കൊച്ചി: കെസിയ ഹോപ് സെന്ററിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ നിർമിച്ച 224-ാമത് ഭവനത്തിന്റെ താക്കോൽ കൈമാറി. ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ താക്കോൽദാനം നിർവഹിച്ചു.
ചെറിയകടവിൽ മണി ആധവിനും കുടുംബത്തിനുമായി നിർമിച്ച ഭവനത്തിന്റെ താക്കോൽദാന ചടങ്ങിൽ സിസ്റ്റർ ലിസി ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. എറണാകുളം എംപി ഹൈബി ഈഡൻ മുഖ്യാതിഥിയായിരുന്നു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും നോവലിറ്റി മാനേജിംഗ് ഡയറക്ടർ ഇ.പി. ജോർജും കുടുംബവുമാണ് ഭവന നിർമാണത്തിനാവശ്യമായ മുഴുവൻ സാമ്പത്തിക സഹായവും നൽകിയത്. ഹൗസ് ചലഞ്ച് കോ-ഓർഡിനേറ്റർ ലില്ലി പോൾ, ആൻ ജോർജ്, ജോസഫ് ആന്റണി, ടി.എം. റിഫാസ്, ജെപ്സി രതീഷ്, ജിജി റോസ് ജെയ്സൺ, ഏലിയാമ്മ ജോസ്, ഫിലോമിന ഫിലൻ, ജെനിവിവ് ജോസഫ്, കെ.എഫ്. ജോസഫ്, ആശാമോൾ ഓസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

