കൊച്ചി :- ക്രിസ്ത്യൻ സർവിസ് സൊസൈറ്റി ഇന്റർനാഷണൽ ( സി. എസ്. എസ്.) ന്റെ 28 മത് വാർഷിക സംസ്ഥാന സമ്മേളനം കെ. ആർ. എൽ. സി. ബി.സി. പ്രോക്ലമേഷൻ സെക്രട്ടറി റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി ഉദ്ഘാടനം ചെയ്തു.കൊച്ചി മൂലൻങ്കുഴി റേഞ്ച്ഴ്സ് ക്ലബ് ഹാളിൽ കൂടിയ സമ്മേളന യോഗത്തിൽ സി. എസ്. എസ്. ചെയർമാൻ പി. എ. ജോസഫ് സ്റ്റാൻലി അധ്യക്ഷത വഹിച്ചു.
സി.എസ്.എസ്.വൈസ് ചെയർമാൻ ഗ്ലാഡിൻ ജെ. പനക്കൽ, ടി. എം. ലൂയിസ് സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ, ട്രെഷറർ ആനി ജേക്കബ്, സെക്രട്ടറി ബെനഡിക്ട് കോയിക്കൽ, ഹൈക്കമ്മാൻഡ് അംഗങ്ങളായ പി. എ. സാമൂവൽ, വി. എം. സേവിയർ വേണാട്ട്, സോണിയ ബിനു, റെജിന ലീനസ്, അഡ്വ. ലെഡ്ഗർ ബാവ എന്നിവർ പ്രസംഗിച്ചു.
സി. എസ്. എസ്. പ്രവർത്തനങ്ങൾക്ക് 28 വർഷമായി മികച്ച നേതൃത്വം നൽകി കൊണ്ടിരിക്കുന്ന നേതാക്കളായ ഗ്ലാഡിൻ ജെ. പനക്കൽ, ടി. എം. ലുയിസ്, കെ. എസ്. മൈക്കിൾ, ആനി ജേക്കബ്, വിനയപ്പൻ ഇലഞ്ഞിക്കൽ കോട്ടപ്പുറം, എന്നിവരെ ചടങ്ങിൽ ആദരിച്ചു. സമ്മേളന പ്രവർത്തനങ്ങൾക്ക് ഫെലിക്സ് ചുള്ളിക്കൽ, ജെയിംസ് ഡിക്രൂസ്, ജോസ്ലിൻ മാസ്റ്റർ, ജോയി മഷ്ണശ്ശേരി, വേഗസ് പടമാടൻ എന്നിവർ നേതൃത്വം നൽകി.

