Author: admin

ന്യൂഡല്‍ഹി : പദ്‌മശ്രീ പുരസ്‌കാര നിറവില്‍ ഇന്ത്യന്‍ ടെന്നീസ് താരം രോഹന്‍ ബൊപ്പണ്ണ. ലോക റാങ്കിങ്ങില്‍ ഡബിള്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയതിന് പിന്നാലെയാണ് 43കാരനായ താരത്തെ തേടി രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പദ്‌മശ്രീ പുരസ്‌കാരവും എത്തിയിരിക്കുന്നത്. ബൊപ്പണ്ണ ഉള്‍പ്പടെ ഏഴ് പേരാണ് ഇത്തവണ കായിക മേഖലയില്‍ നിന്നും പദ്‌മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്. ഹോക്കി പരിശീലകന്‍ ഹര്‍വീന്ദര്‍ സിങ്, മുന്‍ അമ്പെയ്‌ത്ത് താരം പൂര്‍ണിമ മഹാതോ, നീന്തല്‍ താരം സതേന്ദ്ര സിങ് ലോഹ്യ, ബാഡ്‌മിന്‍റണ്‍ താരം ഗൗരവ് ഖന്ന, മല്ലഖംബ വിഭാഗത്തില്‍ നിന്നുള്ള ഉദയ് വിശ്വനാഥ് ദേശ്‌പാണ്ഡെ, ഇന്ത്യന്‍ സ്ക്വാഷ് താരം ജോഷ്‌ന ചിന്നപ്പ എന്നിവരാണ് പദ്‌മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്

Read More

തിരുവനന്തപുരം: റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 14 പേർ രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹരായി. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, കേരള പൊലീസ് അക്കാദമി ഡയറക്‌ടർ ഗോപേഷ് അഗർവാൾ, അഗ്നിശമന സേനയിൽ നിന്ന് വിജയകുമാർ എഫ് എന്നിവര്‍ വിശിഷ്‌ട സേവ മെഡലിന് അർഹരായി. സ്‌തുത്യർഹ സേവനത്തിനുള്ള മെഡലിന് 11 പേരാണ് അർഹരായത്. ഐജി എ.അക്ബർ, എസ്‌പി ആർ.ഡി. അജിത്ത്, എസ്‌പി സുനിൽകുമാർ വി, എസിപി ഷീൻ തറയിൽ, ഡിഎസ്‌പി സുനിൽ കുമാർ ചെർവിത്ര, എഎസ്‌പി സുഗതൻ വി, ഡിഎസ്‌പി സലീഷ് എൻ.എസ്, എഎസ്ഐ കെ.കെ. രാധാകൃഷ്‌ണപിള്ള, എഎസ്ഐ സുരേന്ദ്രൻ ബി, ഇന്‍സ്‌പെക്‌ടര്‍ ജ്യോദീന്ദ്രകുമാർ പി, എഎസ്ഐ മിനി കെ എന്നിവരാണ് സ്‌തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹരായത്. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം രണ്ടു പേര്‍ക്കാണ്. യുഎന്‍ ദൗത്യത്തില്‍ കോംഗോയില്‍ സേവനം നടത്തിയ രണ്ടു ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കാണ് അംഗീകാരം.

Read More

ന്യൂഡൽഹി :2024 ലെ പദ്‌മ പുരസ്‌കാരങ്ങൾക്ക് എട്ട് മലയാളികൾ അർഹരായി. ജസ്റ്റിസ് ഫാത്തിമ ബീവിക്കും ഒ രാജഗോപാലിനും പദ്‌മഭൂഷൺ ലഭിച്ചപ്പോൾ ആറ് മലയാളികൾക്കാണ് പദ്‌മശ്രീ .സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്‌ജി ജസ്റ്റിസ് ഫാത്തിമ ബീവിക്ക് മരണാനന്തര ബഹുമതിയായാണ് പദ്‌മഭൂഷൺ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ഒ രാജഗോപാലിന് പൊതുരംഗത്തെ സംഭാവനകൾ പരിഗണിച്ച് പദ്‌മഭൂഷൺ നൽകി . കഥകളി ആചാര്യൻ സദനം ബാലകൃഷ്‌ണൻ, തെയ്യം കലാകാരൻ ഇ പി നാരായണൻ, കാസർകോട്ടെ നെൽകർഷകൻ സത്യനാരായണ ബലേരി, എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട് (മരണാനന്തരം) ആധ്യാത്മികാചാര്യൻ മുനി നാരായണ പ്രസാദ്, തിരുവിതാംകൂർ കൊട്ടാരത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായ് എന്നീ മലയാളികളാണ് പദ്‌മശ്രീ പുരസ്‌കാരത്തിന് അർഹരായത്. കലാരംഗത്തെ സംഭാവനകൾ പരിഗണിച്ച് നടിയും നർത്തകിയുമായ വൈജയന്തിമാല, പൊതുരംഗത്തെ പ്രവർത്തനങ്ങൾക്ക് എം വെങ്കയ്യനായിഡു, നടൻ ചിരഞ്ജീവി, സാമൂഹ്യസേവനത്തിന് ബിന്ദേശ്വർ പഥക്(മരണാനന്തരം) നർത്തകി പദ്‌മ സുബ്രഹ്മണ്യം എന്നിവർക്കാണ് പദ്‌മവിഭൂഷൺ ലഭിച്ചത്. പതിനേഴ്…

Read More

കൊച്ചി : മഹാരാജാസ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് 21 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെയാണ് സസ്പെൻഷൻ. അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകാൻ അല്ലാതെ ഇവർക്ക് കോളേജിൽ പ്രവേശിക്കാനാകില്ല. 13 കെഎസ്‌യു, ഫ്രറ്റേർണിറ്റി പ്രവർത്തകരെയാണ് സസ്പെന്റ് ചെയ്തത്‌. 8 എസ്‌ എഫ് ഐ പ്രവർത്തകരെയും സസ്പെന്റ് ചെയ്തു. മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിനെ ആക്രമിച്ചതായിരുന്നു സംഘർഷ കാരണം. കത്തി, ബിയര്‍ കുപ്പി, വടി എന്നിവ ഉപയോഗിച്ച് എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. കെ എസ് യു – ഫ്രറ്റേർണിറ്റി പ്രവർത്തകരാണ് അക്രമം നടത്തിയത്.

Read More

ആലപ്പുഴ: രാജ്യത്തെ പ്രധാന പ്രാണപ്രതിഷ്ഠ ഭരണഘടനയാണെന്ന് മന്ത്രി പി പ്രസാദ്. ആലപ്പുഴ പോലീസ് ഗ്രൗണ്ടിൽ റിപ്പബ്ലിക് ദിന സലൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണഘടനയ്ക്ക് മുകളിൽ മറ്റൊരു പ്രാണ പ്രതിഷ്ഠയ്ക്കും സ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. മണിപ്പൂരിലെ അക്രമങ്ങളെ പ്രസംഗത്തിൽ മന്ത്രി വിമർശിച്ചു.മണിപ്പൂരിൽ ജനങ്ങൾ ഭീതിയിൽ കഴിയുന്നു. പൗരത്വം അപകടത്തിലാകുന്നു എന്ന് കരുതുന്നവർ രാജ്യത്തുണ്ട്. ഈ ഭയങ്ങൾ മാറാൻ ഭരണഘടനയെ പ്രാണനാക്കി പ്രതിഷ്ഠിക്കണം. ഭരണഘടന സംരക്ഷണത്തിൽ എല്ലാവരും പങ്കാളികളാകണം. ഫെഡറലിസത്തിന് കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ, കേരളം ആശ്വാസത്തിൻ്റെ തുരുത്താണെന്നും അദ്ദേഹം പറഞ്ഞു.

Read More