- തുയ്യം വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഓഗസ്റ്റ് 31
- ഇൻഡോർ രൂപതയിൽ 200 കുട്ടികൾക്ക് അൾത്താര ശുശ്രൂഷ പരിശീലനം
- ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ; ചരിത്ര പള്ളികളുടെ സംരക്ഷണത്തിന് 10 കോടി
- മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും
- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ
- ഓണവില്ലിൽ നിന്നും തേന്മാവിൻ കൊമ്പിലേക്ക്
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
Author: admin
തിരുവനന്തപുരം : ഗവർണർ പദവി മറന്ന് പ്രവർത്തിക്കരുതെന്ന് മന്ത്രി പി രാജീവ്. ഉന്നത സ്ഥാനത്തിരിക്കുന്നവർ എങ്ങനെ പ്രവർത്തിക്കണമെന്ന് കേന്ദ്ര മാർഗ്ഗ നിർദ്ദേശമുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് ഗവർണറെ തടഞ്ഞതിന് വിദ്യാർത്ഥികൾക്ക് നേരെ 124 വകുപ്പ് ചുമത്തിയത്. രാജ്ഭവൻ്റെ സമ്മർദ്ദമായിരുന്നു ഇതിന് കാരണം. ഗവർണറുടെ പ്രവൃത്തി ജനങ്ങൾ കാണുന്നുണ്ടെന്നും, ഗവർണർമാർ ചാൻസലർമാർ ആവേണ്ടന്ന അഭിപ്രായത്തിന് അടിവരയിടുന്നതാണ് പുതിയ സംഭവ വികാസങ്ങളെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
കൊല്ലം: എസ്എഫ്ഐക്കാർ കരിങ്കൊടി കാണിച്ചതിനെതിരേ നിലമേലില്‍ റോഡരികില്‍ ഒരു മണിക്കൂര്‍ നേരം കസേരയിട്ട് ഇരുന്ന് ഗവര്‍ണറുടെ പ്രതിഷേധം . ഇതിനിടെ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്ഗവര്ണറെ ഫോണില്‍ വിളിച്ച് അനുനയത്തിന് ശ്രമിച്ചു. മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയില്‍ ഇത്തരമൊരു പ്രതിഷേധം അനുവദിക്കുമോ എന്ന് ഗവര്‍ണര്‍ ഡിജിപിയോട് ചോദിച്ചു. പ്രതിഷേധിച്ച എസ്എഫ്ഐക്കാര്ക്കെതിരേയുള്ള എഫ്ഐആറിന്റെ പകര്‍പ്പ് കിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍. പ്രതികരണം ചിരിയിലൊതുക്കി മുഖ്യമന്ത്രി എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനു പിന്നാലെ റോഡിൽ കസേരയിട്ടിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ പ്രതികരണം ചിരിയിലൊതുക്കി മുഖ്യമന്ത്രി. പ്രതിഷേധങ്ങൾക്കു പിന്നിൽ മുഖ്യമന്ത്രിയാണെന്ന് ഗവർണർ ആരോപിച്ചിരുന്നു. തനിക്കെതിരേ പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണെന്നും അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്നത് മുഖ്യമന്ത്രിയാണെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് സെഡ് പ്ലസ് സുരക്ഷ ഒരുക്കും നിലമേലില്‍ വച്ച് നടന്ന അസാധാരണ സംഭവങ്ങള്‍ക്ക് പിന്നാലെ ഗവര്‍ണര്‍ക്ക് കേന്ദ്ര സുരക്ഷ. ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര…
കോട്ടപ്പുറം : ഫാ. റോക്കി റോബി കളത്തിലിനെ കോട്ടപ്പുറം രൂപതയുടെ വികാരി ജനറലായി ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു . മുളങ്കുന്നത്തുകാവ് സാൻജോസ് ഭവൻ ഡയറക്ടർ, രൂപത പിആർഒ , രൂപത ആലോചന സമിതി അംഗം, തൃശൂർ തിരുഹൃദയ ലത്തീൻ പള്ളി വികാർ കോർപ്പറേറ്റർ, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ (കെഎൽസിഎച്ച്എ) ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഫെബ്രുവരി 9 ന് ചുമതലയേൽക്കും. മോൺ ഡോ. ആൻ്റണി കുരിശിങ്കൽ പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക വികാരിയായും റെക്ടറായും ചുമതല ഏൽക്കുന്ന ഒഴിവിലാണ് നിയമനം. കോട്ടപ്പുറം രൂപത എപ്പിസ്കോപ്പൽ വികാരി,കേരള ലത്തീൻ സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ മാനേജിംഗ് എഡിറ്റർ, കെആർഎൽസിബിസി മീഡിയ കമ്മീഷൻ ഡയറക്ടർ ,വടക്കൻ പറവൂർ ഡോൺ ബോസ്കോ ആശുപത്രി ജോയിന്റ് ഡയറക്ടർ, ഡയറക്ടർ, ഫൊറോന വികാരി , തൃശൂർ തിരുഹൃദയ ലത്തീൻ പള്ളി വികാരി , മുനമ്പം ഹോളി ഫാമിലി പള്ളി വികാരി, കോട്ടപ്പുറം രൂപത ഹെറിറേറജ്…
കൊച്ചി > ഈ വർഷം കേരളം സമ്പൂർണ്ണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ച ഒൻപത് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നവ കേരളം കർമ്മ പദ്ധതി രണ്ടിൽ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിൽ ഒന്നാണ് പാലിയേറ്റീവ് കെയർ. ആശാവർക്കർമാർ മുഖേന ശൈലി ആപ്പ് വഴി പാലിയേറ്റീവ് കെയർ ആവശ്യമായവരുടെ ലിസ്റ്റ് എടുത്തിട്ടുണ്ട്. കിടപ്പിലായവർക്കും, വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക്കും മികച്ച ഹോം കെയർ പരിചരണം നൽകുന്നതിന് ആവശ്യമായ വൊളൻ്റിയേഴ്‌സിനെ നിയമിക്കും. സംസ്ഥാനത്തെ എല്ലാ കിടപ്പുരോഗികൾക്കും കൃത്യമായ ഇടവേളകളിൽ പാലിയേറ്റീവ് കെയർ സംവിധാനം ഉറപ്പാക്കി കേരളം സമ്പൂർണ്ണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്നും മന്ത്രി പറഞ്ഞു. പാലിയേറ്റീവ് വാരാചരണത്തിൻ്റെ ഭാഗമായി ജനറൽ ആശുപത്രിയിൽ ആരംഭിച്ച അനുഗാമി ടു ഹീൽ ടുഗതർ പദ്ധതി വഴി അൻപതോളം വരുന്ന ക്രോണിക് അൾസർ രോഗികളെ 100 ദിവസത്തെ കർമ്മപദ്ധതിയിലൂടെ സുഖപ്പെടുത്താനാണ്…
വാഷിംഗ്ടണ്‍ : മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചതായുള്ള കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 83.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കാന് ന്യൂയോര്‍ക്ക് കോടതിയുടെ ഉത്തരവ്. 1996ല്‍ തന്നെ ട്രംപ് തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയായ ജീന്‍ കാരലിന്റെ ആരോപണം.അവർ ആവശ്യപ്പെട്ടതിന്റെ എട്ടിരട്ടി തുക നഷ്ടടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടത്. 2019ല്‍ ട്രംപ് പ്രസിഡന്റായിരുന്നപ്പോഴാണ് ജീന്‍ കാരള്‍ ട്രംപിനെതിരേ പീഡന പരാതി ഉന്നയിച്ചത്.എന്നാല്‍ ഇത് ശുദ്ധ അസംബന്ധമാണെന്നും അവരുടെ പുസ്തകങ്ങള്‍ വിറ്റഴിക്കാനുള്ള പ്രചാരവേലയാണ് ആരോപണത്തിന് പിന്നിലെന്നുമായിരുന്നു ട്രംപിന്റെ മറുപടി. ട്രംപിന്റെ സോഷ്യല്‍ മിഡിയ പ്ലാറ്റ്ഫോമായ ട്രൂത് സോഷ്യലിലൂടെയായിരുന്നു പ്രതികരണം .ഇതിനെതിരെയാണ് ജീന്‍ കാരള്‍ കോടതിയെ സമീപിച്ചത്. അതേസമയം വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ട്രംപ് പ്രതികരിച്ചിട്ടുണ്ട്.
തിരുവനന്തപുരം : സംസ്ഥാനത്ത് പകല്‍ താപനില ഉയരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ് ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം രാജ്യത്തു സമതല പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ്. 36 ഡ്രിഗ്രി സെഷ്യല്‍സ് ചൂടാണ് തലസ്ഥാനത്ത് രേഖപ്പെടുത്തിയത്. കേരളത്തില്‍ പൊതുവെ പകല്‍ ചൂട് കൂടി വരുകയാണെന്നും വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയപ്പ്. ജനുവരി 15 ഓടെയാണ് കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയത്. തുലാം വര്‍ഷം പിന്‍ മാറിയതോടെ ചൂട് കൂടാന്‍ തുടങ്ങി. ഇതിന് ശേഷം കേരളത്തില്‍ കാര്യമായി മഴ ലഭിച്ചിരുന്നില്ല. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനവും കേരളത്തിന് മഴ ലഭിക്കാനുള്ള സാധ്യത പ്രവചിക്കുന്നില്ല
കാസര്‍ഗോഡ് : ‘പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎയുടെ കേരള പദയാത്രക്ക് കാസര്‍ഗോഡ് ഇന്ന് തുടങ്ങും . ലോക്സഭാ തെരഞ്ഞെടുപിന് മുന്നോടിയായുള്ള പദയാത്രയുടെ ഉദ്ഘാടനം വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ നിർവഹിക്കും. രാവിലെ വിവിധ മത-സാമുദായിക നേതാക്കളുമായുള്ള സ്നേഹ സംഗമങ്ങളും കേന്ദ്ര സർക്കാരിന്‍റെ വിവിധ പദ്ധതികളിൽ അംഗങ്ങളായവരുടെ ഗുണഭോക്തൃ സംഗമങ്ങളും നടക്കും.കാസർകോട് മണ്ഡലത്തിലെ യാത്രയുടെ സമാപനം കാസർഗോഡ് മേൽപ്പറമ്പിൽ വൈകിട്ട് ആറുമണിക്കാണ് നടക്കും.ഓരോ ദിവസവും ദേശീയ സംസ്ഥാന നേതാക്കൾ പദയാത്രയുടെ ഭാഗമാകും. ഓരോ മണ്ഡലത്തിലും ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും പദയാത്രയുടെ ഭാഗമായി സംഘടിപ്പിക്കും. വിവിധ മണ്ഡലങ്ങളിലെ വികസന പ്രശ്നങ്ങളും പ്രതീക്ഷകളും ചർച്ച ചെയ്യുന്ന വികസന സെമിനാറുകളും പദയാത്രയുടെ ഭാഗമായി നടക്കും. തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ കേരള പദയാത്ര ഉദ്ഘാടനം ചെയ്യും. 20 ലോക്സഭാ മണ്ഡലങ്ങളിൽ കൂടി കടന്നു പോകുന്ന യാത്ര…
കൊച്ചി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച നാടകത്തിനെതിരെ നടപടി. “വൺ നേഷൻ, വൺ വിഷൻ, വൺ ഇന്ത്യ’ എന്ന നാടകത്തിലൂടെ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്ന പരാഹൈക്കോടതിയിലെനെയും സസ്പെൻഡു ചെയ്തു. നാടകത്തിനെതിരെ പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും ഹൈക്കോടതി ചീഫ് ജസ്റ്റീസിനും നിയമമന്ത്രാലയത്തിനും ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും പരാതി നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് വിജിലൻസ് രജിസ്ട്രാർ അന്വേഷിക്കും. ഹൈക്കോടതി ജീവനക്കാരും അഡ്വക്കറ്റ് ജനറൽ ഓഫീസിലെ ജീവനക്കാരും ക്ലർക്കുമാരും ചേർന്നാണു ഒന്പതുമിനിറ്റുള്ള നാടകം അവതരിപ്പിച്ചത്.
തിരുവനന്തപുരം: ഗവർണറുടെ അറ്റ് ഹോം വിരുന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചു.സർക്കാർ ഗവർണർ പോര് മുറുകുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ലിക്ക് ദിന വിരുന്നിനായി രാജ്ഭവന് 20 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് ബഹിഷ്കരണം. വെള്ളിയാഴ്ച വൈകുന്നേരം നിശ്ചയിച്ചിരുന്ന വിരുന്നിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമെ വിശ്ഷ്ടാതിഥികൾക്കും മാത്രമാണ് ക്ഷണമുണ്ടായിരുന്നത്. മന്ത്രിമാരായ കെ.ബി.ഗണേഷ് കുമാറിന്റെയും രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും സത്യപ്രതിജ്ഞയോടനുബന്ധിച്ച് രാജ്ഭവനൊരുക്കിയ ചായ സത്കാരവും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചിരുന്നു.
പാലക്കാട് : രാജ്യം 75 മത് റിപ്പബ്ലിക് ദിനം ആചരിക്കുമ്പോഴുംകടുത്ത യാതനകളും അവഗണനകളും അനുഭവിക്കുന്ന വിഭാഗമായി ക്രൈസ്തവർ ഇന്നും തുടരുകയാണെന്ന് സുൽത്താൻപേട്ട് ബിഷപ് ഡോ.പീറ്റർ അബീർ അന്തോണി സ്വാമി പറഞ്ഞു. രാജ്യത്തിൻ്റെ മതേതര മൂല്യങ്ങൾ വലിയ ഭീഷണി നേരിടുകയാണെന്ന കാര്യം ഈ റിപ്പബ്ലിക് ദിനാചരണ ചർച്ചകളിൽ സജീവമായി ഉണ്ടാകേണ്ടതുണ്ട് എന്ന് ബിഷപ് കൂട്ടിച്ചേർത്തു. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ 52-ാമത് സംസ്ഥാന ജനറല്‍ കൗണ്‍സിലിൻ്റെ സമാപന സമ്മേളനം പാലക്കാട് സെൻ്റ് സെബാസ്റ്റ്യൻ കത്തീഡ്രൽ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ തോമസ് അധ്യക്ഷനായിരുന്നു. ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ വിവിധ യൂണിറ്റുകളിൽ ആയിരം സമ്മേളനങ്ങളും കൺവെൻഷനുകളും സംഘടിപ്പിക്കും. തീരദേശ ഹൈവേ സംബന്ധിച്ച നിലവിലുള്ള ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം. വൻമതിൽ പോലെ ഉയരത്തിൽ പോകുന്ന ഹൈവേ മൂലം പരിഹരിക്കാൻ പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ എന്ത് നടപടികളാണ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
