കൊച്ചി :- ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ഇന്റർനാഷണൽ ( സി. എസ്. എസ്.) ന്റെ ആക്ടിങ് ചെയർമാനായി ബെന്നി പാപ്പച്ചനെ തെരഞ്ഞെടുത്തു. കൊച്ചിയിൽ ചേർന്ന 28-മത് വാർഷിക സമ്മേളനത്തിലാണ് സി. എസ്. എസ്. ഹൈക്കമ്മാൻഡ് തീരുമാനം പ്രഖ്യാപിച്ചത്.
നിലവിൽ സി. എസ്. എസിന്റെ ദേശീയ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, കെ. ആർ. എൽ. സി. സി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, വരാപ്പുഴ അതി രൂപത പ്രസിഡന്റ് എന്നീ ചുമതലകളിലും പ്രവർത്തിച്ചുവരുന്നു. കെ. ആർ. എൽ. സി. സി. യുടെ സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയുടെ മുൻ ജോയിന്റ് കൺവീനർ ആണ്. കൂടാതെ ഇപ്പോൾ കേരള സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ ഡയറക്ടറുമാണ്.
വരാപ്പുഴ അതിരൂപത അംഗവും വരാപ്പുഴ ക്രൈസ്റ്റ്നഗർ ഇടവക അംഗവും വരാപ്പുഴ സ്വദേശിയുമാണ് ബെന്നി പാപ്പച്ചൻ നെൽക്കുന്നശ്ശേരി.
ഭാര്യ – തൃക്കാക്കര ഭാരത് മാതാ കോളേജ് മുൻ അദ്ധ്യാപിക രാജി ബെന്നി, മക്കൾ എറണാകുളം സെന്റ്. ആൽബർട്സ് കോളേജ് അദ്ധ്യാപിക ഡോ. നിയ ബെന്നി,
ഏയ്റോനോട്ടിക്കൽ എൻഞ്ചിനീയർ നോയൽ ബെന്നി.

