- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Author: admin
ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് ആധികാരിക വിജയം . മാഡ്രിഡിന്റെ പതിനഞ്ചാം കിരീടമാണിത് . ഫൈനൽ മത്സരത്തിൽ ഡോർട്ട്മുണ്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് റയൽ കിരീടം സ്വന്തമാക്കിയത്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിലായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. എഴുപത്തിനാലാം മിനിറ്റിൽ സൂപ്പർ താരം ഡാനി കർവാഹലും, എൺപത്തിമൂന്നാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറുമാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും ശക്തരായ ടീമാണ് എക്കാലവും റയൽ മാഡ്രിഡ്. മുൻപ് 2021-22 ലാണ് ചാമ്പ്യൻസ് ലീഗിൽ റയൽ മുത്തമിട്ടത്.
ന്യൂ ഡൽഹി : ഇടക്കാല ജാമ്യത്തിനു ശേഷം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് തിഹാര്‍ ജയിലിലേക്ക് മടങ്ങും. മൂന്നുമണിയോടെ കെജ്‌രിവാൾ ജയിലിലേക്ക് പോകും. ഇന്ത്യ സഖ്യത്തിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി അവസാന ഘട്ട വോട്ടെടുപ്പിനും ശേഷം ഇന്ത്യ സഖ്യനേതാക്കളുടെ യോഗത്തിലും പങ്കെടുത്താണ് കെജ്‌രിവാളിന്റെ മടക്കം. ഇഡിയുടെ കടുത്ത എതിർപ്പ് അവഗണിച്ചായിരുന്നു 21 ദിവസത്തെ ഇടക്കാല ജാമ്യമെന്ന കോടതി ഉത്തരവ്. ഇടക്കാല ജാമ്യം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ജാമ്യം നീട്ടാന്‍ സുപ്രീം കോടതിയെ സമീപിച്ചു.പക്ഷേ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചില്ല. പിന്നാലെ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതിയിലും ജാമ്യാപേക്ഷ നല്‍കിയെങ്കിലും വിധി ബുധനാഴ്ചയിലേക്ക് കോടതി മാറ്റി. തുടര്‍ന്നാണ് ഇന്നുതന്നെകെജ്‌രിവാളിന് ജയിലിലേക്ക് മടങ്ങേണ്ടി വന്നത്.
ന്യൂ ഡൽഹി: അരുണാചൽ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ഇന്ന്. 60 നിയമസഭാ സീറ്റുകളുള്ള അരുണാചൽ പ്രദേശിലും 32 മണ്ഡലങ്ങളുള്ള സിക്കിമിലെയും വോട്ടെണ്ണൽ ഇന്ന്. ഏപ്രിൽ 19 നാണ് വോട്ടെടുപ്പ് നടന്നത്. അരുണാചൽ പ്രദേശിൽ ഭരണ കക്ഷിയായ ബിജെപിക്ക് നിയമസഭയിൽ 60 അംഗങ്ങളുണ്ടെങ്കിലും മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചോവ മേയും ഉൾപ്പെടെ 10 ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചതിനാൽ 50 മണ്ഡലങ്ങളിൽ മാത്രമാണ് വോട്ടെടുപ്പ് നടന്നത്. സിക്കിമിൽ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് പ്രധാന മത്സരം. അരുണാചലിൽ 25 ജില്ലാ ആസ്ഥാനങ്ങളിലെ 40 കൗണ്ടിംഗ് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും രാവിലെ 6 മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിൽ ആദ്യം പോസ്റ്റൽ വോട്ടുകളായിരിക്കും എണ്ണുക. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ന്യൂഡൽഹി : റിമാൽ ചുഴലിക്കാറ്റിനെ തുടർന്ന് അസമിലുണ്ടായ വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് പേർ മരിച്ചു. മരണപ്പെട്ടവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ടിൽ പറയുന്നു. 11 ജില്ലകളിൽ നിന്നായി 78,000 കുട്ടികളടക്കം 3.50 ലക്ഷത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചത്. കച്ചാർ ജില്ലയിൽ ഒരു കുട്ടിയുൾപ്പടെ മൂന്ന് പേരും ഹൈലകണ്ടി ജില്ലയിൽ ഒരു കുട്ടിയുൾപ്പടെ രണ്ട് പേരും കാർബി ആംഗ്ലോങ് വെസ്റ്റ് ജില്ലയിൽ ഒരാളുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടതെന്ന് റിപ്പോർട്ട് വ്യക്തമാക്കി. കനത്ത മഴയെ തുടർന്ന് കോപ്പിലി, ബരാക്, കടഖൽ, കുഷിയറ തുടങ്ങി നിരവധി നദികളിലെ ജലനിരപ്പ് അപകടനില കവിയുന്നതായാണ് വിവരം. പ്രളയബാധിത ജില്ലകളിലെ 4931 ഹെക്‌ടർ കൃഷിയിടവും വെള്ളത്തിനടിയിലായി. നിലവിൽ 187 ദുരിതാശ്വാസ ക്യാമ്പുകളും വിതരണ കേന്ദ്രങ്ങളും ഭരണകൂടം ഒരുക്കിയിട്ടുണ്ട്. 68,600 ആളുകളാണ് ക്യാമ്പുകളിൽ അഭയം തേടിയത്. മറ്റ് ഉയർന്ന സ്ഥലങ്ങളിലും സുരക്ഷിത സ്ഥലങ്ങളിലും അഭയം പ്രാപിച്ചവരും ഏറെ. മൊത്തം 1023063 വളർത്തുമൃഗങ്ങളെയും…
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് നൽകിയത്. എറണാകുളം ഇടുക്കി മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനരികെ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെയും, കേരള തീരത്ത് നിലനിൽക്കുന്ന ശക്തമായ പടിഞ്ഞാറൻ കാറ്റിന്റെയും സ്വാധീന ഫലമായി ജൂൺ 2 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയെക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തീരദേശമലയോര മേഖലകളിൽ ജാഗ്രത മുന്നറിയിപ്പും മത്സ്യബന്ധന വിലക്കും തുടരുകയാണ്.
കൊച്ചി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലകുറഞ്ഞു. സിലിണ്ടറിന് 70. 50 രൂപയാണ് കുറഞ്ഞത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. നേരത്തെ 1756 രൂപയായിരുന്നു വില. അവസാനഘട്ട തെരഞ്ഞെടുപ്പ് ദിനത്തിലാണ് പാചക വാതകത്തിന്റെ വില കുറച്ചത്
തിരുവനന്തപുരം: ജൂൺ 1 ലോക ക്ഷീര ദിനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ സെമിനാറുകളും അനുബന്ധ പരിപാടികളും നടക്കും .ക്ഷീര മേഖലയുടെ സുസ്ഥിര വികസനവും അതോടൊപ്പം പാരിസ്ഥിതികവും പോഷക പ്രദവും സാമ്പത്തികവുമായ ഉന്നമനം എന്ന ആശയം മുന്‍നിര്‍ത്തിയാണ് ദിനാചരണം. ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉല്‍പാദക രാജ്യമായ ഇന്ത്യയെ സംബന്ധിച്ചും ഈ ദിനം പ്രധാനമാണ്. ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ക്ക് ഒരു ഉപജീവനമാര്‍ഗ്ഗം തന്നെയാണ് ക്ഷീര വ്യവസായം.ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഫുഡ് ആന്റ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ ആഹ്വാന പ്രകാരം ആണ് ജൂൺ 1 ന് ലോക ക്ഷീര ദിനമായി ആചരിക്കുന്നത്. 2001 മുതൽ ആണ് ദിനാചരണം തുടങ്ങുന്നത്. കേരളത്തിന്റെ കാര്‍ഷിക പുരോഗതിയില്‍ ക്ഷീരമേഖല നല്‍കുന്ന സംഭാവനകള്‍ എടുത്തുപറയേണ്ടതാണ്. പാല്‍ വിവിധരൂപങ്ങളില്‍ നമ്മുടെ നിത്യേനയുള്ള സമീകൃതാഹാരത്തില്‍ പ്രത്യേകിച്ച് കുട്ടികളുടെ ഭക്ഷണക്രമത്തിലെ അവിഭാജ്യഘടകമാണ്. മനുഷ്യശരീരത്തിന് അത്യാവശ്യമായ പ്രോട്ടീന്‍, കാത്സ്യം, കൊഴുപ്പ്, അയഡിന്‍, പൊട്ടാസ്യം, വിറ്റാമിന്‍ ബി2 ബി 12, ഫോസ്ഫറസ് തുടങ്ങിയവയുടെ…
ഉര്‍വശിയും പാര്‍വതി തിരുവോത്തും പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്ന ഉള്ളൊഴുക്ക് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ക്രിസ്റ്റോ ടോമിയാണ് രചനയും സംവിധാനവും. സുഷിൻ ശ്യാമാണ് സംഗീത സംവിധായകന്‍. ബോളിവുഡ് നിർമാതാവ് റോണി സ്‌ക്രുവാല, ഹണി ട്രെഹാൻ അഭിഷേക് ചൗബേ എന്നിവരാണ് നിര്‍മാതാക്കള്‍. ജൂണ്‍ 21ന് ചിത്രം റിലീസ് ചെയ്യും. സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠനം പൂർത്തിയാക്കിയ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത കന്യക എന്ന ഹൃസ്വചിത്രം വളരെ ശ്രദ്ധനേടിയിരുന്നു. 61-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയഹൃസ്വചിത്രമായിരുന്നു കന്യക കൂടത്തായി കേസ് ആസ്പദമാക്കി നെറ്റ്ഫിക്‌സ് സംപ്രേഷണം ചെയ്ത കറി ആന്‍ഡ് സയനൈഡ് എന്ന വെബ്‌സീരിസിന്റെ സംവിധായകന്‍ കൂടിയാണ് ക്രിസ്റ്റോ.
വാഷിംഗ്ടണ്‍: ഇസ്രയേൽ – ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ ഉപാധിയുമായി ഇസ്രയേല്‍. മൂന്നുഘട്ടങ്ങളായി നടപ്പാക്കേണ്ട ഫോർമുലയാണ് ഇസ്രയേൽ മുന്നോട്ടുവച്ചിരിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു . അമേരിക്കൻ നയതന്ത്രശ്രമങ്ങളുടെ ഫലമായാണ് പുതിയ നിർദേശങ്ങളുമായി ഇസ്രയേൽ രംഗത്തെത്തിയിരിക്കുന്നതെന്നാണ് വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ ബൈഡൻ അറിയിച്ചത് . ആറാഴ്ച നീളുന്ന ആദ്യഘട്ടത്തില്‍ സമ്പൂര്‍ണ വെടി നിര്‍ത്തലാണ് ഇസ്രയേല്‍ മുന്നോട്ട് വച്ചിട്ടുള്ളത് . ജനവാസ കേന്ദ്രങ്ങളിലെ ഇസ്രയേല്‍ സൈനികരുടെ പിന്മാറ്റവും ഇരുഭാഗത്തുമുള്ള ബന്ദികളുടെ മോചനവും ആദ്യഘട്ടത്തിലുണ്ടാകും. ഗാസയിലേക്ക് ദിവസേന 600 ട്രക്കുകളില്‍ ഭക്ഷണവും മരുന്നും മറ്റ് സഹായങ്ങളും എത്തിക്കും. താത്കാലിക ഭവന യൂണിറ്റുകളും ഗാസയില്‍ സ്ഥാപിക്കും. ഈ ആറാഴ്ച കാലയളവില്‍ അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കും. ഇത് വിജയിച്ചാല്‍ അടുത്ത ഘട്ടത്തിലെ പദ്ധതികള്‍ നടപ്പിലാക്കും. രണ്ടാം ഘട്ടത്തില്‍ ഗാസയില്‍ നിന്നുള്ള സൈനികരുടെ പൂര്‍ണ പിന്മാറലാണ് ഇസ്രയേല്‍ മുന്നോട്ട് വയ്ക്കുന്നത് നിര്‍ദേശം. ഹമാസ് ബന്ദികളെയും മോചിപ്പിക്കും. മൂന്നാം ഘട്ടം പുനര്‍നിര്‍മാണ പദ്ധതിയെക്കുറിച്ചായിരിക്കുമെന്നും ബൈഡന് പറഞ്ഞു.…
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ് തുടരവെ , ഇൻഡ്യാ സഖ്യ നേതാക്കൾ ഇന്ന് മൂന്ന് മണിക്ക് ഡൽഹിയിൽ യോഗം ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് യോഗം . വോട്ടെണ്ണൽ ദിവസത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം.യോഗത്തിലേക്ക് എല്ലാ സഖ്യകക്ഷികൾക്കും ക്ഷണമുണ്ട്. വോട്ടെണ്ണലിൽ അട്ടിമറി ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചും യോഗത്തിൽ പങ്കെടുക്കുന്ന നേതാക്കൾക്ക് നിർദേശം നൽകും. തെരഞ്ഞെടുപ്പ് ഫലം അനുകൂലമെങ്കിൽ ചെയ്യേണ്ട തുടർ നീക്കങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്യും. ബി.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി ചർച്ച നടന്നേക്കും. എക്സിറ്റ് പോൾ ഫലങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച നടന്നേക്കും. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കില്ല എന്നാണ് വിവരം. അതാത് സംസ്ഥാനങ്ങളിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട തിരക്ക് മൂലമാണ് ഇരു നേതാക്കളും പങ്കെടുക്കില്ലെന്ന് അറിയിച്ചത്. ഡി.എം.കെ പ്രതിനിധിയായി ടി.ആർ ബാലു യോഗത്തിൽ പങ്കെടുക്കും. അതേസമയം ഇന്ന്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
