ലുവാണ്ട: യുക്രെയ്നിലെയും പശ്ചിമേഷ്യയിലെയും യുദ്ധങ്ങൾ പരസ്പര ചർച്ചകളിലൂടെ അവസാനിപ്പിക്കണമെന്നും ഇതിനായി നയതന്ത്ര ശ്രമങ്ങൾ തുടരണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. അങ്കോളൻ തലസ്ഥാനമായ ലുവാണ്ടയ്ക്കു സമീപം കിലാംബയിൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷം ത്രികാല പ്രാർഥനയ്ക്കിടെ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
ഇരു രാജ്യങ്ങളിലുമുള്ള രാഷ്ട്രീയ, സാമൂഹിക നേതൃത്വങ്ങളുമായും, അവിടേക്കുള്ള നയതന്ത്രപ്രതിനിധികളുമായും, അതിലുപരി അതാതുരാജ്യങ്ങളിലെ പ്രാദേശിക കാതോലിക്കാസമൂഹങ്ങളുമായും പരിശുദ്ധ പിതാവ്, സമാധാനത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ക്രൈസ്തവസാക്ഷ്യത്തിന്റെയും മൂല്യങ്ങളെക്കുറിച്ച് ഉദ്ബോധിപ്പിച്ചുകൊണ്ടും, പൊതുനന്മ ലക്ഷ്യമാക്കി ധാർമ്മികതയോടെയുള്ള പ്രവർത്തനശൈലി തുടരേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ടും വിവിധ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.
ലബനനിലെ വെടിനിർത്തൽ പ്രതീക്ഷ നൽകുന്നതാണ്. അവിടുത്തെ ജനങ്ങൾക്കു വലിയ ആശ്വാസമാണിത്. യുക്രെയ്നെതിരായ ആക്രമണങ്ങൾ അടുത്തിടെ വർധിച്ചതിൽ എനിക്ക് അതിയായ വിഷമമുണ്ട്. അവിടത്തെ ജനങ്ങൾ വളരെ ദുരിതത്തിലാണു കഴിയുന്നത്. ദുരിതമനുഭവിക്കുന്ന എല്ലാവരും എന്റെ പ്രാർഥനയിലുണ്ട്. അവരെ ഞാൻ ചേർത്തുപിടിക്കുന്നു. ആയുധങ്ങൾ നിശബ്ദമാകണം. ഇതുവഴി സംഭാഷണത്തിന്റെ പാത പിന്തുടരുകയും ചെയ്യണം. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ സ്വാഗതാർഹമാണ്. അതു ശക്തമായി തുടരണം-മാർപാപ്പ പറഞ്ഞു.
Trending
- ഹൗസ് ചലഞ്ച്; ശിലാസ്ഥാപനം ഹൈബി ഈഡന് എം.പി നിര്വഹിച്ചു
- യുക്രെയ്നിലെയും പശ്ചിമേഷ്യയിലെയും യുദ്ധങ്ങൾ അവസാനിപ്പിക്കണം
- സി. എസ്. എസ്. വാർഷിക സംസ്ഥാന സമ്മേളനം
- മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- എറിയാട് ഇടവക ചരിത്രത്തിലാദ്യമായി വിദേശ വനിതയുമായുള്ള വിവാഹം
- ലെയോ പാപ്പാ അംഗോളയിൽ
- സൗജന്യ നേത്രപരിശോധന ക്യാമ്പ്
- ദി ചോസ്സണുമായി ഔദ്യോഗിക സഹകരണത്തിന് നേതൃത്വം നൽകി ആർച്ച്ബിഷപ്പ് റാഫേൽ തട്ടിൽ

