കൊച്ചി: തൈക്കൂടം ഇടവക സി.എൽ.സി.യും വടുതല ലൂർദ് ആശുപത്രിയും സംയുക്തമായി തൈക്കൂടം സെന്റ് അഗസ്റ്റിൻ സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.തൈക്കൂടം ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
രക്തദാനത്തിന്റെ സാമൂഹിക പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ സംരംഭം തുടർന്നുള്ള വർഷങ്ങളിലും തുടരാൻ കഴിയട്ടെയെന്ന് ആശംസിച്ചു.സഹവികാരി ഫാ. ജോർജ് റോമിയോ പുത്തൻപുരയ്ക്കൽ ക്യാമ്പിലെ ആദ്യ രക്തദാതാവായി പങ്കെടുത്തു. അമ്പതോളം പേർ രക്തദാന ക്യാമ്പിൽ പങ്കാളികളായി.തൈക്കൂടം ഇടവക സി.എൽ.സി.യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത്തെ രക്തദാന ക്യാമ്പായിരുന്നു ഇത്.സി.എൽ.സി. പ്രസിഡന്റ് അലൻ ജോർജ്, വൈസ് പ്രസിഡന്റ് സ്റ്റീവോ ആന്റണി, ജനറൽ സെക്രട്ടറി സ്റ്റെഫി ആന്റണി, തൈക്കൂടം ഇടവക കേന്ദ്രസമിതി യുവജന കോർഡിനേറ്റർ ആഷ്ബിൻ സേവ്യർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

