കൊടുങ്ങല്ലൂർ/ കോട്ടപ്പുറം: കോട്ടപ്പുറം രൂപത ആത്മാഭിഷേക ബൈബിൾ കൺവെൻഷൻ ഏപ്രിൽ 29 ആം തീയതി കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ കോട്ടപ്പുറം രൂപത ബിഷപ്പ് ഡോക്ടർ ആംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയോട് കൂടെയാണ് രൂപത ബൈബിൾ കൺവെൻഷനു തുടക്കമായത്. ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിലിനോടൊപ്പം രൂപതയിലെ വൈദികർ ദിവ്യബലിക്കു സഹകാർമികരായിരുന്നു. ഏപ്രിൽ 29 മുതൽ മെയ് 3 വരെ വൈകിട്ട് 4 മുതൽ 9:30 വരെയാണ് കൺവെൻഷൻ. വിജയപുരം രൂപത വൈദികൻ മോൺ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ ആണ് കൺവെൻഷൻ നയിക്കുന്നത്. കൺവെൻഷൻ ദിനങ്ങളിൽ കുമ്പസാരിക്കാനും കൗൺസിലിങ്ങിനും സൗകര്യമുണ്ടായിരിക്കും എന്ന് കോട്ടപ്പുറം രൂപത കരിസ്മാറ്റിക് ഡയറക്ടർ ഫാദർ ആന്റസ് പുത്തൻവീട്ടിൽ അറിയിച്ചു.
Trending
- വൈദ്യസഹായത്തോടെയുള്ള ദയാവധത്തിനുള്ള ബിൽ ബ്രിട്ടീഷ് പാർലമെന്റിൽ പരാജയം
- പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ വീണ്ടും തീയേറ്ററുകളിൽ’
- ഭിന്നശേഷി സമൂഹത്തിന് സൗജന്യ സംരംഭകത്വ-തൊഴിൽ പരിശീലനം
- ‘ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി’യിലേക്ക് അപേക്ഷ ക്ഷണിച്ചു.
- വത്തിക്കാൻ ലൈബ്രറിയിൽ ‘ആക്വാ’; ജലത്തിന്റെ ജീവനും വിനാശവും പ്രമേയമാക്കി പ്രദർശനം ഒരുക്കുന്നു
- 1000 വിദ്യാർഥികൾക്ക് യുപിഎസ്സി പരിശീലന സ്കോളർഷിപ്പ്; സഞ്ജു സാംസൺ ഫൗണ്ടേഷന്റെ കൈത്താങ്ങ്
- സഭ സാർവത്രികമാണെന്നതിന്റെ തെളിവാണ് ലഭിച്ച ഇടയശുശ്രൂഷ: മോൺ. ജോഷി പൊട്ടക്കൽ
- ദാനധർമ്മത്തിൽ നിന്ന് ശാക്തീകരണത്തിലേക്ക് സഭയുടെ സാമൂഹിക ശുശ്രൂഷ മാറണം

