കൊച്ചി: പ്രശസ്ത ധ്യാനഗുരുക്കന്മാരായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ഫാ. ബിനോജ് മുളവരിക്കൽ എന്നിവർ നേതൃത്വം നൽകുന്ന ‘എവേക് പ്രെയ്സ് പാർട്ടി’ ആത്മീയ സംഗീത-വചന ശുശ്രൂഷയ്ക്ക് വല്ലാർപാടം ബസിലിക്ക വേദിയാകുന്നു. 2026 ഡിസംബർ 26ന് ബസിലിക്കയിലെ റോസറി പാർക്കിൽ അഞ്ചു മണിക്കൂർ നീളുന്ന തത്സമയ സംഗീത പരിപാടികളോടെയാണ് ശുശ്രൂഷകൾ സംഘടിപ്പിക്കുന്നത്.

പതിനായിരങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും നവംബർ ഒന്നിന് വല്ലാർപാടം ബസിലിക്കയിൽ നടന്ന ദിവ്യബലിമധ്യേ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ നിർവഹിച്ചു. ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, ഫാ. ജിക്സൺ ജോണി ചേരിയിൽ, ഫാ. അമൽ ആന്റണി മാളിയേക്കൽ, ചാവറ മാട്രിമോണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു.തുടർന്ന് പരിപാടിയുടെ പ്രചാരണാർഥം ബസിലിക്ക അങ്കണത്തിൽ കൂറ്റൻ ഹൈഡ്രജൻ ബലൂൺ ഉയർത്തി. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫാമിലി വെൽഫെയർ സ്ഥാപനമായ ചാവറ മാട്രിമോണിയാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.

