ലോക സിനിമയിലെ ശ്രദ്ധേയ മായ പ്രാദേശിക ചലച്ചിത്ര മൂവ്മെന്റുകളിലൊന്നാണ് റഷ്യയിലെ വടക്കുകിഴക്കന്‍ പ്രദേശമായ സഖാ റിപ്പബ്ലിക്കില്‍ രൂപപ്പെട്ട ‘സഖാവുഡ്’ അഥവാ യാക്കുട്ടി യന്‍ സിനിമാ പ്രസ്ഥാനം. കൊടും തണുപ്പും പരിമിതമായ സാങ്കേതിക സൗകര്യങ്ങളും പ്രതിബ ന്ധമാകാതെ, തങ്ങളുടെ സാംസ്കാരിക സ്വത്വവും മിത്തുകളും മുന്‍നിര്‍ത്തി യാക്കുട്ട് ജനത സൃ ഷ്ടിച്ചെടുത്ത ഈ സിനിമാ തരംഗം അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ വലിയ പ്രശംസയാണ് നേടുന്നത്. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷമാണ് യാക്കുട്ടിയന് സിനിമയുടെ അടിത്തറ രൂപപ്പെടുന്നത്. വലിയ ബജറ്റോ അത്യാധുനിക സ്റ്റുഡിയോകളോ ഇല്ലാതെ സാധാരണക്കാര്‍ തങ്ങളുടെ ദൈനംദിന ജീവിതവും നാടോടിക്കഥകളും സിനിമയാക്കി. ഹോളിവുഡ് ചിത്രങ്ങളെ പിന്തള്ളി പ്രാദേശിക തീയേറ്ററുകളില്‍ യാക്കുട്ട് സിനിമകള്‍ വന്‍ കള ക്ഷന്‍ നേടിത്തുടങ്ങി. വന്‍കിട മൂലധനവും ബാഹ്യ ഇടപെടലു കളുമില്ലാതെ, സ്വന്തം മണ്ണില്‍ ഉറച്ചുനിന്നുകൊണ്ട് ലോകോത്തര നിലവാരമുള്ള സിനിമകള്‍ എങ്ങനെ സൃഷ്ടിക്കാം എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഈ പ്രസ്ഥാനം സമ്മാനിച്ച ആഗ(അഴമ ) എന്ന സിനിമ. മനുഷ്യനും പ്രകൃതിയും തമ്മി ലുള്ള പവിത്രമായ ജൈവബ ന്ധവും, കാലത്തിന്റെ കുത്തൊ ഴുക്കില്‍ മാഞ്ഞുപോകുന്ന ഒരു പ്രാചീന ഗോത്രസംസ്കാരത്തി ന്റെ വിതുമ്പലുകളും അഭ്രപാളി യില്‍ വരച്ചിടുന്ന അപൂര്‍വ്വ ചലച്ചിത്രാനുഭവമാണ് ബള്‍ഗേ റിയന്‍ സംവിധായകനായ മില്‍ കോ ലസറോവ് ഒരുക്കിയ ‘ആഗ’ (അഴമ). അനന്ത മായ ധവള വിസ്തൃതിയും കൊടുംതണുപ്പും ചൂഴ്ന്നുനില്ക്കുന്ന സൈബീരിയന്‍ തുന്ദ്രയുടെ (വടക്കന്‍ റഷ്യയിലുടനീളമുള്ള, മരങ്ങളില്ലാത്ത വിശാലമായ ധ്രുവപ്രദേശം) ഏകാന്തതയില്‍ നിന്ന് മനുഷ്യഹൃദയത്തിന്റെ ഏറ്റവും ആര്‍ദ്രമായ തലങ്ങ ളിലേക്ക് സഞ്ചരിക്കുന്ന ഈ ചിത്രം, സമകാലിക ലോക സിനിമയിലെ മികച്ച ദൃശ്യകാ വ്യങ്ങളില് ഒന്നാണ്. റഷ്യയുടെ വടക്കുകിഴക്കന്‍ അറ്റത്തുള്ള യാക്കുട്ടിയ മേഖലയിലെ മരവിപ്പി ക്കുന്ന ആര്‍ട്ടിക് തുന്ദ്രയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ആകാശവും ഭൂമിയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞു പോ കുന്ന മഞ്ഞുപാടങ്ങളും, തണു ത്തുറഞ്ഞ തടാകങ്ങളും, വീശിയടി ക്കുന്ന ഹിമക്കാറ്റും മാത്രമുള്ള ഒരു അന്യലോകമാണിത്. ആധു നിക മനുഷ്യന് സങ്കല്പ്പിക്കാന് പോലും കഴിയാത്ത പ്രതികൂല കാലാവസ്ഥയില്‍, പ്രകൃതിയുടെ താളത്തിനൊത്ത് ജീവിക്കുന്ന ഒരു വയോധിക ദമ്പതികളിലൂടെയാണ് സിനിമ വികസിക്കുന്നത്. നൂറ്റാണ്ടുകളായി തങ്ങളുടെ പാരമ്പര്യങ്ങളിലും പുരാവൃത്ത ങ്ങളിലും വേരൂന്നി ജീവിക്കുന്ന യാക്കുട്ട് ജനതയുടെ ജീവിതരീതി ചിത്രത്തില്‍ അതീവ സൂക്ഷ്മത യോടെ അടയാളപ്പെടുത്തി യിരിക്കുന്നു. മൃഗത്തോലുകള്‍ കൊണ്ടുണ്ടാക്കിയ വസ്ത്രങ്ങളും പരമ്പരാഗത കൂടാരവും , മഞ്ഞുതുരന്നുള്ള മീന്‍പിടുത്തവും, റെയിന്‍ഡിയര്‍ വേട്ടയും, ഹിമക്കട്ട കള്‍ വെട്ടിമാറ്റി വെള്ളമുണ്ടാക്കുന്ന രീതികളുമെല്ലാം അവരുടെ അതിജീവന കലയെ വ്യക്തമാക്കുന്നു. എന്നാല്‍, കാലാവസ്ഥാ വ്യതിയാനവും ആധുനികീകരണത്തിന്റെ കടന്നുകയറ്റവും മൂലം തങ്ങളുടെ വേരുകള്‍ അറ്റുപോവുന്ന ഒരു ഗോത്രത്തിന്റെ നിശബ്ദ വിലാപവും സിനിമ ഒപ്പിയെടു ക്കുന്നുണ്ട്. മഞ്ഞുരുകുന്നതിന്റെ ലക്ഷണങ്ങളും, കാട്ടുജീവികളുടെ അപ്രത്യക്ഷമാകലും, മാനത്ത് നീണ്ട വര വീഴ്ത്തി പറന്നുപോ കുന്ന ജെറ്റ് വിമാനങ്ങളും ഈ പുരാതന തുരുത്തിലേക്ക് ആധുനികത നടത്തുന്ന കടന്നു കയറ്റത്തിന്റെ സൂചനകളാണ്. തങ്ങളുടെ സമുദായത്തില്‍ നിന്ന് വേര്‍പെട്ട്, തുന്ദ്രയുടെ വിജനതയില്‍ ജീവിക്കുന്ന നാനൂക്, അദ്ദേഹത്തിന്റെ ഭാര്യ സെഡ്ന എന്നിവരി ലൂടെയാണ് കഥ ആരംഭിക്കുന്നത്. പരസ്പര സ്നേഹവും പരമ്പരാഗത ജീവിതക്രമവും കൊണ്ട് അവര്‍ ആ ഏകാന്തതയെ മറികടക്കുന്നു. എന്നാല്‍ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ നോവ്, തങ്ങളുടെ പാരമ്പര്യ വഴികള്‍ ഉപേക്ഷിച്ച് വിദൂര നഗരത്തിലെ ഡയമണ്ട് ഖനിയില്‍ ജോലിതേടിപ്പോയ മകള്‍ ‘ആഗ’ യാണ്. മാതാപിതാക്കളുടെ പഴഞ്ചന്‍ ജീവിതത്തോട് പൊരുത്തപ്പെ ടാനാവാതെ അകന്നുപോയ അവളോടുള്ള വാത്സല്യവും വിരഹവും സെഡ്നയുടെ ഉള്ളുരുക്കമായി അവശേഷി ക്കുന്നു. നാനൂക്കിന് മകളോട് കടുത്ത നീരസമുണ്ടെങ്കിലും ആ വേദന ഉള്ളില്‍ ഒതുക്കുകയാണ് അയാള്‍. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ക്കൊപ്പം സെഡ്ന യുടെ വയറ്റില്‍ ഉണങ്ങാത്ത ഒരു മുറിവ് പടര്‍ന്നുപിടിക്കുന്നു. ഒരു ഡോക്ടറുടെയോ ആധുനിക ചികിത്സയുടെയോ സഹായമി ല്ലാതെ, ലേപനങ്ങള്‍ പുരട്ടി ആ വേദന അവള് ഉള്ളിലൊതു ക്കുന്നു. തന്റെ അന്ത്യമടുക്കു ന്നുവെന്ന് മനസ്സിലാക്കുന്ന അവള് മകള്‍ക്കായി ഒരു രോമത്തൊപ്പി തുന്നിവെക്കുന്നു. ഒടുവില്‍ സെഡ്ന മരണത്തിന് കീഴടങ്ങുന്നതോടെ നാനൂക് ലോകത്തിലെ അവസാനത്തെ മനുഷ്യനെപ്പോലെ പൂര്‍ണ്ണമായും ഏകനാകുന്നു. മരണക്കിടക്കയില്‍ സെഡ്ന പ്രകടിപ്പിച്ച ആഗ്രഹം പൂര്‍ത്തിയാക്കാനും, ഉള്ളിലെ പിതൃവാത്സല്യം വീണ്ടെടുക്കാനും നാനൂക് മകള്‍ ആഗയെ തേടി തന്റെ തണുത്തുറഞ്ഞ വിരിപ്പില്‍ നിന്ന് ആധുനിക ലോകത്തിലേക്ക് ഒരു ദീര്‍ഘയാത്ര ആരംഭിക്കുന്നു. ഭൂമിയെ നെഞ്ചുപിളര്‍ന്ന് ഖനനം ചെയ്യുന്ന കൂറ്റന്‍ വജ്ര ഖനിയുടെ മുകളില്‍ നില്ക്കുന്ന നാനൂക്കും ആഗയും തമ്മിലുള്ള പുനസ്സമാഗമം വാക്കുകളില്ലാതെ പ്രേക്ഷകന്റെ കണ്ണുനനയിക്കുന്ന അവിസ്മരണീയമായൊരു സിനിമാനുഭവമാണ്.
‘ആഗ’ എന്ന ചലച്ചിത്രത്തിന്റെ ജീവന് അതിന്റെ സാങ്കേതിക മികവിലാണ് കുടികൊള്ളുന്നത്. കലോയാന് ബോഴിലോവിന്റെ ക്യാമറ കാഴ്ചകള്‍ വാക്കുകള്ക്കതീ തമാണ്. ലെന്സുകളിലൂടെ അനന്തമായ ധവള വിസ്തൃതിയെയും മഞ്ഞിന്റെ ഘടനയെയും പകര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വെളുത്ത പശ്ചാത്തലത്തില്‍ ഒരു കറുത്ത ബിന്ദുപോലെ സഞ്ചരിക്കുന്ന മനുഷ്യനും നായ്ക്കളും ചേര്‍ന്നുള്ള ‘വൈഡ് ആംഗിള്‍’ ഷോട്ടുകള്‍ പ്രകൃതിയുടെ പരമമായ രൂപത്തിന് മുന്നില്‍ മനുഷ്യന് എത്ര നിസ്സാരനാണെന്ന് ഓര്‍മ്മിപ്പിക്കുന്നു. കൂടാരത്തിനുള്ളിലെ മങ്ങിയ പ്രകാശവും, അവിടുത്തെ ജീവിതത്തിന്റെ ഇഴയടുപ്പവും, പുറത്തെ വന്യമായ തണുപ്പും തമ്മിലുള്ള വൈരുദ്ധ്യം അതിമനോഹരമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെബാസ്റ്റ്യന്‍ ഷ്മിറ്റിന്റെ സൗണ്ട് ഡിസൈന്‍ ചിത്രത്തെ കൂടുതല്‍ അനുഭവവേദ്യമാക്കുന്നു. ഡയലോഗുകള്‍ വളരെ കുറവായ ഈ ചിത്രത്തില്‍, മഞ്ഞിലൂടെ നടക്കുന്നതിന്റെ ശബ്ദങ്ങള്‍, ഹിമക്കാറ്റിന്റെ ഹുങ്കാരം, സ്ലെഡ്ജ് വലിക്കുന്ന നായ്ക്കളുടെ ശ്വാസോച്ഛ്വാസം എന്നിവ അതിസൂക്ഷ്മമായി കേള്‍പ്പിക്കുന്നു. പെന്ക കൗനെവ ചിട്ടപ്പെടുത്തിയ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മൂഡിന് തികച്ചും അനുയോജ്യമാണ്.
പ്രൊഫഷണല്‍ നടന്മാരായ മിഖായേല്‍ അപ്രോസിമോവും, ഫിയോദോസിയ ഇവാനോവ യുമാണ് നാനൂക്കിനെയും സെഡ്നയെയും അവതരിപ്പിച്ചത്. ഒരു ഡോക്യുമെന്ററിയിലെ ന്നപോലെ ജീവസ്സുറ്റ അഭിനയമാണ് ഇരുവരും കാഴ്ചവെക്കുന്നത്. ചുളിവുകള്‍ വീണ മുഖഭാവങ്ങളിലൂടെയും സ്പര്‍ശനങ്ങളിലൂടെയും സ്നേഹവും ഏകാന്തതയും നിസ്സഹായതയും അവര്‍ ഗംഭീരമായി ആവിഷ്കരിച്ചു.
2018-ലെ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ആലൃഹശിമഹല) സമാപന ചിത്രമായി പ്രദര്‍ശിപ്പിച്ചതിനു ശേഷം, ഈ ചിത്രം ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളില്‍ നിന്ന് 25-ലധികം അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടി. കൂടാതെ, 92-ാമത് ഓസ്കാര്‍ പുരസ്കാരത്തിനുള്ള അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്ക് ബള്‍ഗേറിയയുടെ ഔദ്യോഗിക എന്‍ട്രിയായും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. നഷ്ടപ്പെടുന്ന ആവാസ വ്യവസ്ഥയെയും, കുടുംബബന്ധങ്ങളിലെ വിള്ളലുകളെയും, നിശബ്ദമായ മനുഷ്യവേദനകളെയും അങ്ങേയറ്റം കാവ്യാത്മകമായി വരച്ചുകാട്ടുന്ന ക്ലാസ്സിക് ചിത്രമാണ് ‘ആഗ’. കാഴ്ച ക്കാരന്റെ ഉള്ളില്‍, അലിഞ്ഞുതീരാത്ത ഒരു ഹിമക്കട്ട പോലെ ഈ ചിത്രം എന്നും ഒരു നൊമ്പരമായി അവശേഷിക്കും.

