കൊച്ചി: ലൂർദ്ദ് ആശുപത്രിയിൽ ലോക ഫിസിയോതെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി പരിശീലനം സംഘടിപ്പിച്ചു. ഫിസിയോതെറാപ്പി, ന്യൂറോളജിസ്റ്റ ന്യൂറോളജിസ്റ്റ് വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘ന്യൂറോക്രാഫ്റ്റ് 2026 – സ്ട്രോക്കിന്റെ രോഗനിർണയം മുതൽ സുഖം പ്രാപിക്കുന്നതുവരെ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പരിശീലനപരിപാടി സംഘടിപ്പിച്ചത്.
ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് പരിശീലനം ഉദ്ഘാടനം ചെയ്തു.സ്ട്രോക്കിന്റെ രോഗനിർണയം മുതൽ പുനരധിവാസത്തിലെ ഫിസിയോതെറാപ്പിയുടെ പ്രാധാന്യം വരെയുള്ള വിവിധ വിഷയങ്ങളിൽ ലൂർദ് ആശുപത്രി ന്യൂറോളജി വിഭാഗം മേധാവി ഡോ. ബോബി വർക്കി, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ കെവിൻ റെജി, ന്യൂറോ സർജൻ ഡോ. വിനീത് കെ.കെ., മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റ് ഡോ. അശ്വിൻ ആന്റണി (പി.ടി) ,അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റ് ഡോ. പ്രവീൺ ബേബി(പി.ടി)എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.
ലൂർദ്ദ് ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടും റേഡിയോളജി വിഭാഗം മേധാവിയുമായ ഡോ. അനൂഷ വർഗ്ഗീസ്, ലൂർദ് ആശുപത്രി ചീഫ് ഫിസിയോതെറാപ്പിസ്റ്റ് ഡോ. അനുപമ ജി. നായർ (പി.ടി) ഫിസിയോ തെറാപ്പിസ്റ്റ് ഡോ. ആശിഷ് ജോസയ്യ എന്നിവർ നേതൃത്വം നൽകി.

