വത്തിക്കാൻ സിറ്റി : ലോക മിഷനറി ദിനത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ, ക്രിസ്തുവിൽ ഒന്നായി സുവിശേഷ പ്രഘോഷണ ദൗത്യത്തിൽ സജീവമായി പങ്കുചേരാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പാ. “ക്രിസ്തുവിൽ ഒന്നായി, മിഷനറി നിയോഗത്തിൽ ഒരുമിച്ച്” എന്ന പ്രമേയത്തിൽ ഒക്ടോബർ 18 ഞായറാഴ്ചയാണ് ഈ വർഷത്തെ ലോക മിഷനറി ദിനം ആചരിക്കുന്നത്.സഭയുടെ മിഷനറി ദൗത്യം ശക്തിപ്പെടുത്തുന്നതിനും സുവിശേഷ പ്രഘോഷണത്തിനായി പ്രാർത്ഥിക്കാനും പൊന്തിഫിക്കൽ മിഷൻ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനും വിശ്വാസികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നൂറുവർഷം മുമ്പ് ലോക മിഷനറി ദിനം സ്ഥാപിച്ചത്. പതിനൊന്നാം പിയൂസ് പാപ്പായാണ് ഈ ദിനാചരണത്തിന് തുടക്കമിട്ടത്.മിഷനറി പ്രവർത്തനങ്ങളോടുള്ള സഭയുടെ പ്രതിബദ്ധത വളർത്തുന്നതിനൊപ്പം, സുവിശേഷം പ്രഘോഷിക്കുന്നതിനായി സമർപ്പിതരാകുന്ന ദൈവവിളികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും ഈ ദിനത്തിന്റെ സ്ഥാപനത്തിന് പിന്നിലുണ്ടായിരുന്നുവെന്ന് പാപ്പാ അനുസ്മരിച്ചു. ക്രിസ്തുവിലുള്ള ഐക്യം ശക്തിപ്പെടുത്തി, പ്രാർത്ഥനയിലൂടെയും പ്രവർത്തനങ്ങളിലൂടെയും മിഷനറി ദൗത്യത്തിൽ പങ്കാളികളാകാൻ ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈ ശതാബ്ദി ദിനാചരണം പ്രചോദനമാകുന്നു.
Trending
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം
- തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയുടെ 82-ാമത് ഇടവകദിനാഘോഷം
- വധശിക്ഷ മനുഷ്യാന്തസ്സിനും ജീവിക്കാനുള്ള അവകാശത്തിനും വിരുദ്ധം: വത്തിക്കാൻ
- ലോക മിഷൻ ദിനത്തിന് നൂറുവർഷം; മിഷനറി ദൗത്യത്തിൽ ഐക്യത്തോടെ മുന്നേറാൻ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പാ
- ജീവിത തിരയോടു പൊരുതി നേടിയ വെള്ളിത്തിളക്കം
- വിശുദ്ധ അഗസ്റ്റിന്; മനുഷ്യമനസിലെ പോരാട്ടങ്ങളുടെ വിശുദ്ധന്
- കത്തോലിക്കാ വിശ്വാസ ജീവിതം ഒരു ദൈവശാസ്ത്ര വീക്ഷണം
- നാട്ടുവഴികള്‍ മറന്നുപോകുന്ന പാതവികസനം

