- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
Author: admin
പട്‌ന: ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 20 ജില്ലകളിലായി 122 മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ് നടക്കും. ഇന്ന് നിശബ്‌ദ പ്രചാരണദിനമാണ് . രണ്ടാം ഘട്ടത്തില്‍ 1302 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത് . ഇതില്‍ 136 സ്‌ത്രീകളും ഉള്‍പ്പെടും. 3.70 കോടി വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക. ഇതില്‍ 1.95 കോടി പുരുഷന്മാരും 1.74 കോടി സ്‌ത്രീകളുമാണുള്ളത്. സാധാരണ പോളിങ് സമയം രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണെങ്കിലും ചെയിൻപൂർ, രജൗളി, ഗോവിന്ദ്പൂർ, സിക്കന്ദ്ര, ജാമുയി, ജാഝ, ചകായ് എന്നിവിടങ്ങളിലും ഔറംഗാബാദ്, ഗയ, കൈമൂർ ജില്ലകളിലെ വിവിധ പോളിങ് ബൂത്തുകളിലും അഞ്ച് മണിക്ക് പോളിങ് അവസാനിപ്പിക്കും. സ്ഥിരമായി നക്‌സല്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളാണ് ഇതെല്ലാം.ക്രമസമാധാനം കണക്കിലെടുപ്പാണ് ഈ തീരുമാനം.
കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റന്‍ വാട്ടര്‍ടാങ്ക് ഇന്ന് പുലര്‍ച്ചെ തകര്‍ന്നു. കുത്താപ്പാടിയിലാണ് ടാങ്ക് തകർന്നത് .വെള്ളം ഇരച്ച് പുറത്തേയ്ക്ക് ഒഴുകി.പുലർച്ചെ രണ്ടരയോടെയാണ് സംഭവം. സമീപപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. 1.38 കോടി ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണിത്. അപകടം നടക്കുമ്പോള്‍ 1.10 ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു ടാങ്കില്‍ ഉണ്ടായിരുന്നത്. ചില വീടുകളുടെ ഉള്‍ഭാഗത്ത് വെള്ളം കയറി. കമ്പ്യൂട്ടര്‍, വാഷിങ്‌മെഷീന്‍, ഫ്രിഡ്ജ്, മോട്ടര്‍ അടക്കം ചില വീടുകളില്‍ വലിയ രീതിയില്‍ നാശനഷ്ടമുണ്ടായി.വീടിന് പുറത്ത് നിര്‍ത്തിയിട്ട കാറിന് മതില്‍ തകര്‍ന്നുവീണ് നാശനഷ്ടം സംഭവിച്ചു. അടുത്തിടെ പുതുക്കി പണിത റോഡ് തകര്‍ന്നു. ഇരുചക്രവാഹനങ്ങള്‍ ഒഴുകി പോകുകയും ചെയ്തു.
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താ സമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ആകെ 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് . വോട്ടെടുപ്പ് രണ്ടുഘട്ടമായാവും നടക്കുകയെന്നാണ് വിവരം . തെരഞ്ഞെടുപ്പ് തീയതികള്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി എന്നിവയടക്കം ഉച്ചയോടെ അറിയാം. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പൂർത്തിയായിരുന്നു. പ്രഖ്യാപനത്തിനുശേഷം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 21നകം തദ്ദേശ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരണമെന്നാണ് ചട്ടം.
ഭാരതീയ സഭയെന്ന നിലയിൽ കത്തോലിക്കാ സഭ രാജ്യത്തിനു നൽകിയ സംഭാവനകൾ വലുതാണെന്നും അവഗണന തുടർന്നാൽ പ്രത്യക്ഷ സമരത്തിനു നിർബന്ധിതരാകുമെന്നും സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച് ബിഷപ്പുമായ ആൻഡ്രൂസ് താഴത്ത്.
കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതൽ സര്‍വീസ് നിർത്തിവെയ്ക്കും.
കൊച്ചിരൂപതയുടെ നിയുകത ബിഷപ്പ്. ഡോ.ആന്റണി കാട്ടിപ്പറമ്പിൽ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു
വെനറിനി സന്യാസ സഭയുടെ പുതിയ പ്രൊവിൻഷ്യൽ സിസ്റ്റർ തെരേസ ചാണ്ടി MPV, വൈസ് പ്രൊവിൻഷ്യൽ സിസ്റ്റർ ഷെറിൻ, കൗൺസിലേഴ്സ് സിസ്റ്റർ ബിജി ഫ്രാൻസിസ്, സിസ്റ്റർ വിൻസി തോമസ്, സിസ്റ്റർ ഷൈനി കപ്യാരുമലയിൽ എന്നിവർ സ്ഥാനമേറ്റു
വത്തിക്കാൻ :യുവാക്കൾക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും പൊതുനന്മയ്ക്കായി സംഭാവന നൽകാനും കഴിയുമെന്ന് സമൂഹം ഉറപ്പുവരുത്തണമെന്നും അതിനായി ഏവരുടെയും കൂട്ടായ പ്രതിബദ്ധത ഏറെ ആവശ്യമാണെന്നും ലിയോ പതിനാലാമൻ പാപ്പാ. 2025 ജൂബിയോടനുബന്ധിച്ചു, നവംബർ എട്ടാം തീയതി വത്തിക്കാൻ ചത്വരത്തിൽ , പൊതുകൂടിക്കാഴ്ചാവേളയിൽ സന്ദേശം നൽക്കുകയായിരുന്നു അദ്ദേഹം. ജൂബിലിയുടെ പ്രത്യാശ ദൈവത്തിന്റെ ആശ്ചര്യകരമായ പ്രവൃത്തികളിൽ നിന്നാണ് ഉടലെടുക്കുന്നതെന്നും, നമ്മുടെ കാഴ്ചപ്പാടുകളിൽ നിന്നും, ദൈവീകകാഴ്ചപ്പാടുകൾ വ്യത്യസ്തമാണെന്നും പാപ്പാ സന്ദേശത്തിൽ പറഞ്ഞു. ഈ വൈവിധ്യത്തെ തിരിച്ചറിയാനും അതിനെ നമ്മുടെ യഥാർത്ഥ ജീവിതത്തിലേക്ക് വിവർത്തനം ചെയ്യാനുമുള്ള വിളിയാണ് ജൂബിലി വർഷം നൽകുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി. നമ്മുടെ ദൈവീക വിളിയെ തിരിച്ചറിയുന്നതിനും, കർത്താവ് എളിമയോടുകൂടി എപ്രകാരമാണ് നമുക്ക് സമീപസ്ഥനായതെന്നു മനസിലാക്കുവാനും സാധിക്കണമെന്നു വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകളിൽ ഓർമ്മപ്പെടുത്തിയ പാപ്പാ, ദൈവത്തിന്റെ മാനദണ്ഡങ്ങൾ എപ്പോഴും താഴ്മയിൽ നിന്നുമാണ് ആരംഭിക്കുന്നതെന്ന് എടുത്തു പറഞ്ഞു. പ്രത്യാശ എന്നാൽ സാക്ഷ്യം വഹിക്കുക എന്നതാണെന്നും ആഫ്രിക്കയിലെ കോംഗോയിൽ മിഷനറിയായിരുന്ന ഇസിഡോർ ബകാഞ്ചയുടെ ജീവിതം എടുത്തു പറഞ്ഞുകൊണ്ട്…
മുനമ്പം :മുനമ്പം ഭൂസമരം 393 )൦- ദിനത്തിലേക്ക് കടന്നു. ശനിയാഴ്ച കെ സി വൈ എം സംസ്ഥാന പ്രസിഡന്റ് എബിൻ കണി വയലിന്റെ നേതൃത്വത്തിൽ സംസ്ഥാന,രൂപത നേതൃത്വം മുനമ്പം ഭൂസമരത്തിന് ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തിച്ചേർന്നു. ഒക്ടോബർ മാസം പത്താം തീയതി ഹൈക്കോടതി ഡിവിഷൻ ബഞ്ച് മുനമ്പം തീരപ്രദേശം വഖഫ് സ്വത്തല്ല എന്ന വിധി പുറപ്പെടുവിച്ചതോടുകൂടി തീര ജനത്തിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടു എന്നാണ് കേരള പൊതുസമൂഹം കരുതിയിരിക്കുന്നതെന്നും ശാശ്വതമായ പരിഹാരം ലഭിച്ചിട്ടില്ല എന്നത് സങ്കടകരമാണെന്നും അടിയന്തിരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കത്തോലിക്കാ സഭയുടെ മൂന്ന് റീത്തുകളിലേയും യുവജനങ്ങളെ സംഘടിപ്പിച്ച് കെസിവൈഎം ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകുമെന്നും എബിൻ കണിവയലിൽ കൂട്ടിച്ചേർത്തു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജോബിൻ ജോസ്, ലാറ്റിൻ സംസ്ഥാന പ്രസിഡണ്ട് പോൾ ജോസ് പടമാടൻ, കോട്ടപ്പുറം രൂപത പ്രസിഡന്റ് ജെൻസൺ ആൽബി, സെക്രട്ടറി ജെൻസൺ ജോയ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഭൂ സംരക്ഷണ സമിതി രക്ഷാധികാരി ഫാ: ആന്റണി സേവ്യർ തറയിൽ, ഫാ: മോൺസി…
Subscribe to Updates
Get the latest creative news from FooBar about art, design and business.
