തിരുവനന്തപുരം:ശസ്ത്രക്രിയകള്‍ക്ക് പുതിയ മാര്‍ഗരേഖ സംസ്ഥാന ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. ശസ്ത്രക്രിയകൾക്കിടെ വീഴ്ചകൾ പതിവായ സാഹചര്യത്തിലാണ് കർശന നിർദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയത്.ശസ്ത്രക്രിയക്ക് മുമ്പ് ഡോക്ടറും നഴ്സും രോഗിയുടെ ഐപി നമ്പര്‍, കേസ് റെക്കോര്‍ഡ് എന്നിവ പൂര്‍ത്തിയാക്കണം.രോഗികളെ ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണം.
ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണം. തുടങ്ങിയവയാണ് മാർഗരേഖയിലുള്ളത്.ഓപ്പറേഷന് തിയേറ്ററില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്.ശസ്ത്രക്രിയക്ക് മുമ്പ് വൈറ്റ് ബോര്‍ഡില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം. 5-ശസ്ത്രക്രിയക്ക് ശേഷം ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ച് ചെക്ക്ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണം.
നിലവിൽ ഒരു പ്രോട്ടോകോൾ ഉണ്ട്. ഇത് പുതുക്കിയാണ് പുതിയ മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ഓപ്പറേഷന് മുമ്പ് കേസ് റെക്കോർഡ് പൂർത്തിയാക്കിയിരിക്കണം. ഓപ്പറേറ്റീവ് ലിസ്റ്റിൽ വാർഡ് ഡോക്ടറും അതുപോലെ തന്നെ നഴ്സിംഗ് ഇൻചാർജും പരിശോധിച്ച കൃത്യമായി ഒപ്പ് ഇട്ടിരിക്കണമെന്നും നിർദേശിക്കുന്നു.

