കൊച്ചി: നവകേരള സൃഷ്ടിക്കായി സ്ത്രീസമൂഹം മുന്നിട്ടിറങ്ങണമെന്നും സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെ പ്രതികരിക്കാനും തടയിടാനും അമ്മമാരടങ്ങുന്ന സ്ത്രീസമൂഹം തയ്യാറാകണമെന്നും വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ.ആന്റണി വാലുങ്കൽ അഭിപ്രായപ്പെട്ടു. കെ.എൽ.സി.ഡബ്ല്യു.എ (KLCWA) – കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ വരാപ്പുഴ അതിരൂപത പതിനഞ്ചാമത് വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അധികാരത്തിന്റെ വിവിധ കോണുകളിലേക്ക് സ്ത്രീസമൂഹം കടന്നുവരണം. അങ്ങനെ വരുമ്പോഴാണ് സൽഭരണം ഉണ്ടാകുന്നതിന് കൂടുതൽ സാധ്യതകൾ ഉണ്ടാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലുണ്ടായിട്ടുള്ള വിപ്ലവകരമായ പല മുന്നേറ്റങ്ങൾക്കും തുടക്കം കുറിച്ചത് സ്ത്രീകളാണ്. അത്തരത്തിൽ ഇനിയും നിരവധി വിഷയങ്ങൾ അവർ ഏറ്റെടുക്കാനുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെ.എൽ.സി.ഡബ്ല്യു.എ വരാപ്പുഴ അതിരൂപത പ്രസിഡന്റ് മേരി ഗ്രേസ് അധ്യക്ഷത വഹിച്ചു. എറണാകുളം എം.എൽ.എ ടി.ജെ. വിനോദ് മുഖ്യാതിഥിയായിരുന്നു. വിജയിച്ച ജനപ്രതിനിധികൾക്ക് യോഗത്തിൽ ആദരവ് നൽകി.ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ഫാ. യേശുദാസ് പഴമ്പിള്ളി, റാണി പ്രദീപ്, അഡ്വ. ഷെറി ജെ. തോമസ്, റോയി ഡികുഞ്ഞ, ലിസി സെബാസ്റ്റ്യൻ, അഡ്വ. എൽസി ജോർജ്, ഡോ. ഗ്ലാഡിസ് തമ്പി, റീന റാഫേൽ, ഡോ. ബീന പി.ജെ, ആലീസ് ജോസഫ് , മീന റോബർട്ട് എന്നിവർ പ്രസംഗിച്ചു
Trending
- ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കണം: കെആർഎൽസിസി
- യുവജനങ്ങളുടെ പ്രിയവിശുദ്ധൻ; തീർഥാടകരുടെ ആത്മീയ സങ്കേതമായി പള്ളിക്കര കാർലോ അക്കുത്തിസ് ദേവാലയം
- പാപ്പയുടെ ശ്വാസകോശത്തിൽ മുഴ കണ്ടെത്തി; ശസ്ത്രക്രിയയ്ക്ക് വിധേയനാകും
- കണ്ണങ്കുന്നത്ത് പള്ളിയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് കൊടിയേറി
- ഫാ. എൽ. എം. സുക്കോൾ സ്മാരക ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ്: പരിയാരം സെന്റ് മേരീസ് ജേതാക്കൾ
- കെസിഎഫ് മലബാർ മേഖലാ നേതൃസംഗമം: സ്വാഗതസംഘം രൂപീകരിച്ചു
- സ്വാഭാവിക ജീവൻ ഇല്ലാതാക്കുന്ന തിന്മകൾക്കെതിരെ സ്നേഹ സംസ്കാരം രൂപപ്പെടണം : ഫാ. അലക്സ് കുരിശു പറമ്പിൽ
- ബിഷപ് ബെൻസിഗറിന്റെ ദീർഘവീക്ഷണമാണ് ഇന്നത്തെ നഴ്സിംഗ് സമൂഹത്തിന്റെ അടിത്തറ: ബിഷപ് പോൾ ആന്റണി മുല്ലശ്ശേരി

