100 ക്ലിനിക്കൽ ദിവസങ്ങളിൽ 100-ലധികം ശസ്ത്രക്രിയകൾ 100% വിജയത്തോടെ
കൊച്ചി: ലൂർദ്സ് ആശുപത്രിയുടെ കാർഡിയോതൊറാസിക് സർജറി വിഭാഗം വെറും 100 ക്ലിനിക്കൽ ദിവസങ്ങൾക്കുള്ളിൽ 100-ലധികം ഹൃദയ ശസ്ത്രക്രിയകൾ 100 ശതമാനം വിജയനിരക്കോടെ പൂർത്തിയാക്കി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.ഈ നേട്ടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ലൂർദ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. കൃത്യത, വൈദഗ്ധ്യം, കൂട്ടായ പ്രവർത്തനം, രോഗികേന്ദ്രീകൃത പരിചരണം എന്നിവയിൽ കാർഡിയോതൊറാസിക് സർജറി വിഭാഗം പുലർത്തുന്ന ഉയർന്ന നിലവാരത്തിന്റെ തെളിവാണ് ഈ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. കാർഡിയോതൊറാസിക് സർജൻ ഡോ. ജോസഫ് തോമസ്, കാർഡിയാക് അനസ്തേഷിയോളജിസ്റ്റുമാരായ ഡോ. ആനന്ദ് മാത്യു മാമൻ, ഡോ. ടോം തോമസ്, നഴ്സിംഗ് വിഭാഗം ഉൾപ്പെടെയുള്ള മുഴുവൻ മൾട്ടിഡിസിപ്ലിനറി കാർഡിയാക് കെയർ ടീമിന്റെ അർപ്പണബോധവും ഏകോപിത പ്രവർത്തനവുമാണ് ഈ വിജയത്തിന് പിന്നിലെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വൈപ്പിൻ എം.എൽ.എ ടോണി ചമ്മിണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലൂർദ്സ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ അനുമോദന പ്രഭാഷണം നടത്തി.കാർഡിയോതൊറാസിക് സർജൻ ഡോ. ജോസഫ് തോമസും കാർഡിയാക് അനസ്തേഷിയോളജിസ്റ്റ് ഡോ. ആനന്ദ് മാത്യു മാമനും ആശുപത്രിയുടെ നേട്ടവും രോഗിപരിചരണ മികവും സംബന്ധിച്ച് സംസാരിച്ചു.ആശുപത്രി മാനേജ്മെന്റ് അംഗങ്ങൾ, ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ രോഗികളും അവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായി. വോൾഗാ മരിയ എസ്., സാന്ദ്ര ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിച്ചു.

