Browsing: Kerala

സപ്തശതാബ്ദി നിറവിലെത്തിയ ഭാരതത്തിലെ പ്രഥമ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ 697-ാം സ്ഥാപകവാർഷിക ദിനം പ്രഥമ മെത്രാന്റെ സ്മരണാർത്ഥം “ജോർദാനൂസ് കത്തലാനി ദിന” മായി കൊല്ലം രൂപത ആഘോഷിച്ചു.

പ്രൊഫ. ഡോ. ഇഗ്‌നേഷ്യസ് ഗൊൺസാൽവസിനും ജോസ് ആന്റണി പുത്തൻവീട്ടിലിനും ലെയോ പതിനാലാമൻ പാപ്പാ പേപ്പൽ ബഹുമതിയായ ഷെവലിയർ പദവി നൽകി ആദരിച്ചു.

നെയ്യാറ്റിൻകര രൂപതയിലെ റിസോഴ്സ് ടീം അംഗങ്ങളുടെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനായി രണ്ടാംഘട്ട പരിശീലന പരിപാടി സംഘടിപ്പിച്ചു.

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും പ്രകൃതിദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പ്രത്യേക ധനസഹായ പാക്കേജുകൾ പ്രഖ്യാപിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകും.

കാണാതായവർ സുരക്ഷിതരായി തിരിച്ചെത്തണമെന്ന പ്രാർത്ഥനയ്ക്കൊപ്പം, ഇനി ഒരു കുടുംബത്തിനും ഇത്തരമൊരു അനിശ്ചിതത്വം നേരിടേണ്ടിവരാത്ത കേരളത്തിനായുള്ള ആവശ്യവും ഉയരേണ്ട സമയമാണിത്.ആർക്കും തുണയില്ലാത്തവന് ദൈവം മാത്രം തുണ.

സുവിശേഷപ്രഘോഷണാധിഷ്ഠിതമായ പ്രേഷിത പ്രവര്‍ത്തനത്തിലേക്കുള്ള ആഹ്വനമാണ്. ഒരു ക്രൈസ്തവന്‍ ആയി ജീവിക്കുക എന്നത് നല്ലൊരു ശിഷ്യനും നല്ലൊരു മിഷണറിയുമായി ജീവിക്കുക എന്നതാണ്.

മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു

വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിലെ ഭൂപ്രശ്നങ്ങൾക്കും വിവിധ അനുമതികൾ ലഭിക്കുന്നതിലെ കാലതാമസത്തിനും സമയബന്ധിതമായി പരിഹാരം കാണാൻ റവന്യൂ-വനം മന്ത്രിതല സംയുക്ത യോഗം ചേർന്നു.

ദേശീയ വാസ്കുലർ ദിനാചരണത്തിന്റെ ഭാഗമായി ലൂർദ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാസ്കുലർ ആൻഡ് എൻഡോവാസ്കുലർ സയൻസസ് (LIVES), വാസ്കുലർ സൊസൈറ്റി ഓഫ് കേരള (VASK)-ന്റെ സഹകരണത്തോടെ ‘സേവ് എവരി എ.വി. ഫിസ്റ്റുല’ എന്ന പേരിൽ വർഷം നീളുന്ന ബോധവത്കരണ ക്യാമ്പയിന് ലൂർദ്‌സ് ആശുപത്രിയിൽ തുടക്കമായി.