ബെംഗളൂരു:സ്കൂളുകൾക്ക് ബോംബ് ഭീഷണി.ബെംഗളൂരുവിൽ 15 സ്വകാര്യ സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എല്ലാ സ്കൂളുകളിൽ നിന്നുമായി 5000ത്തോളം കുട്ടികളെ ഒഴിപ്പിച്ച് വീട്ടിലേക്ക് വിട്ടു. ചില സ്കൂളുകൾ ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ് നൽകി. ഇന്നലെ അർധരാത്രിയാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം വന്നത്. സ്കൂളുകളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സ്കൂളുകളിൽ എത്തി സ്ഥിതി വിലയിരുത്തി. വ്യത്യസ്തമായ ഐപികളിൽ നിന്നാണ് ഇ മെയിൽ സന്ദേശം വന്നിരിക്കുന്നത്. സന്ദേശങ്ങളുടെ ഉറവിടം തേടി പൊലീസ് അന്വേഷണം തുടങ്ങി. പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും വ്യാജ ഭീഷണിയാണ് പ്രചരിക്കുന്നതെന്നുമാണ് ബെംഗളൂരു സിറ്റി പൊലീസ് അറിയിക്കുന്നത്.
Trending
- മുൻകാല പ്രാബല്യത്തോടെ വഖഫ് നിയമം ഭേദഗതി ചെയ്യണം – കെ ആർ എൽ സി സി.
- ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
- മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് നിയമനം ഹൈക്കോടതി റദ്ദാക്കി
- കടൽ മണൽ ഖനനത്തിനെതിരെഐക്യദാർഢ്യ പ്രഖ്യാപനം
- പ്രഥമ ധനം ഹെൽത്ത്കെയർ സമ്മിറ്റ് എക്സലൻസ് അവാർഡ് കരസ്ഥമാക്കി എറണാകുളം ലൂർദ് ആശുപത്രി
- KLM സംസ്ഥാന വനിത ഫോറം ശില്പശാല
- കേരള ലാറ്റിൻ വുമൺസ് അസോസിയേഷന്റെ വനിത ദിനആഘോഷം
- ജീവിതം ലഹരിയാവണമെന്ന് എബിൻ കണിവയലിൽ