കൊച്ചി: കലൂർ കതൃക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവക ജൂബിലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ദി ചോസൺ’ എന്ന പേരിൽ യുവജന സംഗമം സംഘടിപ്പിച്ചു. എറണാകുളം എം.എൽ.എ ടി.ജെ. വിനോദ് സംഗമം ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം കലാഭവൻ ഷാജോൺ മുഖ്യാതിഥിയായി പങ്കെടുത്തു.
വികാരി ഫാ. പോൾസൺ സിമേതി അധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ, നിഷ പി.ഡി., റിയ ലോറൻസ്, സഹവികാരിമാരായ ഫാ. നിബിൻ കുര്യാക്കോസ് പാപ്പാളിപ്പറമ്പിൽ, ഫാ. റെനിൽ തോമസ് ഇട്ടിക്കുന്നത്ത്, ഫാ. ആഷിഖ് ലെനിൻ മുക്കത്ത്, സിസ്റ്റർ മോളി അലക്സ്, പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. വിക്ടർ ജോർജ്, കേന്ദ്രസമിതി ലീഡർ അലക്സ് ആന്റണി, ജനറൽ കൺവീനർ ജോൺസൺ ജേക്കബ് പള്ളത്തുശേരി, പാരിഷ് കൗൺസിൽ സെക്രട്ടറി സിബിൻ യേശുദാസൻ, യുവജന കോഡിനേറ്റർ അശ്വിൻ ബെന്നി, കെ.സി.വൈ.എം പ്രസിഡന്റ് ആന്റണി വർഗീസ്, സി.എൽ.സി പ്രസിഡന്റ് ആന്റണി ഷിനോയ് എന്നിവരുൾപ്പെടെ നിരവധി പേർ സംസാരിച്ചു.
സംഗമത്തിൽ എം.എൽ.എ ടി.ജെ. വിനോദിനെയും കലാഭവൻ ഷാജോണിനെയും കൗൺസിലർ എം.ജി. അരിസ്റ്റോട്ടിലിനെയും ആദരിച്ചു. തുടർന്ന് ‘റോഡ് ബാൻറ്റി’ന്റെ നേതൃത്വത്തിൽ സംഗീത-നൃത്ത പരിപാടികൾ അരങ്ങേറി. അഞ്ഞൂറിലധികം യുവജനങ്ങൾ സംഗമത്തിൽ പങ്കെടുത്തു.

