കോഴിക്കോട്: തിയോളജിക്കൽ സ്റ്റുഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് കല്ലായി സെന്റ് പാട്രിക്സ് ദേവാലയങ്കണത്തിൽ വച്ച് തിയോളജിക്കൽ സ്റ്റുഡൻസ് ഫോറം വിദ്യാർത്ഥികളുടെ സംഗമവും ചർച്ചാ സമ്മേളനവും സംഘടിപ്പിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ദൈവശാസ്ത്ര വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി ആത്മീയവും സാമൂഹികവുമായ വിഷയങ്ങളിൽ ചിന്തകൾ പങ്കുവെക്കുന്നതിനും ദൗത്യബോധം ശക്തിപ്പെടുത്തുന്നതിനും വേദിയായി. ദൈവശാസ്ത്ര പഠനവും സഭാ ദൗത്യവും സാമൂഹിക പ്രതിബദ്ധതയും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്. *“ക്രൈസ്തവ കുടുംബങ്ങളിൽ അജപാലനപരമായ ദൗത്യത്തിൽ എന്റെ പങ്ക്”* എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച നടത്തി.കുടുംബം വിശ്വാസത്തിന്റെ ആദ്യ പാഠശാലയാണെന്നും കുടുംബബന്ധങ്ങളുടെ വളർച്ചയിലും വിശ്വാസ ജീവിതത്തിന്റെ ആഴം വർധിപ്പിക്കുന്നതിലും അജപാലന പ്രവർത്തനങ്ങൾക്ക് നിർണായക സ്ഥാനമുണ്ടെന്നും ചർച്ചയിൽ അഭിപ്രായപെട്ടു.കുടുംബം സമൂഹത്തിന്റെയും സഭയുടെയും അടിസ്ഥാന ഘടകമാണെന്നും കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിനും വിശ്വാസബോധത്തിനും ധാർമ്മിക മൂല്യങ്ങളുടെ വളർച്ചയ്ക്കും കുടുംബം നിർണായക പങ്ക് വഹിക്കുന്നുവെന്നും, എന്നാൽ ആധുനിക ജീവിതശൈലി, തിരക്കേറിയ ജീവിതക്രമം, സാങ്കേതിക വിദ്യയുടെ അമിത സ്വാധീനം, കുടുംബബന്ധങ്ങളിലെ അകലം, വർദ്ധിച്ചുവരുന്ന വ്യക്തികേന്ദ്രീകൃത സമീപനങ്ങൾ എന്നിവ കുടുംബങ്ങളുടെ ഐക്യത്തിനും ആത്മീയ ജീവിതത്തിനും വെല്ലുവിളിയായി മാറുന്നുണ്ടെന്നും ചർച്ചയിൽ കണ്ടെത്തി ഇത്തരം സാഹചര്യങ്ങളിൽ അജപാലന പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യമുണ്ടെന്നും ദൈവശാസ്ത്ര വിദ്യാർത്ഥികൾക്കും സഭാ പ്രവർത്തകർക്കും വലിയ ഉത്തരവാദിത്വമുണ്ടെന്നും സമ്മേളനം വിലയിരുത്തി. കുടുംബങ്ങളെ സന്ദർശിച്ച് അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കുക, കുടുംബ പ്രാർത്ഥനകൾ പ്രോത്സാഹിപ്പിക്കുക, ദമ്പതികൾക്കും യുവജനങ്ങൾക്കും കുട്ടികൾക്കും ആവശ്യമായ ആത്മീയവും മാനസികവുമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക, പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കുടുംബങ്ങൾക്ക് ആശ്വാസവും പിന്തുണയും നൽകുക തുടങ്ങിയ മേഖലകളിൽ കൂടുതൽ സജീവമായ ഇടപെടലുകൾ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.വിശ്വാസ കൈമാറ്റം കുടുംബത്തിൽ നിന്നാണ് ആരംഭിക്കുന്നതെന്നും മാതാപിതാക്കൾ കുട്ടികളുടെ ആദ്യ വിശ്വാസ അധ്യാപകരാണെന്നും ചർച്ച നിരീക്ഷിക്കുകയുണ്ടായി.സാമൂഹിക മാറ്റങ്ങൾ അതിവേഗം സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ യുവജനങ്ങൾക്കിടയിൽ ആത്മീയ മൂല്യങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ചർച്ച ചെയ്തു. യുവതലമുറയെ സഭയുമായി കൂടുതൽ അടുപ്പിക്കുന്നതിനും കുടുംബങ്ങളിലെ വിശ്വാസാന്തരീക്ഷം വളർത്തുന്നതിനും തിയോളജിക്കൽ വിദ്യാർത്ഥികൾ ഭാവിയിലെ സഭാ നേതാക്കളെന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്വത്തോടെ ഇടപെടേണ്ടതുണ്ടെന്നും അഭിപ്രായമുയർന്നു.സമ്മേളനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ, ക്രൈസ്തവ കുടുംബങ്ങളെ വിശ്വാസത്തിൽ കൂടുതൽ ഉറപ്പിക്കുന്നതിനും കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനും സഭയുടെ അജപാലന ദൗത്യത്തിൽ കൂടുതൽ സജീവ പങ്കാളികളാകുമെന്ന് പ്രതിജ്ഞാബദ്ധത അറിയിച്ചു. യോഗം സിസ്റ്റർ ലീല്ലി ഉദ്ഘാടനം ചെയ്തു. പ്രകാശ് പീറ്റർ വിഷയാവതരണം നടത്തി. ബിജു, വില്യം, സന്തോഷ്, മേരി, ജിജി പാട്രിക് സ്വാഗതവും ആന്റണി റോമി എന്നിവർ നേതൃത്വം നൽകി.
Trending
- ആദിമ ക്രൈസ്തവ സഭ:പീഡനങ്ങളും അഗ്നിപരീക്ഷകളും
- കൊച്ചി രൂപത വിശ്വാസപരിശീലന പ്രവർത്തന വർഷത്തിന് തുടക്കം
- നവകേരള സൃഷ്ടിക്ക് മുന്നിട്ടിറങ്ങാനും ലഹരിക്കെതിരെ പോരാടാനും സ്ത്രീകൾ തയ്യാറെടുക്കണമെന്ന് ബിഷപ് ഡോ.ആന്റണി വാലുങ്കൽ
- ഭീതിയുടെ നിഴലില് കേരളം: തെരുവ് നായ ശല്യവും സുപ്രീം കോടതിയുടെ നിർണായക ഇടപെടലും
- ആദം നീ എവിടെ ആകുന്നു?
- തിയോളജിക്കൽ സ്റ്റുഡൻസ് ഫോറം കോഴിക്കോട് സംഗമം 2026
- മേപ്പാടിയിലെ കാട്ടാന ആക്രമണം: ദുരന്തബാധിത കുടുംബത്തെ കോഴിക്കോട് അതിരൂപത പ്രതിനിധികൾ സന്ദർശിച്ചു
- കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ച് പൊൻവിള ഇടവക

