- വയോജനങ്ങളെ ഉപേക്ഷിച്ചാൽ മൂന്നുവർഷം തടവും 50,000 രൂപ പിഴയും
- പ്രായപരിധി ലംഘിച്ച് മദ്യം നൽകിയാൽ കർശന നടപടി: എക്സൈസ് മന്ത്രി
- കടവുഭാഗം സിനഗോഗിന് സമീപം തീയിട്ട സംഭവം: പ്രതിയുടെ ഫോണിൽ ദുരൂഹ സന്ദേശങ്ങൾ
- ഫോർട്ട് കൊച്ചി–വൈപ്പിൻ ജലപാതയിലെ മൂന്നാമത്തെ റോ-റോ ജങ്കാർ സർവീസ് തുടങ്ങാതെ അധികൃതർ
- വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററി ‘ലീഡ് കൈൻഡ്ലി ലൈറ്റ്’ റോമിൽ പ്രദർശനത്തിനെത്തി
- പനാമയിൽ ഭൂകമ്പം; 8,300 കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് യുനിസെഫ്
- വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം; ഒക്ടോബറിൽ നിയന്ത്രണങ്ങളില്ലെന്ന് മന്ത്രി സണ്ണി ജോസഫ്
- വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ കർദ്ദിനാൾ പരോളിൻ
Author: admin
ക്രിസ്ത്യൻ സർവിസ് സൊസൈറ്റി ഇന്റർനാഷണൽ ( സി. എസ്. എസ്.) ന്റെ 28 മത് വാർഷിക സംസ്ഥാന സമ്മേളനം കെ. ആർ. എൽ. സി. ബി.സി. പ്രോക്ലമേഷൻ സെക്രട്ടറി റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി ഉദ്ഘാടനം ചെയ്തു.കൊച്ചി മൂലൻങ്കുഴി റേഞ്ച്ഴ്സ് ക്ലബ് ഹാളിൽ കൂടിയ സമ്മേളന യോഗത്തിൽ സി. എസ്. എസ്. ചെയർമാൻ പി. എ. ജോസഫ് സ്റ്റാൻലി അധ്യക്ഷത വഹിച്ചു.
ലോകാരോഗ്യ ദിനാചരണത്തിൻ്റെ ഭാഗമായി സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ എറണാകുളം ലൂർദ് ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരും ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് NSS അംഗങ്ങളും എറണാകുളം എസ്. എൻ. വി സദനം ട്രസ്റ്റ് ഭാരവാഹികളോടൊപ്പം.
എറിയാട് ഫാത്തിമ മാതാ ഇടവക അംഗം എസ്ലിനും ഫിലിപ്പിനിക്കാരിയായ കൃഷ മെയ് ആൽട്ടോവാർ പാപ്പിലോനിയയും തമ്മിലുള്ള വിവാഹ ആശീർവാദം നടന്നു. ഇടവകയുടെ ചരിത്രത്തിലാദ്യമായിട്ട് വിദേശ വനിതയുമായുള്ള വിവാഹം പ്രൗഢഗംഭീരമായി നടന്നു
കാമറൂണിലെ സന്ദർശനം പൂർത്തിയാക്കിയ ലെയോ പാപ്പ അംഗോളയിലെത്തി ചേർന്നു. ഇന്നലെ ഏപ്രിൽ 18 ശനിയാഴ്ച രാവിലെ യൗണ്ടെ-വില്ലെ വിമാനത്താവളത്തിൽ തടിച്ചുകൂടിയ ഏകദേശം 200,000 ആളുകളോടൊപ്പം അദ്ദേഹം വിശുദ്ധ കുർബാന അർപ്പിച്ചു. വിശ്വാസികളെ അഭിവാദ്യം ചെയ്ത ശേഷം പരിശുദ്ധ പിതാവ് യൗണ്ടെ-എൻസിമാലെൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു അംഗോളയിലേക്ക് യാത്ര തിരിച്ചു.
കേരള ലാറ്റിൻ കത്തോലിക്ക അസോസിയേഷൻ തെക്കൻ ചിറ്റൂർ യൂണിറ്റും, അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് ഏപ്രിൽ 18 ന് ചിറ്റൂർ സെന്റ് മേരീസ് യൂ. പി. സ്കൂളിൽ വച്ച് നടത്തി.
യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രശസ്തമായ ടെലിവിഷൻ പരമ്പരയായ ‘ദി ചോസെൻ’ മലയാളത്തിൽ ഔദ്യോഗികമായി സിറോ മലബാർ കത്തോലിക്കാ സഭയുടെ മേജർ ആർച്ച്ബിഷപ്പ് റാഫേൽ തട്ടിൽ, ഏപ്രിൽ 15-ന് ഉദ്ഘാടനം ചെയ്തു. മൗണ്ട് സെന്റ് തോമസിലുള്ള സിറോ മലബാർ മേജർ ആർച്ച്എപ്പിസ്കോപൽ ക്യൂരിയയിൽ നടന്ന ചടങ്ങിൽ മുഴുവൻ ക്യൂരിയ അംഗങ്ങളും പങ്കെടുത്തു.
കേരള ലാറ്റിൻ കാത്തലിക്ക് വിമൻസ് അസോസിയേഷൻ ( KLCWA ) യുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികൾ കോഴിക്കോട് അതിരൂപതയുടെ പാസ്റ്റർ സെന്ററായ കോഴിക്കോട് നവജ്യോതീസ് റീന്യൂവൽ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ ചുമതലയേറ്റു. KLCWA സംസ്ഥാന പ്രസിഡന്റായി ശ്രീമതി റാണി പ്രദീപ് , KLCWA സംസ്ഥാന ജനറൽ സെക്രട്ടറിയായി ശ്രീമതി ജാക്വലിൻ ജോബ് , KLCWA സംസ്ഥാന ട്രഷറർ ആയി ശ്രീമതി വിനു ഗിൽബർട്ട് എന്നിവർ ചുമതലയേറ്റു.
ലൂർദ് ആശുപത്രിയും കരുണാ സ്പെഷ്യൽ സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ലോക ഓട്ടിസം ബോധവൽക്കരണ ദിനചാരണത്തിന്റെ ഉദ്ഘാടനം നായരമ്പലം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി. ജയ്നി സേവ്യർ നിർവഹിക്കുന്നു.ബ്രദർ. സ്റ്റേബിൻ, ഫാ. മിക്സൻ റാഫേൽ, ലൂർദ് ആശുപത്രി ബിഹെവിയറൽ സയൻസ് വിഭാഗം മേധാവി ഡോ. റിങ്കൂ തെരേസ ജോസ്, ലൂർദ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. സോനു അംബ്രോസ്, കരുണാ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ.വിമൽ ഗ്രേസ് എന്നിവർ സമീപം.
ലോകത്തിലെതന്നെ ഏറ്റവും വലിയ ക്വിസ് മത്സരമായി അറിയപ്പെടുന്ന ലോഗോസ് ക്വിസ് 25 വര്ഷം പൂര്ത്തിയാക്കുന്നു.
കാര്ലോ ദിവ്യകാരുണ്യ എക്സിബിഷന് ശ്രദ്ധേയമാകുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
