Browsing: the chosen

കലൂർ കതൃക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവക ജൂബിലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ദി ചോസൺ’ എന്ന പേരിൽ യുവജന സംഗമം സംഘടിപ്പിച്ചു.

യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രശസ്തമായ ടെലിവിഷൻ പരമ്പരയായ ‘ദി ചോസെൻ’ മലയാളത്തിൽ ഔദ്യോഗികമായി സിറോ മലബാർ കത്തോലിക്കാ സഭയുടെ മേജർ ആർച്ച്‌ബിഷപ്പ് റാഫേൽ തട്ടിൽ, ഏപ്രിൽ 15-ന് ഉദ്ഘാടനം ചെയ്തു. മൗണ്ട് സെന്റ് തോമസിലുള്ള സിറോ മലബാർ മേജർ ആർച്ച്‌എപ്പിസ്കോപൽ ക്യൂരിയയിൽ നടന്ന ചടങ്ങിൽ മുഴുവൻ ക്യൂരിയ അംഗങ്ങളും പങ്കെടുത്തു.

പുതിയനിയമത്തിലെ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ലോകപ്രശസ്ത സീരീസ് ‘ദ ചോസൺ’ന്റെ ആറാമത്തെ സീസൺ നവംബർ 15ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ. ‘ആമസോൺ പ്രൈം’ വീഡിയോയിലൂടെയാണ് പരമ്പര റിലീസ് ചെയ്യുകയെന്ന് 5&2 സ്റ്റുഡിയോയും പ്രൈമും ഏപ്രിൽ 3ന് പ്രഖ്യാപിച്ചു.