- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
Author: admin
കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. മരുതോങ്കര ഏക്കല്‍ പ്രദേശത്തും ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് മേഖലയിലും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍.
ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന ഒമ്പത് വയസുകാരി വിനോദിനിക്ക് സർക്കാർ സഹായം പ്രഖ്യാപിച്ചു.
ജീവനാദം ഡെസ്ക് സ്തുതിഗീതങ്ങളും സുകൃതപുണ്യങ്ങളുടെ വാഴ്ത്തുകളും വിശ്വാസതീക്ഷ്ണതയുടെഹൃദയാര്‍ച്ചനകളുമായി വരാപ്പുഴ അതിരൂപതയിലെ വല്ലാര്‍പാടത്തെ ദേശീയ മരിയന്‍തീര്‍ഥാലയമായ കാരുണ്യമാതാവിന്റെ ബസിലിക്കയില്‍ വന്നണഞ്ഞ ജനസഹസ്രങ്ങളുടെസാന്നിധ്യത്തില്‍, പരിശുദ്ധ കന്യകമറിയത്തിന്റെ ഏലീശ്വയെവാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. സാര്‍വത്രിക അപ്പസ്‌തോലിക സഭയുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായവിശുദ്ധരുടെ നാമകരണത്തില്‍ പ്രാദേശിക സഭയ്ക്ക് ലഭിക്കുന്ന പരമപ്രധാനമായതിരുകര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കര്‍ദിനാള്‍മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരുംമദര്‍ ഏലീശ്വയില്‍ നിന്ന് ആരംഭിച്ച സ്ത്രീസന്ന്യാസ പാരമ്പര്യത്തിന്റെപ്രതിനിധികളായ സന്ന്യാസിനിമാരും വല്ലാര്‍പാടം ബസിലിക്കയില്‍വന്നണഞ്ഞിരുന്നു. ലെയോ പതിനാലാമന്‍ പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപതാമെത്രാന്‍ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിന്റെമുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച സാഘോഷ പൊന്തിഫിക്കല്‍ദിവ്യബലിയിലാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. കര്‍ദിനാള്‍മാരും മെത്രാന്മാരും വൈദികരും കാരുണ്യമാതാവിന്റെബസിലിക്കയില്‍ നിന്ന് റോസറി പാര്‍ക്കിലെ ബലിവേദിയിലേക്ക് പ്രദക്ഷിണമായിഎത്തി. വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഏവരെയുംതിരുകര്‍മത്തിലേക്ക് സ്വാഗതം ചെയ്തു. ‘കര്‍ത്താവേ കനിയണമേ’ആലപിച്ചുകഴിഞ്ഞ്, ആര്‍ച്ച്ബിഷപ് കളത്തിപ്പറമ്പില്‍, ധന്യ മദര്‍ ഏലീശ്വയെവാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തിയതിനെതുടര്‍ന്നാണ് കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയിലെ ആദ്യത്തെസന്ന്യാസിനിയായ വാഴ്ത്തപ്പെട്ടവളെ പ്രാദേശികമായി അള്‍ത്താര വണക്കത്തിന്പ്രതിഷ്ഠിക്കുന്നതിന്…
മുന്‍മൊഴി /ശരത് വെണ്‍പാല സ്ത്രീകള്‍ക്കായുള്ള ആദ്യത്തെ ബോര്‍ഡിംഗ് സ്‌കൂള്‍, തൊഴില്‍ പരിശീലന ശാലകള്‍ അങ്ങനെ ആധുനിക കാലത്ത് നാം കാണുന്നതും മറ്റു പലരും അവകാശവാദങ്ങള്‍ ഉന്നയിക്കുന്നയുമായ പലതും – തുടങ്ങിയതും തുടരുന്നതും കന്യകാത്വത്തിന്റെയും ഗാര്‍ഹസ്ഥ്യത്തിന്റെയും വനവാസത്തിന്റെയും സന്ന്യാസത്തിന്റെയും ചൂടും ചൂരും അറിഞ്ഞ, അക്ഷരാര്‍ത്ഥത്തില്‍ ഇതിന്റെയെല്ലാം ഉറവിടം സന്ന്യാസിനിയായ മദര്‍ ഏലിശ്വ ആണ് എന്നറിയുമ്പോള്‍ അഭിമാനം കൊണ്ട് ഉള്ളം നിറയുന്നു. ആ പാരമ്പര്യത്തിന്റെ മഹിമ പേറുന്ന സിടിസി സന്ന്യാസസഭാ സമൂഹത്തിന്റെ സേവനങ്ങളെ ആദരപൂര്‍വ്വം നമിക്കുന്നു. ഏകവും വിശുദ്ധവും സാര്‍വത്രികവും അപ്പോസ്തലികവുമായ കതോലിക്കാസഭ ഏറ്റവും അധികം സന്തോഷിക്കുന്നത് വിശുദ്ധപ്രഖ്യാപന അവസരങ്ങളിലാണ്. കേരളത്തിലെ റോമന്‍ കത്തോലിക്കാസഭയുടെ സന്താനമായ മദര്‍ ഏലിശ്വയെ വരാപ്പുഴ അതിരൂപതയിലെ തീര്‍ഥാടന കേന്ദ്രമായ വല്ലാര്‍പാടത്തമ്മയുടെ തിരുനടയില്‍ വച്ച് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന വേളയില്‍ കേരളത്തിലെ ആദ്യ സന്ന്യാസിനി മദര്‍ ഏലിശ്വ സ്ഥാപിച്ച ആദ്യത്തെ സന്ന്യാസ സഭയായ സി ടി സി സമൂഹത്തൊടൊപ്പം ലോകം മുഴുവനും ആനന്ദിക്കുന്നു, ദൈവത്തിന് നന്ദി പറയുന്നു. കാരണം മദര്‍…
ലേഖനം / ഡോ. അല്‍ഫോണ്‍സ് പനക്കല്‍ (വരാപ്പുഴ അതിരൂപതാ ആര്‍ക്കിവിസ്റ്റും കലയ്ക്കും സംസ്‌കാരത്തിനുംവേണ്ടിയുള്ള കമ്മിഷന്‍ ഡയറക്ടറുമാണ് ഡോ. അല്‍ഫോണ്‍സ് പനക്കല്‍) വരാപ്പുഴ അതിരൂപതയുടെ രേഖാലയത്തില്‍ സി.റ്റി.സി സഭയുടെ മൂന്ന് ന്യായപ്രമാണ പുസ്തകങ്ങളാണ് സൂക്ഷിക്കപ്പെട്ടിട്ടുള്ളത്: 1913, 1926 വര്‍ഷങ്ങളിലേതും, വര്‍ഷം രേഖപ്പെടുത്താത്ത മറ്റൊരു രേഖയും. ചരിത്രം, ഭാഷ, അടിസ്ഥാനങ്ങള്‍ എന്നീ മൂന്നു തലങ്ങളില്‍ ഈ ന്യായപ്രമാണ സംഹിതകളെ ആസ്വാദനം ചെയ്യുകയാണിവിടെ. ചരിത്രപരമായി ഈ മൂന്നു രേഖകളും നൂറു കൊല്ലങ്ങള്‍ക്കു മുമ്പ് രചിക്കപ്പെട്ടതാണ്. അതിനും അമ്പതു കൊല്ലങ്ങള്‍ക്കു മുമ്പ്1866-ലാണല്ലോ ആദ്യത്തെ ന്യായപ്രമാണ പുസ്തകം രചിക്കപ്പെട്ടിട്ടുണ്ടാവുക. സി.റ്റി.സി രേഖാലയത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഈ ന്യായപ്രമാണ പുസ്തകം ആരംഭിക്കുന്നത് ‘ഈ.മ.യൗ. മൂന്നാം സഭ കന്യാസ്ത്രീകളുടെ ന്യായപ്രമാണം, ജ്ഞാപകം’ എന്നാണ്. 1913-ലെ ന്യായപ്രമാണ പുസ്തകം ആരംഭിക്കുന്നത് ഇതുപോലെതന്നെയാണ്, എന്നാല്‍ 1926-ലെ ന്യായപ്രമാണ പുസ്തകത്തില്‍ വരാപ്പുഴ മെത്രാപ്പോലീത്ത വിശുദ്ധ സിസിലിയയുടെ ഫ്രാത്തര്‍ ആഞ്ചലൂസ് മരിയ പെരെസിന്റെ ഔദ്യോഗിക അംഗീകാര രേഖയും ചേര്‍ത്തിട്ടുണ്ട്.അതിലെ അഭിസംബോധന, ‘വരാപ്പുഴ, ചാത്ത്യാത്ത് എന്നീ കന്യകാമഠങ്ങളിലെ മൂന്നാം സഭക്കാരായ…
ലേഖനം / ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ കെആര്‍എല്‍സിബിസി പ്രസിഡന്റ് കേരളത്തിന്റെ ആത്മീയവും സാമൂഹികവുമായ ചരിത്രത്തില്‍, ഇന്ത്യയിലെ സഭയുടെജീവിതത്തില്‍ തന്നെ, വേറിട്ടൊരു സ്ഥാനമാണ് ഏലിശ്വായ്ക്ക് ലഭിക്കുന്നത്.ഡിസ്‌കാല്‍സ്ഡ് കാര്‍മലൈറ്റുകളുടെ മൂന്നാം ഓര്‍ഡറായ ടിഒസിഡി (ഇന്നത്തെതെരേസിയന്‍ കാര്‍മലൈറ്റ്‌സ് കോണ്‍ഗ്രിഗേഷന്‍ – സിടിസി) സ്ഥാപികയായി,വിശ്വാസം, വിനയം, ദൈവസ്‌നേഹം, മനുഷ്യസേവനം എന്നിവയാല്‍ പ്രശോഭിതമായ അവളുടെജീവിതം, ദൈവകരുണയുടെ അദ്ഭുത ശക്തിയെ ലോകത്തെയറിയിച്ച ഒരുദൈവസാക്ഷ്യമായിരുന്നു. വരാപ്പുഴ അതിരൂപതയില്‍ വൈപ്പിന്‍കരയിലെഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രിസ് ഇടവകയില്‍ (കുരിശിങ്കല്‍ പള്ളി)വൈപ്പിശേരി കപ്പിത്താന്‍ കുടുംബത്തില്‍ തൊമ്മന്‍-താണ്ട ദമ്പതികളുടെ എട്ടുമക്കളില്‍ ആദ്യ സന്താനമായാണ് 1831 ഒക്ടോബര്‍ 15ന് ഏലീശ്വ ജനിച്ചത്. ലത്തീന്‍ കത്തോലിക്കാ സമൂഹത്തില്‍ ദൈവഭക്തിയിലും സത്യവിശ്വാസത്തിലുംഉറച്ച ഒരു കുടുംബമായിരുന്നു അവരുടേത്. ചെറുപ്പത്തില്‍ തന്നെ പ്രാര്‍ഥന,ലാളിത്യം, ദരിദ്രരോടുള്ള കരുണ തുടങ്ങിയ ഗുണങ്ങള്‍ അവളില്‍ വ്യക്തമായിപ്രകടമായി. ദേവസി (വത്തരു) എന്ന ഭക്തിയുള്ള യുവാവിനെയാണ് ഏലീശ്വ വിവാഹം ചെയ്തത്.കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിധവയായ അവള്‍, മുഴുവന്‍ ജീവിതവുംദൈവത്തിനു സമര്‍പ്പിച്ചു. പ്രാര്‍ഥനയിലും ഉപവാസത്തിലും ശുശ്രൂഷയിലുംമാതൃകയായി. 1866-ല്‍ ഒസിഡി…
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചാം ട്വന്റി 20 മല്‍സരം ഇന്ന്. പരമ്പരയില്‍ ഇന്ത്യ 2–1ന് മുന്നിലാണ്. അവസാന മല്‍സരം വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാകും . എന്നാല്‍ ജന്മനാട്ടിൽ പരമ്പര നഷ്ടം ഒഴിവാക്കാന്‍ ഓസ്ട്രേലിയ്ക്ക് വിജയം അനിവാര്യമാണ്.ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും മോശം ഫോമാണ് ഇന്ത്യയ്ക്ക് ക്ഷീണമാവുക . ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഒരുക്കുന്ന വെല്ലുവിളിയെ മറികടക്കാനാകും ഓസ്ട്രേലിയയുടെ ശ്രമം . ഇന്ത്യന്‍ സ്പിന്‍ നിരയെ നേരിടാന്‍ കഴിയാതെയാണ് ഓസീസ് നാലാം ട്വന്റി 20 പരാജയപ്പെട്ടത്. മിച്ചല്‍ മാര്‍ഷ്, മാര്‍ക്സ് സ്റ്റോയിനിസ്, ടിം ഡേവിഡ് എന്നിവരെ അമിതമായി ആശ്രയിക്കുന്നതും ഓസീസിന് തിരിച്ചടിയാണ് . ഇന്ന് ഉച്ചയ്ക്ക് 1.45 മണിക്കാണ് മല്‍സരം
ലേഖനം / സിസ്റ്റർ ഡോ. സൂസി കിണറ്റിങ്കൽ സിറ്റിസി 1831 ഒക്‌ടോബർ 15-ന്, തൊമ്മൻ-താണ്ട ദമ്പതികളുടെ എട്ടു മക്കളിൽആദ്യസന്താനമായി ഓച്ചന്തുരുത്തിലെ വൈപ്പിശ്ശേരി കുടുംബത്തിൽ ഏലീശ്വജനിച്ചു. വീട്ടിലിരുന്ന് അഭ്യസിച്ച അറിവ് പിൽക്കാലത്ത് ഒരുസമൂഹത്തിന്റെ മുഴുവൻ വെളിച്ചമായി പ്രസരിപ്പിക്കാൻ ഏലീശ്വാമ്മയ്ക്ക്കഴിഞ്ഞു. 1847-ൽ പതിനാറാം വയസ്സിൽ വിവാഹാന്തസ്സിലേക്ക് പ്രവേശിച്ച്1851 അവസാനത്തോടെ വൈധവ്യം എറ്റുവാങ്ങി. ഓച്ചന്തുരുത്തിലേയ്ക്ക് തിരികെപോകാനും രണ്ടാം വിവാഹം കഴിക്കാനും മാതാപിതാക്കൾ നിർബന്ധിച്ചെങ്കിലുംപതറാതെ ഭർതൃഗൃഹമായ കൂനമ്മാവ് വാകയിൽ വീട്ടിൽത്തന്നെ പ്രാർഥനയിലുംധ്യാനത്തിലും ജീവിതം കഴിച്ചു. 1852 മുതൽ പ്രാർഥനയിലും തപശ്ചര്യയിലുംജീവിച്ച് റ്റിഒസിഡി സന്ന്യാസിനീസഭയ്ക്ക് വിശ്വാസത്തിന്റെ ആഴത്തിൽപാറമേൽ അടിസ്ഥാനമിട്ടു. മദർ ഏലീശ്വ ദൈവസ്‌നേഹാഗ്നിയിൽ സ്ഫുടംചെയ്യപ്പെട്ട സ്വർണമാണ്. അവളുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഈദൈവസ്‌നേഹം നിറഞ്ഞുനിന്നു. സിസ്റ്റർ ഡോ. സൂസി കിണറ്റിങ്കൽ മദർ ഏലീശ്വയുടെ നാമകരണനടപടികൾക്കായുള്ള അഡ്മിനിസ്‌ട്രേറ്ററും തെരേസ്യൻ കർമലീത്താസമൂഹത്തിന്റെ ജനറൽ കൗൺസിലറുമാണ് 19-ാം നൂറ്റാണ്ടിൽ, സമൂഹത്തിന്റെ പരിമിതികൾക്കുള്ളിൽ സ്ത്രീസ്വതന്ത്രയായിരുന്നില്ല. എങ്കിലും വിവാഹത്തിനും ഹ്രസ്വമായകുടുംബജീവിതത്തിനും ശേഷം, 20 വയസ്സു മാത്രമുള്ള യുവവിധവയായ ഏലീശ്വമ്മമാറിചിന്തിക്കാനും ദൈവശുശ്രൂഷയിലൂടെ ജനങ്ങളെ സേവിക്കാനും തീരുമാനിച്ച ഒരുവലിയ…
ലേഖനം / ഡോ. അഗസ്റ്റിന്‍ മുല്ലൂര്‍ ഒസിഡി പ്രൊവിന്‍ഷ്യല്‍, മഞ്ഞുമ്മല്‍ കര്‍മലീത്താ നിഷ്പാദുക സഭ വിശുദ്ധ പത്താംപീയൂസിന്റെ പ്രോവിന്‍സ് ആമുഖം നിഷ്പാദുക കര്‍മലീത്താ മൂന്നാം സഭയായി (ടിഒസിഡി) ജനിച്ച് വളര്‍ന്ന്തെരേസ്യന്‍ കര്‍മലീത്താ സഭ (സിടിസി) ആയിത്തീര്‍ന്ന സന്ന്യാസ സമൂഹംകര്‍മലീത്താ കുടുംബാരാമത്തില്‍ വിരിഞ്ഞ ഒരു പുഷ്പമാണ്. പക്ഷെ, ഈ സഭയുടെസിദ്ധിയെക്കുറിച്ച് പറയുമ്പോള്‍, കര്‍മലീത്താ സിദ്ധിയെന്ന് മാത്രംപറഞ്ഞാല്‍ പോരാ, അതില്‍ അടിസ്ഥാനമിട്ട് തനതായ രൂപത്തില്‍ വളര്‍ന്ന്നിര്‍വചിക്കപ്പെട്ട സിടിസി സിദ്ധിയുടെ പുതിയ രൂപത്തെക്കുറിച്ച് പറയണം.സഭയുടെ സ്ഥാപികയായ വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായിലൂടെയാണ് ഈ പരിണാമംനടന്നത്. സ്ഥാപികയുടെ പ്രകൃത്യാ ലഭ്യമായിരുന്ന ആത്മീയ ചക്രവാളമായകര്‍മലീത്താ ആത്മീയതയുടെ ഭൂമികയില്‍ ദൈവം തന്റെ ആത്മാവിലൂടെ, അവളില്‍നിവേശിപ്പിച്ച അനുഭൂതിയും അനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങളുംഇഴുകിച്ചേര്‍ന്ന് രൂപപ്പെട്ട് ഒഴുകിയ ആത്മീയനീര്‍ച്ചാലാണ് സിടിസിസഭാസിദ്ധി. അനിര്‍വചനീയമെങ്കിലും, വ്യാഖ്യാനിക്കേണ്ടത് ആവശ്യമാണ്.വ്യാഖ്യാനിച്ചുതീര്‍ന്നു എന്ന് പറയാതിരുന്നാല്‍ മതി. വ്യാഖ്യാനം ഒരുപ്രക്രിയയാണ്. സിദ്ധി ഒരു ‘വസ്തു’വല്ല, പുനര്‍വ്യാഖ്യാനത്തിലൂടെ വളരുന്ന,വളരേണ്ട ‘യാഥാര്‍ത്ഥ്യവും’ ‘രഹസ്യവു’മാണ്. കര്‍മലീത്താ പശ്ചാത്തലം കേരളസഭയുടെ തന്നെ അവിഭാജ്യ ഘടകമാണല്ലോ. ആകാലഘട്ടവും സാഹചര്യവും വാഴ്ത്തപ്പെട്ട ഏലീശ്വാമ്മയുടെ…
എഡിറ്റോറിയൽ / ജെക്കോബി മകളും സോദരിയും ഭാര്യയും മരുമകളും അമ്മയും വിധവയും ദൈവത്തിനു സ്വയംസമര്‍പ്പിച്ച സന്ന്യാസിനിയുമായി സ്ത്രീത്വത്തിന്റെ അനുഭൂതി സാകല്യവുംഅവസ്ഥാന്തരങ്ങളും അനുഭവിച്ചവളാണ് മദര്‍ ഏലീശ്വ. ഘോരമായ അന്ധകാരത്തിന്റെകാലത്ത്, വീട്ടകത്തളങ്ങളില്‍ തളയ്ക്കപ്പെട്ടിരുന്ന മലയാളനാട്ടിലെസ്ത്രീകള്‍ അന്നേവരെ അറിഞ്ഞിട്ടില്ലാത്ത പുതിയൊരു ജീവിതസാധ്യത ഏലീശ്വഅവതരിപ്പിച്ചു: സ്ത്രീസന്ന്യാസം. വിവാഹം, ഏകാകിത്വം, വൈധവ്യം എന്നീജീവിതാവസ്ഥകള്‍ക്ക് അപ്പുറം, ആത്മീയ മുമുക്ഷുതയുടെ ഒരു പെണ്ണിടം,ആധ്യാത്മിക സാധനയിലൂടെ ദിവ്യതയെ പ്രാപിക്കാനുള്ള സമൂഹജീവിതംസ്ത്രീകള്‍ക്കും സാധ്യമാണെന്ന ഉദ്‌ഘോഷം. കേരളത്തിലെ പ്രഥമ ക്രൈസ്തവ സന്ന്യാസിനി, പരിശുദ്ധ കന്യകമറിയത്തിന്റെമദര്‍ ഏലീശ്വ (ഏലീശ്വ വാകയില്‍, 1831 – 1913), കൊച്ചി നഗരപ്രാന്തത്തിലെകൂനമ്മാവിലെ പനമ്പുമഠത്തില്‍ 1866 ഫെബ്രുവരിയില്‍ പതിനഞ്ചു വയസ്സുള്ളമകള്‍ അന്നയെയും പതിനേഴുകാരിയായ അനുജത്തി ത്രേസ്യയെയും ഒപ്പം കൂട്ടിആരംഭിച്ചതാണ് കേരളത്തിലെ ആദ്യത്തെ കന്യകാലയം, കര്‍മലീത്താസന്ന്യാസിനിമാരുടെ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ആശ്രമം.പുരുഷമേധാവിത്വത്തിന്റെയും ലിംഗവിവേചനത്തിന്റെയും അധീശാധിഷ്ഠാനമായപവിത്രമണ്ഡലവും സ്‌ത്രൈണ ആത്മീയതയുടെ സൗമ്യദീപ്തിയിലുംആത്മസമര്‍പ്പണത്തിന്റെ ആര്‍ദ്രഭാവങ്ങളാലും കൃപാപൂരിതമാകുന്ന അതിശയംമഠത്തിന്റെ ആവൃതിയില്‍ ഒതുങ്ങുന്നതായിരുന്നില്ല. സ്ത്രീവിദ്യാഭ്യാസം ഈസന്ന്യാസിനീ സമൂഹത്തിന്റെ അര്‍പ്പിത ദൗത്യമായി ഭരമേല്ക്കുന്നതില്‍നിന്നാണ് പെണ്‍പൈതങ്ങള്‍ക്കായി കേരളത്തിലെ ആദ്യത്തെ കോണ്‍വെന്റ് സ്‌കൂളുംഎദുക്കുംദാത്ത് എന്നറിയപ്പെട്ടിരുന്ന ബോര്‍ഡിങ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
