കൊച്ചി: സിഡിപിഐ കേരള റീജിയന്റെ ആഭിമുഖ്യത്തിൽ 2027-ൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജനുവരി 26-ന് കാക്കനാട് അസീസി സ്കൂളിൽ സ്പോർട്സ് ഡേ നടത്തും. രാവിലെ 10-ന് ആരംഭിക്കുന്ന കായികമേളയിൽ ബാസ്കറ്റ്ബോൾ, ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾ ഉണ്ടായിരിക്കും. ബാസ്കറ്റ്ബോൾ ടീമിന് 1000 രൂപയും ഷട്ടിൽ ബാഡ്മിന്റൺ ടീമിന് 500 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്.
2015–2020 ബാച്ചിന്റെ തുടർ പരിശീലന പരിപാടി ഫെബ്രുവരി 16 മുതൽ 18 വരെ കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ നടക്കും. ഫെബ്രുവരി 16-ന് വൈകുന്നേരം അഞ്ചിന് ആരംഭിച്ച് 18-ന് വൈകുന്നേരം മൂന്നിന് സമാപിക്കുന്ന പരിപാടിയുടെ രജിസ്ട്രേഷൻ ഫീസ് 1000 രൂപയാണ്. 1989–2000 ബാച്ചിന്റെ സൗഹൃദസംഗമം മാർച്ച് 8, 9 തീയതികളിൽ സംഘടിപ്പിക്കും. മാർച്ച് 8-ന് വൈകുന്നേരം ആറിന് ആരംഭിച്ച് മാർച്ച് 9-ന് ഉച്ചയ്ക്ക് ഒന്നിന് സമാപിക്കുന്ന സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് 500 രൂപയാണ്.

