കൊച്ചി, ഏപ്രിൽ 16, 2026: യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രശസ്തമായ ടെലിവിഷൻ പരമ്പരയായ ‘ദി ചോസെൻ’ മലയാളത്തിൽ ഔദ്യോഗികമായി സിറോ മലബാർ കത്തോലിക്കാ സഭയുടെ മേജർ ആർച്ച്ബിഷപ്പ് റാഫേൽ തട്ടിൽ, ഏപ്രിൽ 15-ന് ഉദ്ഘാടനം ചെയ്തു. മൗണ്ട് സെന്റ് തോമസിലുള്ള സിറോ മലബാർ മേജർ ആർച്ച്എപ്പിസ്കോപൽ ക്യൂരിയയിൽ നടന്ന ചടങ്ങിൽ മുഴുവൻ ക്യൂരിയ അംഗങ്ങളും പങ്കെടുത്തു. കൂടാതെ ‘ദി ചോസെൻ’ ന്റെ ഏഷ്യ ലീഡായ ശ്രീ ആശിഷ് നാഗ്, ‘ദി ചോസെൻ’ ന്റെ കത്തോലിക്കാ എൻഗേജ്മെന്റ് മാനേജറും സി സി ബി ഐ യുടെ പ്രതിനിധിയുമായ ശ്രീ അജിൻ ജോസെഫും സന്നിഹിതരായിരുന്നു.
മേജർ ആർച്ച്ബിഷപ്പിനും ആർച്ച്എപ്പിസ്കോപൽ ക്യൂരിയ അംഗങ്ങൾക്കും വേണ്ടി മൗണ്ട് സെന്റ് തോമസിൽ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. ചാൻസലർ റവ. ഫാ. അബ്രഹാം കാവിൽപുരയിടത്തിൽ, വൈസ് ചാൻസലർ ഫാ. പ്രകാശ് (ജോസഫ്) മട്ടത്തിൽ, ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ സെക്രട്ടറി വെരി റവ. ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ എന്നിവർ ഉൾപ്പെടെ മറ്റ് ക്യൂരിയ അംഗങ്ങളും പങ്കെടുത്തു.
സമാപന പ്രസംഗത്തിൽ ഫാ. അബ്രഹാം ‘ദി ചോസെൻ’ വിവിധ ക്രിസ്തീയ വിഭാഗങ്ങളിൽ ഉണ്ടാക്കിയ ആത്മീയ സ്വാധീനത്തെ കുറിച്ച് സംസാരിച്ചു. ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ‘ദി ചോസെൻ’ എൻകൗണ്ടർ ക്ലിപ്പുകൾ കണ്ടത് തന്നെ ആഴത്തിൽ സ്പർശിച്ചതായി പറഞ്ഞ്കൊണ്ട് സിറോ മലബാർ സഭയുടെ പൂർണ്ണ പിന്തുണയും സഹകരണവും ഉറപ്പു നൽകി. വിശ്വാസികളുടെ വിശ്വാസ രൂപീകരണത്തിലും ഈ പരമ്പരയെ ഡിജിറ്റൽ മിഷനറി ഉപകരണമായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ എടുത്തുപറഞ്ഞു.
ചടങ്ങിനിടെ ‘ദി ചോസെൻ’: ക്രൂസിഫിക്ഷൻ തിയേറ്റർ റിലീസിനായുള്ള ആദ്യ പോസ്റ്റർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പുറത്തിറക്കി. ശ്രീ ആശിഷ് നാഗ്, ശ്രീ അജിൻ ജോസഫ്, കൂടാതെ ക്യൂരിയ അംഗങ്ങളും പങ്കെടുത്തു. 2027 ആദ്യം പി.വി.ആർ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഈ സിനിമയ്ക്കായി കേരള സിറോ മലബാർ സഭ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
ഏപ്രിൽ 16-ന്, ശ്രീ ആശിഷ് നാഗും ശ്രീ അജിൻ ജോസഫും കെ.സി.ബി.സി സെക്രട്ടേറിയറ്റിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഫാ. തോമസ് തറയിൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കൂടാതെ സി.എം.ഐ സുപ്പീരിയർ ജനറൽ റവ. ഫാ. പോൾ അച്ചാണ്ടി, യാക്കോബായ സിറിയൻ ക്രിസ്ത്യൻ സഭയുടെ പ്രതിനിധികളായ റവ. ഫാ. ബെസ്സി അബ്രഹാം, റവ. ഫാ. മാത്യൂസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി, സഭാതല സഹകരണ സാധ്യതകൾ ചർച്ച ചെയ്തു.
‘ദി ചോസെൻ’ ന്റെ സീസൺ 1 ഇപ്പോൾ മലയാളത്തിൽ സൗജന്യമായി ‘ദി ചോസെൻ’ ആപ്പിലും watch.thechosen.tv എന്ന വെബ്സൈറ്റിലും ലഭ്യമാണ്. കൂടാതെ നെറ്റ്ഫ്ലിക്സിലും ഇത് കാണാനാകും. ഈ മലയാളം ലോഞ്ച് ഇന്ത്യയിലെ പ്രാദേശിക പ്രേക്ഷകരിലേക്കുള്ള ലോക പ്രശസ്ത പരമ്പരയുടെ പ്രചരണം ശക്തിപ്പെടുത്തുന്ന പ്രധാന ഘട്ടമാണ്.

