കൊല്ലം: കൊല്ലം രൂപതയുടെ സപ്തശതാബ്ദി ത്രിവർഷ ആഘോഷങ്ങളുടെ ഭാഗമായി ഓൾ സെയിന്റ്സ് ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വിശുദ്ധരുടെ മഹാസംഗമവും റാലിയും സംഘടിപ്പിച്ചു. 700 വിശുദ്ധരെ അണിനിരത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും വിവിധ ഇടവകകളിൽനിന്നായി കുട്ടികളും യുവജനങ്ങളും മുതിർന്നവരും ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ വിശുദ്ധരുടെ വേഷം ധരിച്ച് സംഗമത്തിൽ പങ്കെടുത്തു.സകല വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ ഒന്നിന് ഉച്ചകഴിഞ്ഞ് കൊല്ലം ബിഷപ്സ് ഹൗസ് അങ്കണത്തിൽനിന്ന് ആരംഭിച്ച റാലി തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ സമാപിച്ചു. ഇന്റർനെറ്റിന്റെ മധ്യസ്ഥൻ, ദൈവത്തിന്റെ ഇൻഫ്ലുവൻസർ എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്ന വിശുദ്ധ കാർലോ അക്യുട്ടിസിന്റെ അസീസിയിൽനിന്ന് കൊണ്ടുവന്ന തിരുശേഷിപ്പുമായി രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ഡോ. ബൈജു ജൂലിയനും റാലിയിൽ പങ്കുചേർന്നു.തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി റാലിയെ സ്വീകരിച്ചു. തുടർന്ന് നടന്ന തിരുനാൾ ദിവ്യബലിക്ക് അദ്ദേഹം മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ അഗസ്തീനോസിന്റെ ‘അവനും അവൾക്കും വിശുദ്ധരാകാമെങ്കിൽ എനിക്കെന്തുകൊണ്ട് ആയിക്കൂടാ’ എന്ന വാക്കുകളാണ് റാലിയുടെയും സംഗമത്തിന്റെയും സന്ദേശം വ്യക്തമാക്കുന്നതെന്ന് ബിഷപ്പ് പറഞ്ഞു.വികാരി ജനറൽ മോൺ. ഡോ. ബൈജു ജൂലിയൻ, ചാൻസലർ ഫാ. ജെറി ഐസക്, കത്തീഡ്രൽ വികാരി ഫാ. ക്രിസ്റ്റഫർ ഹെൻറി, മതബോധന ഡയറക്ടർ ഫാ. ലിൻസൻ ആറാടൻ, ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് ബർസാർ ഫാ. അരുൺ ആറാടൻ, ഡീക്കന്മാരായ റിജോ, അജോ എന്നിവർ സഹകാർമികരായി.വിശുദ്ധരെ അനുകരിക്കാനും അവരുടെ ജീവിതമാതൃക പിന്തുടരാനും വിശ്വാസികൾക്ക് പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംഗമവും റാലിയും സംഘടിപ്പിച്ചത്. രൂപത വികാരി ജനറൽ മോൺ. ഡോ. ബൈജു ജൂലിയൻ, ഓൾ സെയിന്റ്സ് ഫാൻസ് അസോസിയേഷൻ രൂപത ഡയറക്ടർ ഫാ. ജെറിൻ ആന്റോ വർഗീസ്, രൂപത പ്രൊകുറേറ്റർ ഫാ. ജോളി എബ്രഹാം, കത്തീഡ്രൽ വികാരി ഫാ. ക്രിസ്റ്റഫർ ഹെൻറി, രൂപത പിആർഒ ഫാ. ലാസർ എസ്. പട്ടകടവ്, ഫാ. ജോൺ പോൾ, അസോസിയേറ്റ് പിആർഒ ജോർജ് എഫ്. സേവ്യർ എന്നിവർ നേതൃത്വം നൽകി.
Trending
- ‘എവേക് പ്രെയ്സ് പാർട്ടി’ ആത്മീയ സംഗീത വിരുന്നിന് വല്ലാർപാടം ബസിലിക്ക വേദിയാകും
- കൊല്ലം രൂപതയുടെ സപ്തശതാബ്ദി ആഘോഷം; വിശുദ്ധരുടെ മഹാസംഗമവും റാലിയും നടത്തി
- കെസിയ ഹോപ് സെന്ററിന്റെ 224-ാമത് ഭവനത്തിന്റെ താക്കോൽ കൈമാറി
- ബ്രദർ റോക്കി പാലക്കൽ സാഹിത്യ പുരസ്കാരം
- മരിയൻ എൻജിനീയറിങ് കോളജും ഐഐടി പാലക്കാടും ധാരണാപത്രം ഒപ്പിട്ടു
- മരണം നിത്യജീവിതത്തിലേക്കുള്ള പ്രവേശന കവാടം: ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
- ഹാലോവീന് പകരം വിശുദ്ധരെ അനുകരിച്ച് ആഘോഷിക്കണമെന്ന് വത്തിക്കാന്റെ ആഹ്വാനം
- സഭയുടെ അടിസ്ഥാനപരമായ വിളിയും ദൗത്യവുമാണ് പ്രേഷിത പ്രവർത്തനം

