- വയോജനങ്ങളെ ഉപേക്ഷിച്ചാൽ മൂന്നുവർഷം തടവും 50,000 രൂപ പിഴയും
- പ്രായപരിധി ലംഘിച്ച് മദ്യം നൽകിയാൽ കർശന നടപടി: എക്സൈസ് മന്ത്രി
- കടവുഭാഗം സിനഗോഗിന് സമീപം തീയിട്ട സംഭവം: പ്രതിയുടെ ഫോണിൽ ദുരൂഹ സന്ദേശങ്ങൾ
- ഫോർട്ട് കൊച്ചി–വൈപ്പിൻ ജലപാതയിലെ മൂന്നാമത്തെ റോ-റോ ജങ്കാർ സർവീസ് തുടങ്ങാതെ അധികൃതർ
- വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററി ‘ലീഡ് കൈൻഡ്ലി ലൈറ്റ്’ റോമിൽ പ്രദർശനത്തിനെത്തി
- പനാമയിൽ ഭൂകമ്പം; 8,300 കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് യുനിസെഫ്
- വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം; ഒക്ടോബറിൽ നിയന്ത്രണങ്ങളില്ലെന്ന് മന്ത്രി സണ്ണി ജോസഫ്
- വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ കർദ്ദിനാൾ പരോളിൻ
Author: admin
കുടിയിറക്ക ഭീഷണി നേരിട്ട പാക്ക് ക്രൈസ്തവര്ക്ക് താത്ക്കാലിക ആശ്വാസമായി കോടതി വിധി. നഗര വികസനമെന്ന പേരില് ക്രൈസ്തവര് ഉള്പ്പെടെയുള്ള ന്യൂനപക്ഷ സമൂഹത്തെ കുടിയിറക്കുവാന് സിഡിഎ നടത്തിയ ശ്രമം നിര്ത്തിവെയ്ക്കാനുള്ള കീഴ് കോടതി ഉത്തരവ് ഇസ്ലാമാബാദിലെ ഫെഡറൽ കോൺസ്റ്റിറ്റ്യൂഷണൽ കോടതി ശരിവെച്ചു. ഈ വിധി ക്രൈസ്തവര്ക്ക് തത്കാലികമായെങ്കിലും പ്രതീക്ഷ നൽകുന്നു.
ഏപ്രിൽ 15 ബുധനാഴ്ച പ്രാദേശികസമയം രാവിലെ പത്തോടെ, ഇന്ത്യയിൽ ഉച്ചകഴിഞ്ഞ് രണ്ടരയോടെ, അപ്പസ്തോലിക യാത്രയുടെ രണ്ടാം പാദമായ കാമറൂണിലേക്ക് പാപ്പാ യാത്രയായി. നാലായിരത്തിൽപ്പരം കിലോമീറ്ററുകൾ സഞ്ചരിച്ച് പ്രദേശികസമയം വൈകുന്നേരം മൂന്നുമണിയോടെ paappa യൗന്തേ ൻസിമാലൻ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തി. കാമറൂണിലെ ഔദ്യോഗികസമയവും അൾജീരിയയുടേതിന് തുല്യമാണ്.
ക്രൈസ്തവസഭയുടെ ആരംഭകാലം മുതലേ ശക്തമായ എതിര്പ്പുകളാണ് മറ്റു മതവിഭാഗക്കാരില് നിന്നും ഭരണാധികാരികളില് നിന്നും നേരിടേണ്ടി വന്നിട്ടുള്ളത്. ധാരാളം പേര് രക്തസാക്ഷികളായി. മധ്യകാലഘട്ടത്തില് കത്തോലിക്ക സഭ ശക്തമായ വളര്ച്ച കാഴ്ചവച്ചുവെങ്കിലും ഭീഷണികള് അപ്പോഴും തുടര്ന്നു. ഇസ്ലാം മതവിശ്വാസികളില് നിന്നും യഹൂദരില് നിന്നുമുള്ള പീഡനങ്ങളും അവഹേളനങ്ങളും ഈ ഘട്ടത്തിലും തുടര്ന്നു. എന്നു മാത്രമല്ല, ഭൂരിഭാഗം ക്രൈസ്തവരുണ്ടായിരുന്ന പാശ്ചാത്യരാജ്യങ്ങളിലെ ഭരണാധികാരികളുടെ സമീപനവും സുഖകരമായിരുന്നില്ല.
ഫൊറോന പള്ളി ഫ്രാന്സിസ്കന് തീര്ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു
പോണേല് ഇടവകയില് നിന്നും വികാരി ജോര്ജ് കുറുപ്പത്തച്ചന്റെ നേതൃത്വത്തില് 2024 ഫെബ്രുവരി 19-നു 14 പേരടങ്ങുന്ന സംഘം യാത്ര തിരിച്ചതു മുതല് തിരിച്ചെത്തുന്നതുവരെയുള്ള സംഭവബഹുലമായ മിഷന് യാത്രയുടെ ഒരു പരിച്ഛേദം അവതരിപ്പിക്കാന് ഏറെ സന്തോഷമുണ്ട്. ലോറന്സ് പുളിക്കല്, പയസ് ജോസഫ്, ഫ്രാന്സിസ് പഷ്ണിപ്പറമ്പില്, നെല്സണ്, ഡോ.ഗ്രിഗറി പോള്, സോണി ചിറ്റേഴത്ത്, ജസ്റ്റിന് കെ.ജെ, ഫ്രാന്സിസ് സേവ്യര് പി.വി, ഫ്രാന്സിസ് ടി.ടി തോപ്പില്, ദേവസി ടി.ജി, ഹിലാരി കയ്യാത്ത്, ടോണി സര്ജ്യൂസ്, മാനുവല് ഷാബു എന്നിവരായിരുന്നു സംഘാംഗങ്ങള്.
ക്രൂരമായ അടിച്ചമര്ത്തലുകളെയും രക്തസാക്ഷിത്വങ്ങളെയും അതിജീവിച്ചാണ് സഭയും സത്യത്തിന്റെ ശബ്ദവും വളര്ന്നു വന്നത്. റോമന് ചക്രവര്ത്തിമാര്ക്കും ഫാസിസ്റ്റ് ഭരണകൂടങ്ങള്ക്കും മുന്നില് പതറാതെ നിന്ന വിശ്വാസദാര്ഢ്യത്തിന്റെ പിന്തലമുറക്കാര്ക്ക് നേരെ ഇന്ന് ലോകശക്തികളുടെ തലവന് ആക്രോശിക്കുമ്പോള് ചരിത്രം ആവര്ത്തിക്കുകയാണ്. ഭൂമിയില് പതിക്കുന്ന ബോംബുകള്ക്ക് തകര്ക്കാന് കഴിയാത്ത ഒന്നുണ്ട്, അത് മനുഷ്യന്റെ സ്വതന്ത്രമായ ചിന്തയും നീതിക്കുവേണ്ടിയുള്ള ദാഹവുമാണ്. തെളിവുകളേക്കാള് മുമ്പേ ആയുധങ്ങള് സംസാരിക്കുന്ന ഈ കാലഘട്ടത്തില്, ഇന്ത്യ ഉള്പ്പെടെയുള്ള രാജ്യങ്ങള് നേരിടാന് പോകുന്ന പ്രതിസന്ധികള് നാം തിരിച്ചറിയേണ്ടതുണ്ട്.
നരവംശശാസ്ത്രപരമായി നോക്കിയാല്, കണി എന്നത് ഒരു ‘പ്രതീകാത്മക സമ്പദ്വ്യവസ്ഥ’ ആണ്. പണ്ട് കേരളം ഒരു കാര്ഷിക സമൂഹമായിരുന്നപ്പോള്, തന്റെ പറമ്പിലെ വിളവുകള് ദൈവത്തിന് സമര്പ്പിക്കുകയും വരാനിരിക്കുന്ന കൃഷിസമയത്തേക്ക് സമൃദ്ധി യാചിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഇത്. ഇന്ന് കേരളത്തിന്റെ സാമ്പത്തിക അടിത്തറ കൃഷിയില് നിന്ന് സേവനമേഖലയിലേക്കും വിദേശ വരുമാനത്തിലേക്കും മാറിയിരിക്കുന്നു. എങ്കിലും മലയാളി കണി കാണുന്നു. ഇത് വെറുമൊരു ആചാരമല്ല, മറിച്ച് തന്റെ വേരുകള് മണ്ണിലാണെന്ന മലയാളിയുടെ ഉപബോധമനസ്സിലെ തിരിച്ചറിവാണ്.
മഞ്ഞുമ്മല് പ്രൊവിന്ഷ്യാള് ചാപ്റ്ററില് ഫാ. ബെന്നി അച്ചാരുപറമ്പിലിനെ പ്രൊവിന്ഷ്യാളായി തിരഞ്ഞെടുത്തു.
ഇന്ത്യന് സംഗീതരംഗത്തെ അതിപ്രഗത്ഭരായ സംഗീതസംവിധായകരുടെ പാട്ടുകള് പാടുവാന് ആശ ഭോസ്ലെയ്ക്ക് അവസരം ലഭിച്ചു. അള്ളാ രഖാ, ഒ.പി.നയ്യാര്, എസ്.ഡി.ബര്മന്, നൗഷാദ്, ആര്.ഡി.ബര്മന്, രവീന്ദ്ര ജെയിന്, ഖയാം, ബോംബെ രവി, ബാപ്പി ലാഹിരി, ഇളയരാജ,ശങ്കര്-ജയ്കിഷന്, അനു മാലിക്ക്, എ.ആര്. റഹ്മാന് തുടങ്ങിയവരുടെ പാട്ടുകള് ആശ ഭോസ്ലെ പാടി അനശ്വരമാക്കി.
ഇവന് എന്റെ പ്രിയ സി.ജെ.എന്ന തലക്കെട്ട് സി.ജെ യുടെ ‘ഇവന് എന്റെ പ്രിയപുത്രന്’ എന്ന തലക്കെട്ടു മോഷ്ടിച്ചതാണ്…. കത്തോലിക്കക്കാരിയായ ഏതോ ഒരു റോസിയെ സ്വന്തമാക്കാന് യാക്കോബായക്കാരനായ ഏതോ ഒരു തോമസ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചുവെന്ന് -കേള്ക്കുമ്പോള് ഇന്നതൊരു സാധാരണ സംഭവം. അതിനെന്താ ….? എന്നേ ആരും ചോദിക്കു …. പക്ഷേ, റോസിയുടെ പിതാവ്. സഭ പണ്ട് തെമ്മാടിക്കുഴിയില് അടക്കിയ സാക്ഷാല് എം.പി.പോള് ആണെങ്കിലോ ? അപ്പോള് സംഭവത്തിന്റെ അര്ത്ഥവും വ്യാപ്തിയും മാറി മറിയും….
Subscribe to Updates
Get the latest creative news from FooBar about art, design and business.
