Author: admin

കൊച്ചി : മഹാരാജാസ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് 21 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെയാണ് സസ്പെൻഷൻ. അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകാൻ അല്ലാതെ ഇവർക്ക് കോളേജിൽ പ്രവേശിക്കാനാകില്ല. 13 കെഎസ്‌യു, ഫ്രറ്റേർണിറ്റി പ്രവർത്തകരെയാണ് സസ്പെന്റ് ചെയ്തത്‌. 8 എസ്‌ എഫ് ഐ പ്രവർത്തകരെയും സസ്പെന്റ് ചെയ്തു. മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിനെ ആക്രമിച്ചതായിരുന്നു സംഘർഷ കാരണം. കത്തി, ബിയര്‍ കുപ്പി, വടി എന്നിവ ഉപയോഗിച്ച് എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. കെ എസ് യു – ഫ്രറ്റേർണിറ്റി പ്രവർത്തകരാണ് അക്രമം നടത്തിയത്.

Read More

ആലപ്പുഴ: രാജ്യത്തെ പ്രധാന പ്രാണപ്രതിഷ്ഠ ഭരണഘടനയാണെന്ന് മന്ത്രി പി പ്രസാദ്. ആലപ്പുഴ പോലീസ് ഗ്രൗണ്ടിൽ റിപ്പബ്ലിക് ദിന സലൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണഘടനയ്ക്ക് മുകളിൽ മറ്റൊരു പ്രാണ പ്രതിഷ്ഠയ്ക്കും സ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. മണിപ്പൂരിലെ അക്രമങ്ങളെ പ്രസംഗത്തിൽ മന്ത്രി വിമർശിച്ചു.മണിപ്പൂരിൽ ജനങ്ങൾ ഭീതിയിൽ കഴിയുന്നു. പൗരത്വം അപകടത്തിലാകുന്നു എന്ന് കരുതുന്നവർ രാജ്യത്തുണ്ട്. ഈ ഭയങ്ങൾ മാറാൻ ഭരണഘടനയെ പ്രാണനാക്കി പ്രതിഷ്ഠിക്കണം. ഭരണഘടന സംരക്ഷണത്തിൽ എല്ലാവരും പങ്കാളികളാകണം. ഫെഡറലിസത്തിന് കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ, കേരളം ആശ്വാസത്തിൻ്റെ തുരുത്താണെന്നും അദ്ദേഹം പറഞ്ഞു.

Read More

ആലപ്പുഴ: സമൂഹത്തിന് കരുണാര്‍ദ്രമായ പുതിയ മുഖം നല്‍കാന്‍ കഴിഞ്ഞുവെന്നതാണ് വിസിറ്റേഷന്‍ സഭയുടെ 100 വര്‍ഷത്തിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രധാന മുഖമുദ്രയെന്ന് ഗോവ ഡാമന്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഫിലിപ് നേരി ഫെറാവോ പറഞ്ഞു. വിസിറ്റേഷന്‍ സന്ന്യാസിനി സഭയുടെ ശതാബ്ദി സമാപന ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ അര്‍പ്പിച്ച കൃതജ്ഞതാദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി വിസിറ്റേഷന്‍ സഭയിലെ സഹോദരിമാര്‍ അക്ഷീണ പ്രയത്‌നം നടത്തിവരുന്നു. അവരുടെ ഈ യാത്ര തുടരുമ്പോള്‍ കര്‍ത്താവിന്റെ ശുശ്രൂഷയില്‍ സജീവമായി പങ്കുകൊള്ളാന്‍ അവര്‍ക്കൊപ്പം നമുക്കും സാധിക്കട്ടെ. ക്രിസ്തുവിനോടുള്ള ആഴപ്പെട്ട അഭിവാഞ്ചയും സഹജീവികളോടുള്ള അനുകാമ്പാര്‍ദ്രമായ സ്‌നേഹവും എന്നും എല്ലാവരിലുമുണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, ബിഷപ്പുമാരായ ഡോ. ജോസഫ് കരിയില്‍, ഡോ. വിന്‍സെന്റ് സാമുവല്‍, ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദിവ്യബലിക്കു ശേഷം ചേര്‍ന്ന പൊതുസമ്മേളനത്തില്‍ കര്‍ദിനാള്‍ ഫിലിപ് നേരി ഫെറാവോ, കര്‍ദിനാള്‍ ബസേലിയൂസ് മാര്‍…

Read More

തിരുവനന്തപുരം: സർക്കാരിന്റെ നയപ്രഖ്യാപനം പൂർണമായും വായിക്കാതെ മടങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച്‌ പി കെ കുഞ്ഞാലികുട്ടി രംഗത്ത്. നാടൻ ശൈലിയിലാണ് കുഞ്ഞാലികുട്ടി പ്രതികരിച്ചത്. ഗവർണർ വരുന്നത് കണ്ടു വാണം വിട്ടതുപോലെ പോകുന്നതും കണ്ടു എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. പ്രതിപക്ഷ നിരയിലേക്ക് ഗവർണർ നോക്കിയത് പോലുമില്ലെന്നും, ഇത് നിയമസഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവർണർക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാണും-മുഖ്യമന്ത്രി നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാത്ത ഗവർണറുടെ നടപടി മറ്റൊരു അർത്ഥത്തിൽ കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചട്ട പ്രകാരം നയപ്രഖ്യാപനം ആദ്യവും അവസാനവും വായിച്ചാൽ മതി. ഗവർണർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും, എന്തെന്ന് നമുക്കറിയില്ലല്ലോ. മറ്റൊർത്ഥത്തിൽ കാണേണ്ടെന്ന് പാർലമെൻ്ററി പാർട്ടിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതികാരം തീർക്കേണ്ടത് ഇങ്ങനെയല്ല-കെ രാജൻ സർക്കാരിനോട് ​ഗവർണർ‌ക്ക് തർക്കമുണ്ടെങ്കിൽ പ്രതികാരം തീർക്കേണ്ടത് ഇങ്ങനെയല്ല. സർക്കാരിനോട് എന്തെങ്കിലും തർക്കം അദ്ദേഹത്തിനുണ്ടെങ്കിൽ അതിന് പ്രതികാരം തീർ‌ക്കേണ്ടത് ഭരണഘടനാപരമായ നടപടികൾ നിർവ്വഹിക്കാതെയല്ല. ഗവർണർ ‌ഭരണഘ‌ടനാ ഉത്തരവാദിത്തം…

Read More

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമ സഭയെ ഞെട്ടിച്ചു . നയപ്രഖ്യാപനം അവസാന ഖണ്ഡിക മാത്രമാണ് ഗവർണർ വായിച്ചത്. ഒരു മിനിറ്റിൽ നയ പ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചു. സർക്കാരുമായി ഇടഞ്ഞുനിൽക്കുന്നതിനിടെ കേന്ദ്രത്തിനെതിരായ വിമർശനമടക്കം ഉൾക്കൊണ്ട നയപ്രഖ്യാപന പ്രസംഗം ഗവർണർ വായിക്കുമോ എന്നത് ആകാംഷയോടെയാണ് കേരളം കാത്തിരുന്നത്. മുഖ്യമന്ത്രിയും സ്പീക്കറും നേരിട്ടെത്തി ഗവർണറെ സ്വീകരിച്ചെങ്കിലും ഇരുവരും തമ്മിൽ സംവാദിച്ചില്ല. കേവലം ഒരു മിനിറ്റും 17 സെക്കന്റും മാത്രമാണ് ഗവർണർ പ്രസംഗം വായിക്കാനായി ചെലവഴിച്ചത്. അവസാന ഖണ്ഡിക വായിച്ച് തീർത്ത ഉടൻ ഗവർണർ സഭ വിട്ടു. ഗവർണർ വായിക്കാത്ത ഭാഗത്താണ് കേന്ദ്രത്തിനെതിരായ വിമർശനമടക്കം ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം, കേരള സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിന് വിമര്‍ശനം. സാമ്പത്തിക കാര്യങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ അസമത്വമുണ്ടെന്നും അതുമൂലം പണ ഞെരുക്കം ഉണ്ടാകുന്നുണ്ടെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു. കാലക്രമേണ ഇത് കൂടുതല്‍ തീവ്രമായി സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ പരിമിതപ്പെടുത്തിയെന്നും ഫെഡറല്‍ സംവിധാനത്തിലെ വലിയ അസമത്വമാണ് ഇത്…

Read More