കൊച്ചി : ലൂർദ് ആശുപത്രിയും കരുണ സ്പെഷ്യൽ സ്കൂളും സംയുക്തമായി ലോക ഓട്ടിസം ബോധവൽക്കരണ ദിനം സംഘടിപ്പിച്ചു. നായരമ്പലം കരുണാ സ്പെഷ്യൽ സ്കൂളിൽ വച്ച് നടത്തിയ പരിപാടിയിൽ നായരമ്പലം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി. ജയ്നി സേവ്യർ ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. സോനു അംബ്രോസ് അധ്യക്ഷത വഹിച്ചു.
വാടയിൽ സെന്റ് ജോർജ് ചർച്ച് അസിസ്റ്റന്റ് വികാരി ഫാ. മിക്സൻ റാഫേല്‍ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. ബ്രദർ. സ്റ്റേബിൻ, മിസ്സ്. പ്രീന പോൾ എന്നിവർ സംസാരിച്ചു. തുടർന്ന് ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹെവിയറൽ സയൻസ് വിഭാഗം മേധാവി റിങ്കു തെരേസ ജോസ് “ഓട്ടിസം വ്യത്യസ്തമായ ചിന്തകളും പഠന രീതികളും ആഘോഷമാക്കാം എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് നയിച്ചു.
ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹെവിയറൽ സയൻസ് ടീമിന്റെ നേതൃത്വത്തിൽ ഓട്ടിസവും ന്യൂറോ ഡൈവേഴ്സിറ്റിയും മനസ്സിലാക്കുക, വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ ലോകത്തെ കാണുക എന്ന വിഷയത്തിൽ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.

