Author: admin

ഏപ്രിൽ മാസം പത്തൊൻപതാം തീയതി, ഞായറാഴ്ച്ച, അംഗോളയിലെ കിലാംബയിൽ പാപ്പാ അർപ്പിച്ച ദിവ്യബലിയിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്നത്, ഒരുലക്ഷത്തിനു മുകളിൽ ആളുകൾ ആയിരുന്നു. അംഗോളൻ തലസ്ഥാനത്ത് നിന്ന് ഏകദേശം മുപ്പത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് എത്തിച്ചേർന്ന പാപ്പായെ, സംഗീതത്തിന്റെ അകമ്പടിയോടെയാണ് വിശ്വാസികൾ വരവേറ്റത്.

Read More

തെക്കൻ ലെബനോനിൽ യേശുവിന്റെ രൂപം തകർക്കുന്ന ഇസ്രായേൽ സൈനികന്റെ ചിത്രം പുറത്തുവന്നതിനു പിന്നാലെ ലോകമെമ്പാടും വ്യാപക പ്രതിഷേധം. ഇസ്രായേൽ അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ലെബനോനിലെ ഡെബെൽ എന്ന ഗ്രാമത്തിൽ അരങ്ങേറിയ സംഭവമാണ് ആഗോള തലത്തിൽ വലിയ പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്. ലെബനോനിൽ ആരംഭിച്ച യുദ്ധത്തിന് ശേഷം ഗ്രാമത്തിന്റെ നിയന്ത്രണം ഇസ്രായേൽ സൈന്യത്തിന്റെ പക്കലായിരുന്നു.

Read More

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് റാഫേൽ തട്ടിൽ സപ്തതി നിറവിൽ. ആർച്ച് ബിഷപ്പ് ജനിച്ചത് 1956 ഏപ്രിൽ 21 ന് തൃശൂർ പുത്തൻപള്ളി തട്ടിൽ ഔസേപ്പ്- തസ്യ ദമ്പതികളുടെ 10 മക്കളിൽ ഇളയവനായി പിറന്ന അദ്ദേഹം 1980 ഡിസംബർ 21നാണ് അന്നത്തെ തൃശൂർ രൂപ താധ്യക്ഷൻ മാർ ജോസഫ് കു ണ്ടുകുളത്തിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചത്.

Read More

മത്സ്യബന്ധന മേഖലയ്ക്ക് മണ്ണെണ്ണ വില വർധന ഇരുട്ടടിയാകുന്നു, മത്സ്യലഭ്യത കുറഞ്ഞതും കയറ്റുമതിയിലെ പ്രതിസന്ധികളും ആഘാതമേൽപ്പിച്ച മത്സ്യബന്ധന മേഖലയിലെ വള്ളങ്ങൾക്കു സബ്സിഡി നിരക്കിൽ ലഭിക്കുന്ന മണ്ണെണ്ണയുടെ വില 52.37 രൂപയാണ് ഒറ്റയടിക്കു വർധിച്ചത്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി

Read More

പാപ്പയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച്,  റോമിലെ മരിയ മജോറാ ബസിലിക്കയിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടക്കും.

Read More