- വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ കർദ്ദിനാൾ പരോളിൻ
- ബോട്ടണിയിൽ ഡോക്ടറേറ്റ് നേടി പ്രിൻസി ബോസ്
- ലെയോ പാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരം
- സിസ്റ്റർ പുഷ്പാഞ്ജലി പോളും ഫ്രാൻസിസ് സേവ്യർ ജോസഫും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.
- ബംഗാളിൽ സാന്താളി ബൈബിൾ കൺവെൻഷനു നേരെ ആക്രമണം; ആറു പേർക്ക് പരിക്ക്
- വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള ആക്രമണമാണെന്ന് പാപ്പ
- ലെയോ പാപ്പായുടെ രോഗസൗഖ്യത്തിനായി പ്രാർഥിക്കണം: കെആർഎൽസിബിസി
- കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ദമ്പതിസംഗമം ‘കൂടെ’ നടത്തി
Author: admin
പ്രസംഗത്തിൽ സ്ത്രീകൾ സമൂഹനന്മയ്ക്കായി കൂടുതൽ സജീവമായി മുന്നോട്ടുവരണമെന്നും, അവരുടെ നേതൃത്വത്തിലൂടെ നന്മയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു
കേരള ലേബർ മൂവ്മെന്റിന്റെയും കോട്ടപ്പുറം ഇൻ്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കെ ഐ ഡി എസ് ) ന്റെയും നേതൃത്വത്തിൽ മത്സ്യതൊഴിലാളി, ഗാർഹിക തൊഴിലാളി , നിർമ്മാണ തൊഴിലാളി , തയ്യൽ തൊഴിലാളി, കാർഷിക തൊഴിലാളി ഫോറങ്ങളുടെ രൂപീകരണ പരിപാടി എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഇടവക വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
.സുസ്ഥിരമായ ജീവിതത്തിന് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയും, പുനരുപയോഗിക്കാവുന്ന രീതികൾ ജീവിതശൈലിയാക്കുകയും, തങ്ങളാൽ കഴിയുന്ന മരങ്ങൾ നട്ടുകൊണ്ട് പ്രകൃതിയെ ഹരിതാഭമാക്കുകയും അവയെ പരിപാലിക്കുകയും ചെയ്യണം എങ്കിൽ മാത്രമേ ഇത്തരം ആചരണങ്ങൾക്ക് പ്രസക്തിയുള്ളു എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷിക ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന ‘അസ്സീസിയൻ ഗ്രീൻ മിഷൻ’ പദ്ധതിയുടെ ഔദ്യോഗിക ലോഞ്ചും സംഘടിപ്പിച്ചു
പള്ളി അങ്കണത്തിൽ വൃക്ഷ തൈ നട്ട് ഫാ.ആൻ്റണി ചെട്ടി വേലിയകത്ത് ഒ എസ്ഉ ജെ ഉദ്ഘാടനം നിർവഹിച്ചു.
ഹരിതാഭമായ ഭൂമി ദിവംഗതനായ പാപ്പായുടെ സ്വപ്നമായിരുന്നെന്ന് ഫാദർ ആൻ്റണി ജിബിൻ കൈമലേത്ത് അനുസ്മരിച്ചു
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെഎൽസിഎ നസറത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷതൈ വിതരണം നടത്തി വക്കോ പ്രകാശ് അനുസ്മരണാർത്ഥം നടത്തിയ പരിപാടിയിൽ പ്രസിഡന്റ് ജോൺ ഡിക്സൺ അധ്യക്ഷത വഹിച്ചു ഫാ. ജിനിൽ ഉദ്ഘാടനം നിർവഹിച്ചു.
തിരുവനന്തപുരം: “പ്രകൃതിയെ സംരക്ഷിക്കാം – ഭാവിയെ സുരക്ഷിതമാക്കാം” എന്ന സന്ദേശവുമായി കെ.എൽ.സി.എ തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ജൂൺ 5 രാവിലെ 11 മണിക്ക് വെള്ളയമ്പലത്ത് വച്ച് നടന്ന രൂപതാതല ആഘോഷ പരിപാടി അൽമായ ഡയറക്ടർ Fr. ബീഡ് മനോജ് ഉദ്ഘാടനം ചെയ്തു. അതിരൂപതയിലെ എല്ലാ ഫൊറോനകളിലും ഇടവകകളിലും വൃക്ഷത്തൈ നട്ട് ബോധവൽക്കരണ പരിപാടികൾക്ക് നേതൃത്വംനൽകണമെന്നും. “ഒരു തൈ നട്ടാൽ ഒരു ഭാവി വളരും” എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച് നടന്ന ചടങ്ങിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും എടുത്തു. പ്രകൃതി സംരക്ഷണം ക്രൈസ്തവ ദൗത്യത്തിന്റെ ഭാഗമാണെന്നും വരും തലമുറയ്ക്കായി ഭൂമിയെ കാത്തുസൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും ഫാ. ബീഡ് മനോജ് ഓർമ്മിപ്പിച്ചു. കെ എൽ സി എ അതിരൂപത പ്രസിഡന്റ് സുരേഷ് പീറ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നുരേഷ് സേവ്യർ സ്വാഗതവും അതിരൂപതാ ഭാരവാഹികളും വിവിധ ഫൊറോനകളിൽ നിന്നുള്ള പ്രതിനിധികളും ഇടവകാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ജൂൺ 7 ന് ലോക…
5000 വൃക്ഷത്തൈകൾ ഇടവകകളിലും സ്കൂളുകളിലും റസിഡൻസ് അസോസിയേഷൻ ഗ്രൂപ്പുകൾ, യുവജന സംഘടനകൾ, സ്വാശ്രയ സംഘങ്ങൾ എന്നിവർക്ക് വിതരണം ചെയ്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
