കൊച്ചി : കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് വീണ്ടും ഇ.ഡിയ്ക്ക് മുന്നിൽ. ബെനാമി ലോൺ അനുവദിക്കാൻ സിപിഎം കമ്മിറ്റി ഉണ്ടെന്ന് രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ചോദ്യം ചെയ്യൽ. ഇ ഡി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എം എം വർഗീസ് വ്യക്തമാക്കി.
അതേസമയം ,ബെനാമി വായ്പ നേടിയവർക്ക് ഈടായി നൽകിയ വസ്തുക്കൾ ലോൺ അടച്ച് തീരും മുൻപ് തിരിച്ച് നൽകാൻ നിർദ്ദേശം നൽകിയതിന് പിന്നിലും ഉന്നത ഇടപെടലുണ്ടെന്നും രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിന് തെളിവായി രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി അടക്കമുള്ള തെളിവുകൾ ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട് എന്നുമാണ് റിപ്പോർട്ടുകൾ .
Trending
- ജീവനാദം – യുവനാദം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
- ഡോ.ആൻറണി വാലുങ്കൽ യുവജന ദിന സന്ദേശം നൽകി
- മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും
- പ്രളയം : കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്രം
- മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ മകന് ജോലി,കുടുംബത്തിന് 10 ലക്ഷം
- സമരമുഖത്തെ സര്ഗാത്മകത
- ചതിക്കപ്പെട്ടവര്ക്ക് ചതുപ്പുഭൂമി
- പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം