തൃശ്ശൂർ:ചരിത്രത്തോളം, കേരളത്തിലെ ക്രൈസ്തവവിശ്വാസ പാരമ്പര്യത്തോളം നീളുന്ന ഓർമ്മകളുടെ ആരവമാണ് കൊടുങ്ങല്ലൂർ .കൊടുങ്ങല്ലൂർ കേന്ദ്രമായി, ആ ദേശത്തിന്റെ തെക്കെയറ്റത്തുള്ള കോട്ടപ്പുറം ആസ്ഥാനമാക്കി രൂപം കൊണ്ട ലത്തീൻ സഭയുടെ പുതു രൂപതയ്ക്ക് ഇപ്പോൾ നറുയൗവ്വനം .ഈ യൗവ്വനകാലത്തിൽ സഭയെ- ചോദിക്കാനും പറയാനും ആരുമില്ലാത്ത തീരദേശത്തെ ഒരു സമൂഹത്തെ നയിക്കാനായി മനസ്സിൽ ക്രിസ്തുവിന്റെ നിത്യഹരിതമായ യൗവ്വനവും അപാരമായ മനുഷ്യ സ്നേഹത്തിൽ നിന്നും ഉയിർക്കൊണ്ട ആത്മ വിശ്വാസവുമായി ഒരു ഇടയൻ . കോട്ടപ്പുറം സ്വദേശിയും സാധാരണക്കാരായ മനുഷ്യർക്ക് പകലിലും ഇരവിലും കാവലാളായിരുന്ന ഡോ.ഫ്രാൻസിസ് കല്ലറക്കൽ ആദ്യ മെത്രാനായി രണ്ടുപതിറ്റാണ്ടിലേറെകാലം പ്രശോഭിച്ച ഒരു രൂപതയുടെ തലവനായി രൂപതയിൽ നിന്നും, പുതുതലമുറയിൽ നിന്നും ഡോ.അംബ്രോസ് പുത്തൻവീട്ടിൽ എന്ന സൗമ്യനും വിനീതനുമായ ഒരു ഇടയനെത്തുമ്പോൾ വലിയ പ്രതീക്ഷയാണ് വിശ്വാസ സമൂഹത്തിനുള്ളത് . 1987 ജൂലായ് 3 ന് പോപ്പ് ജോൺ പോൾ രണ്ടാമന്റെ ഉത്തരവ് പ്രകാരം സ്ഥാപിതമാകുകയും അതേ വർഷം തന്നെ ഓക്ടോബർ 4 ന് ഔദ്യോഗികമായി രൂപത നിലവിൽ വരുകയും ചെയ്തതാണ് കോട്ടപ്പുറം രൂപത. വരാപ്പുഴ അതിരൂപതയുടെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങളെ വിഭജിച്ചാണ് രൂപത നിലവിൽ വന്നത്. കേരളത്തിലെ എറണാകുളം തൃശ്ശൂർ, മലപ്പുറം പാലക്കാട് ജില്ലകളിലായി 3,000 ചതുരശ്ര കിലോമീറ്ററിൽ രൂപത വ്യാപിച്ചു കിടക്കുന്നു. ഡോ. ഫ്രാൻസിസ് കല്ലറക്കൽ ലത്തീൻ സഭയുടെ കേദാരമായ വരാപ്പുഴ അതിരൂപതയുടെ ആർച് ബിഷപ്പായി നിയോഗിക്കപ്പെട്ടതോടെയാണ് . ഡോ. ജോസഫ് കാരിക്കശ്ശേരി രൂപതയുടെ അധിപനായെത്തുന്നത് .പന്ത്രണ്ട് വർഷത്തോളം നീണ്ട കോട്ടപ്പുറം രൂപതയിലെ വലിയ ഇടയനെന്ന ദൗത്യത്തിനിടയിൽ രൂപതയുടെ ആന്മീയ- ഭൗതീക വളർച്ചക്ക് ശക്തമായ നേതൃത്വമാണ് ജോസഫ് കാരിക്കശേരി പിതാവ് നല്ലിയത്.ഡോ .അലക്സ് വടക്കുംതല കണ്ണൂർ ബിഷപ്പ് ആയിരിക്കെയാണ് കാരിക്കാശ്ശേരി സ്ഥാനമൊഴിയുന്നതും വടക്കുംതല പിതാവ് കോട്ടപ്പുറം രൂപതയെ താൽക്കാലികമായി നയിക്കുന്നതും .
ചരിത്രത്തിന്റെ തുടർച്ചയിൽ ഒരു പുതു നേതൃത്വം സഭയ്ക്ക് തലവനായ് എത്തുമ്പോൾ ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളും കൂടിയാണ് സ്ഥാനാരോഹണം ചെയ്യപ്പെടുന്നത് .
Trending
- ഐ എഫ് എഫ് കെ: ഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ് ഗൊദാർദ് ജൂറി ചെയർപേഴ്സണ്‍
- ഡല്‍ഹിയിലേക്ക് കര്‍ഷകരുടെ മാര്‍ച്ച്; എന്തും നേരിടാൻ തയ്യാറെന്ന് പൊലീസ്
- അഡ്ലെയ്ഡില് ഇന്ത്യയ്ക്ക് 10 വിക്കറ്റ് തോല്‍വി
- പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം 2025ന് ശേഷം- കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
- അപ്പസ്തോലിക് ന്യൂൺഷ്യോ ഡോ. ലെയോ പോർദോ ജിരെല്ലിക്ക് സ്വീകരണം
- കൂനമ്മാവില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തി
- ശരീരഭാരം കുറയ്ക്കാനും പ്രതിരോധ ശേഷി കൂട്ടുവാനും ഇഞ്ചി
- പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; പൊലീസ് അന്വേഷണം ആരംഭിച്ചു