കൊച്ചി: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ
(കെഎൽസിഎ ) സംസ്ഥാന മാനേജിങ് കൗൺസിൽ യോഗം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് എറണാകുളം സെന്റ് ആൽബർട്സ് കോളേജ് ഓഡിറ്റോറിയത്തിൽ
ചേരും. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുള്ള തുടർ പ്രചരണ പരിപാടികൾക്ക് അന്തിമരൂപം നൽകും.
ഇക്കാര്യമുന്നയിച്ച് കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും കൺവെൻഷനുകൾ സംഘടിപിയ്ക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങൾ ജനറൽ കൗൺസിലിൽ കൈക്കൊള്ളും.
ഫെബ്രുവരിയിൽ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന ജനറൽ കൗൺസിൽ,
രൂപതാ തലങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന സമുദായ സമ്പർക്ക പരിപാടികൾ,കൊച്ചി ബിഷപ്പ് ഡോ. ആന്റണി കാട്ടിപറമ്പിലും രൂപത, സംസ്ഥാന ഭാരവാഹികളുമായുള്ള “ടീം ടോക്ക്” പരിപാടി എന്നിവയെ കുറിച്ച് തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊള്ളും.
സമുദായ സമ്പർക്ക പരിപാടി നടത്തിയ രൂപതകളുടെ തുടർനടപടി – സംബന്ധിച്ച് ചർച്ചകളും മാനേജിംഗ് കൗൺസിൽ യോഗത്തിൽ നടത്തും.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ ലത്തീൻ സമുദായത്തോട് സ്വീകരിച്ച നിലപാടുകളും തുടർനടപടികളും യോഗത്തിൽ ചർച്ചയാകും.
12 രൂപതകളിൽ നിന്നുള്ള മാനേജിംഗ് കൗൺസിൽ അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും യോഗത്തിൽ പങ്കെടുക്കും.
ബിജു ജോസി
ജനറൽ സെക്രട്ടറി

