Browsing: Kerala

നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ‘12 കുട്ടകൾ – സമൃദ്ധിയുടെ പങ്കുവയ്ക്കൽ’ എന്ന പേരിൽ കാരുണ്യ പദ്ധതി സംഘടിപ്പിക്കുന്നു.

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്നാരോപിച്ച് രണ്ട് എൻജിഒകളുടെ വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആർഎ) രജിസ്‌ട്രേഷൻ പുതുക്കി നൽകാതിരുന്ന കേന്ദ്ര സർക്കാർ നടപടി കേരള ഹൈക്കോടതി റദ്ദാക്കി.

സമൂഹത്തിലെ അശരണർക്കും നിരാലംബർക്കും കരുതലും സ്നേഹവും പകരുന്ന കാരുണ്യത്തിന്റെ സാക്ഷ്യമാണ് കാരുണ്യതീരമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. കൊല്ലം രൂപതയിലെ ഇരവിപുരം കാരുണ്യതീരം ബാലഭവന്റെയും കസാമിയ ഓൾഡ് ഏജ് ഹോമിന്റെയും രജതജൂബിലി ആഘോഷങ്ങളും ഒരു വർഷം നീണ്ടുനിൽക്കുന്ന കാരുണ്യവർഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗിക രേഖകളിൽ കേരളം എന്നാക്കാനുള്ള കേരള (പേരുമാറ്റൽ) ബിൽ 2026 ചർച്ചയില്ലാതെ ലോക്സഭ പാസാക്കി. തിങ്കളാഴ്ച അവതരിപ്പിച്ച ബിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പരിഗണിക്കാൻ സാധിച്ചിരുന്നില്ല.

അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖകേന്ദ്രത്തിനു സമീപം വള്ളത്തിൽനിന്ന് കായലിൽ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി.

കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ വളർച്ചയിൽ ക്രൈസ്തവ മിഷ്ണറിമാർ വഹിച്ച പങ്ക് നിർണായകമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.

എംപവർ ക്രാഫ്റ്റിന്റെ ഭാഗമായി ഇറ്റാലിയൻ ബിഷപ്സ് കൗൺസിലിന്റെ സഹായത്തോടെ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ലഭിച്ച തൊഴിലുപകരണങ്ങൾ കെ.എൽ.എം കൊച്ചിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.

സർക്കാർ ആരോഗ്യ മേഖലയെ സ്വകാര്യ മേഖലയ്ക്കൊപ്പം നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ.

കടലില്‍പോകുന്നവരുടെ സുരക്ഷഉറപ്പാക്കുന്നതിന്അനുയോജ്യമായ രക്ഷാപ്രവര്‍ത്തനസംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയ ക്യൂബൻ കുടുംബങ്ങൾക്ക് ആശ്വാസമായി കത്തോലിക്കാ സഭയുടെ സാമൂഹ്യസേവന സംഘടനയായ കാരിത്താസ്.