കൊച്ചി: തൈക്കൂടം ഇടവക സി.എൽ.സിയുടെയും വടുതല ലൂർദ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് തൈക്കൂടം സെന്റ് അഗസ്റ്റിൻ സ്കൂളിൽ സംഘടിപ്പിച്ചു.തൈക്കൂടം ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സഹവികാരി ഫാ. ജോർജ് റോമിയോ പുത്തൻപുരയ്ക്കൽ ആദ്യ രക്തദാതാവായി പങ്കെടുത്ത് ക്യാമ്പിന് തുടക്കമിട്ടു.ഏകദേശം 50 പേർ രക്തദാന ക്യാമ്പിൽ പങ്കാളികളായി. തൈക്കൂടം ഇടവക സി.എൽ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് രക്തദാന ക്യാമ്പാണിത്. തുടർന്നുള്ള വർഷങ്ങളിലും ഈ സേവന പ്രവർത്തനം കൂടുതൽ സജീവമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കട്ടെയെന്ന് ഉദ്ഘാടനം നിർവഹിച്ച വികാരി ആശംസിച്ചു.ഇടവക സി.എൽ.സി പ്രസിഡന്റ് അലൻ ജോർജ്, വൈസ് പ്രസിഡന്റ് സ്റ്റീവോ ആന്റണി, ജനറൽ സെക്രട്ടറി സ്റ്റെഫി ആന്റണി, തൈക്കൂടം ഇടവക കേന്ദ്രസമിതി യുവജന കോർഡിനേറ്റർ ആഷ്ബിൻ സേവ്യർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

