനെ കുറിച്ചും പ്രസംഗത്തിന്‍റെ ആദ്യ ഭാഗത്തില്‍ ഗവർണർ സൂചിപ്പിക്കുന്നു. കൂടാതെ, വിദ്യാഭ്യാസമുള്ള…

Read More

കൊച്ചി: ഫ്രാൻസിസ് റോയ് രചനയും സംഗീതം നിർവഹിച്ച ക്രിസ്തുവിന്റെ രക്തസാക്ഷികൾ. എന്ന സംഗീത ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം ദേശീയ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ വച്ച് ബസിലിക്ക വികാരി ഫാ. ജെറോം ചമ്മണി കോടത്ത്.. മുൻ ഡിസിപി കൊച്ചി സിറ്റി ബിജി ജോർജും ചേർന്ന് നിർവഹിച്ചു . ക്രിസ്തുവിന്റെ രക്തസാക്ഷികളുടെയും ക്രിസ്തുവിന്റെ മിഷനറിമാരുടെയും ജീവത്യാഗമാണ് നമ്മൾ ഇന്ന് ആയിരിക്കുന്ന ഈ അവസ്ഥയിൽ എത്തിയതെന്ന് ഫാ.ജെറോം ചമ്മണി കോടത്ത് പറഞ്ഞു അടുത്തമാസം ഫെബ്രുവരി പതിനഞ്ചാം തീയതി ഫ്രാൻസിസ് റോയ് യൂട്യൂബ് ചാനലിലൂടെ റിലീസിംഗ് ചെയ്യും.കൂനമ്മാവ് മേഖല അഭിഷേകാഗ്നി ടീമും& മതബോധന അധ്യാപകരും ചേർന്നാണ് ഈ ആൽബം ഒരുക്കിയിരിക്കുന്നത്

Read More

കെആർഎൽസിസിയുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റൽ ഏരിയ ഡവലപ്പ്മെന്റ് ഏജൻസി ഫോർ . ലിബറേഷൻ (CADAL) ഡയറക്ടായി ഫാ. ഡോ. സെലസ്റ്റിൻ പുത്തൻപുരയ്ക്കൽ നിയമിതനായി

Read More

കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിനെ ബിഷപ്പ് ഹൗസിന് സമീപം സീബ്ര ലൈനിലൂടെ റോഡ് ക്രോസ് ചെയ്യുമ്പോൾ അമിതവേഗത്തിൽ എത്തി ഇടിച്ചു വീഴ്ത്തിയ ശേഷം കാർ നിർത്താതെ പോയ സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തു മാതൃകാപരമായി ശിക്ഷിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് പാലാ സമിതി ആവശ്യപ്പെട്ടു.

Read More

രൂപതയുടെ ഗോത്ര മേഖലയായ ബംസുഗമിൽ പുതുതായി നിർമ്മിച്ച സെന്റ് തോമസ് പള്ളിയുടെ ആശീർവാദവും ഉദ്ഘാടനവും ശ്രീകാകുളം രൂപതയിൽ സന്തോഷത്തിന്റെയും വിശ്വാസത്തിന്റെയും നിമിഷങ്ങൾക്ക് കാരണമായി. ശ്രീകാകുളം ബിഷപ്പ് പിഐഎംഇയിലെ ഫാ. റായരള വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു തിരുക്കർമങ്ങൾ. പുരോഹിതരുടെയും സന്യാസികളുടെയും വലിയൊരു ജനക്കൂട്ടത്തിന്റെയും സാന്നിധ്യമുണ്ടായിരുന്നു.

Read More

വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, യുവാക്കളുടെ രാഷ്ട്രീയ പങ്കാളിത്തം ശക്തിപ്പെടുത്തുക, വോട്ടിംഗ് പ്രോത്സാഹിപ്പിക്കുക, ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങൾ സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നിരവധി പ്രമേയങ്ങൾ തമിഴ്‌നാട് കാത്തലിക് യൂത്ത് മൂവ്‌മെന്റ് (TCYM) അംഗീകരിച്ചു.

Read More

മാമ്മോദീസാ വ്യക്തിത്വവും, മിഷനറി ഉത്തരവാദിത്തവും വീണ്ടും കണ്ടെത്താൻ അല്മായരോട് ആഹ്വാനം ചെയ്ത ഫിലിപ്പ് നേരി കർദ്ദിനാൾ ഫെറോ, കത്തോലിക്കരോട് ലോകത്തിലെ ക്രിസ്തുവിന്റെ യഥാർത്ഥ സാക്ഷികളായി ജീവിക്കാൻ ആഹ്വാനം ചെയ്തു. റാച്ചോളിലെ പാത്രിയാർക്കൽ സെമിനാരിയിൽ, അൽമായർക്കായുള്ള ‘ദൈവശാസ്ത്രപരവും പാസ്റ്ററൽ രൂപീകരണം’ കോഴ്‌സിന്റെ ഡിപ്ലോമ ദിനത്തോടനുബന്ധിച്ച് നടന്ന ദിവ്യബലിക്കിടയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Read More

കോഴിക്കോട് : എരഞ്ഞിപ്പാലം നവജ്യോതിസ് റിന്യൂവൽ സെൻ്ററിൽ വെച്ച് കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ യുവജന നേതാക്കൾക്കായി കെ.ആർ.എൽ.സി.ബി.സി (KRLCBC) യൂത്ത് കമ്മീഷനും സി.സി.ബി.ഐ കമ്മ്യൂണിയോയുടെയും (CCBI Communio) സഹകരണത്തോടെ കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന നേതൃത്വ പരിശീലന പരിപാടിയായ ‘Y-MAP’ (Youth Missionary Animation Program) ന് തുടക്കമായി. കോഴിക്കോട് അതിരൂപത വികാർ ജനറൽ ഡോ. ജെൻസൺ പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ OSJ, സംസ്ഥാന പ്രസിഡൻ്റ് പോൾ ജോസ്, ജനറൽ സെക്രട്ടറി ഷെറിൻ കെ. ആർ., സംസ്ഥാന ആനിമേറ്റർ സി. മെൽന ഡി കോത്ത, സംസ്ഥാന സെക്രട്ടറിമാരായ വിമിൻ എം. വിൻസെൻ്റ്, അലീന ജോർജ്, കോഴിക്കോട് അതിരൂപതാ യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ. ടോണി ഗ്രേഷ്യസ്, ജീസസ് യൂത്ത് സംസ്ഥാന കോർഡിനേറ്റർ ഗോഡ്‌വിൻ ഇഗ്നേഷ്യസ് എന്നിവർ സംസാരിച്ചു.

Read More

സീ​റോ​മ​ല​ബാ​ർ സ​ഭ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സ​മു​ദാ​യ ശ​ക്തീ​ക​ര​ണ​വ​ർഷം 2026ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ൽ പ്രൗ​ഢോ​ജ്വ​ല തു​ട​ക്കം. കു​റു​മ്പ​നാ​ടം സെ​ൻറ് ആ​ൻറ​ണീ​സ് ഫൊ​റോ​നാ​ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ആ​ർച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ ന​ഗ​റി​ൽ ന​സ്രാ​ണി പാ​ര​മ്പ​ര്യ​ത്ത​നി​മ​യി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ആ​ർച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ സ​മു​ദാ​യ വ​ർഷാ​ച​ര​ണ​ത്തി​ന് ദീ​പം തെ​ളി​ച്ചു.

Read More

പിതാവും, മാതാവും, രണ്ടു സഹോദരന്മാരും, ഒരു സഹോദരിയും അടങ്ങുന്ന സ്വന്തം കുടുംബാംഗങ്ങളെ കൺമുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയ കൊലപാതകിയോട് ക്ഷമിച്ച റുവാണ്ടൻ കത്തോലിക്ക വൈദികൻ ക്രൈസ്തവ വിശ്വാസത്തിന്റെ ഉദാത്തമായ മാതൃകയാകുന്നു. 1994-ൽ ഗോത്രവർഗ്ഗങ്ങളായ ടുട്സികളും, ഹുടുക്കളും തമ്മിൽ നടന്ന ആഭ്യന്തരയുദ്ധത്തിനിടയിലാണ് ഫാ. മാർസെൽ ഉവിനേസായുടെ കുടുംബം കൊലചെയ്യപ്പെട്ടത്. അന്ന് വെറും 14 വയസ്സ് മാത്രം പ്രായമുള്ള മാർസെൽ ഈ കൊലപാതകങ്ങളുടെ ദൃക്സാക്ഷിയായിരുന്നു. അന്ന് അനാഥനായ ആ കത്തോലിക്കാ ബാലൻ ക്രിസ്തുവിൽ സമാശ്വാസം കണ്ടെത്തുകയും പിന്നീട് ജെസ്യൂട്ട് സമൂഹത്തിൽ ചേരുകയുമായിരിന്നു.

Read More