- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
- പുത്തൻപാന പ്രചാരണത്തിന് ആൻ്റണി പുത്തൂർ ചാത്തിയാത്ത് വഹിച്ച പങ്ക് മഹത്തരം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
- ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഫോർട്ട് കൊച്ചി രൂപത ആസ്ഥാനം സന്ദർശിച്ചു
- കോഴിക്കോട് രൂപതയ്ക്ക് ഇന്ന് 103 വയസ്സ്
- ‘ഈശ്വരാ വഴക്കില്ലല്ലോ’
- ട്രോളിങ് നിരോധനവും പ്രതിസന്ധികളും
Author: admin
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മുഖ്യമന്ത്രി രാജിവച്ച് മാറി നില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഏതൊക്കെ സ്ഥാപനങ്ങളില്‍നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയിലേക്ക് പണം എത്തിയെന്ന് പിണറായി വെളിപ്പെടുത്തണമെന്ന് സതീശന് ആവശ്യപ്പെട്ടു. എക്സാലോജിക് കമ്പനി ഷെല്‍ കമ്പനിയായി മാറുകയായിരുന്നു. കോടിക്കണക്കിന് രൂപയാണ് കമ്പനിയിലേക്ക് എത്തിയത്. കമ്പനി ആര്‍ക്കും ഒരു സേവനവും നല്‍കിയതായി അറിവില്ല. പ്രതിപക്ഷം ആദ്യം മാസപ്പടി ആരോപണം ഉന്നയിച്ചപ്പോള്‍ തങ്ങളെ പരിഹസിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മാസപ്പടിയില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഒരു നിമിഷത്തേക്ക് പോലും പിണറായി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശൻ വിമർശിച്ചു.
തിരുവനന്തപുരത്തു നിന്നുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകി. രാവിലെ മുതൽ എല്ലാ ട്രെയിനുകളും മണിക്കൂറുകൾ തടസപ്പെട്ടു. ഇതോടെ യാത്രക്കാർ ദുരിതത്തിലായി. വൈദ്യുത തകരാറെന്ന് ദക്ഷിണ റെയിൽവേ പറയുന്നത്. സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ യാത്രക്കാർ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുകയാണ്.
വയനാട് : സംസ്ഥാന സർക്കാർ വന്യജീവി പ്രശ്‌നത്തിൽ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്‌ടപരിഹാരം വൈകരുത്. സർക്കാരിന്‍റെ ഇടപെടൽ കാര്യക്ഷമമല്ലാതെ പോയതിനാലാണ് തനിക്ക് ഇവിടെ വരേണ്ടി വന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. അതേസമയം വന്യമൃഗങ്ങളുടെ നിരന്തര ആക്രമണങ്ങളില്‍ ജനരോഷം കനക്കുന്നതിനിടെയാണ് വയനാട് എംപി രാഹുൽ ഗാന്ധിയുടെ സന്ദർശനം. ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്. കണ്ണൂരിൽ നിന്ന് റോഡുമാർഗം രാവിലെ 7.45 ഓടെയാണ് രാഹുൽ എത്തിയത്. ബേലൂർ മഖ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ വീട്ടിലാണ് എംപി ആദ്യമെത്തിയത്. തങ്ങൾ നേരിടുന്ന വന്യജീവി പ്രശ്‌നങ്ങൾ കുടുംബം രാഹുൽ ഗാന്ധിയോട് വിശദീകരിച്ചു. കുടുംബത്തിന്‍റെ ഏതൊരാവശ്യത്തിനും കൂടെയുണ്ടാകുമെന്നും, വന്യമൃഗ ശല്യത്തിന് എതിരായ നടപടികള്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്തുമെന്നും ഉറപ്പ് നല്‍കിയായിരുന്നു അദ്ദേഹത്തിന്‍റെ മടക്കം. തുടർന്ന് കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോൾ, കഴിഞ്ഞ ഡിസംബറിൽ കൊല്ലപ്പെട്ട മൂടക്കൊല്ലി സ്വദേശി പ്രജീഷ് എന്നിവരുടെ…
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 355 മില്യൻ (2900 കോടിയിൽ അധികം) ഡോളർ പിഴ വിധിച്ചു ന്യൂയോർക്ക് കോടതി. ബിസിനസ് മൂല്യം പെരുപ്പിച്ചു കാട്ടി ബാങ്കുകളെ കബളിപ്പിച്ച കേസിലാണു ശിക്ഷ. 90 പേജുള്ള വിധിന്യായത്തിൽ, മൂന്ന് വർഷത്തേക്ക് ന്യൂയോർക്ക് സ്റ്റേറ്റിൽ കമ്പനി ഡയറക്ടറായി പ്രവർത്തിക്കുന്നതിൽ നിന്ന് ട്രംപിനെ വിലക്കിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മക്കളായ ഡൊണാൾഡ് ട്രംപ് ജൂനിയറും എറിക് ട്രംപും 4 മില്യൺ ഡോളർ വീതം പിഴയടക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് വർഷത്തേക്ക് ഡയറക്ടർമാരായി പ്രവർത്തിക്കുന്നതിൽ നിന്ന് ഇവരെ വിലക്കിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ കോടതിയാണ് വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്. മൂന്നുവര്‍ഷത്തേക്ക് ന്യൂയോര്‍ക്കില്‍ വായ്പയ്ക്ക് അപേക്ഷിക്കുന്നതില്‍ നിന്നും ട്രംപിനെ കോടതി വിലക്കി. മൂന്നുമാസം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് വിധി. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് അറിയിച്ചു.
കൊച്ചി: വ്യാഴാഴ്ച മുതല്‍ കേരളത്തിലെ തിയറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിർമാതാക്കളുടെ ഏകാധിപത്യ നിലപാടുകളിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു.തിയറ്ററിൽ റിലീസ് ചെയ്ത ചിത്രങ്ങൾ ധാരണ ലംഘിച്ച് നിർമാതാക്കൾ ഒടിടിക്കു നൽകുന്നുവെന്നും 42 ദിവസത്തിനു ശേഷമേ ഒടിടിയില്‍ നൽകൂ എന്ന സത്യവാംഗ്മൂലം ലംഘിച്ചു എന്നുമാണ് തിയറ്റര്‍ ഉടമകൾ ഉന്നയിക്കുന്ന പ്രധാന പരാതികൾ. അതേസമയം വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് നിർമാതാക്കളുടെ സംഘടന അറിയിച്ചു.സിനിമ തിയറ്ററുകളിൽ പ്രൊജക്ടര്‍ വയ്ക്കാനുള്ള അവകാശം ഉടമയിൽ നിലനിർത്തുക, കരാർ ലംഘിച്ച് നിശ്ചിത ദിവസത്തിന് മുമ്പേ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് സിനിമകൾ നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഫിയോക് നിർമാതാക്കൾക്ക് മുന്നിൽ വച്ചിരുന്നു. എന്നാൽ ഇതിനോട് നിർമാതാക്കൾ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്നും ഫിയോക് പ്രസിഡന്റ് പറഞ്ഞു.
മാനന്തവാടി: പുല്‍പ്പള്ളിയില്‍ വനംവകുപ്പിന്റെ വാഹനം തടഞ്ഞ് നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. വാഹനത്തിന്റെ റൂഫ് തകര്‍ക്കുകയും ടയറിന്റെ കാറ്റൊഴിച്ച് വിടുകയും ചെയ്തു. വാഹനത്തില്‍ റീത്തും വച്ചു. വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെയും പ്രതിഷേധക്കാര്‍ രംഗത്തെത്തി. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലേതാണ് ആക്രമിക്കപ്പെട്ട ജീപ്പ്. പോളിനെ ആശുപത്രിയിൽ എത്തിച്ചത് മുതൽ കൂടെ ഉണ്ടായിരുന്നത് ഇതേ വനപാലക സംഘമാണ്. മൃതദേഹം ഏറ്റുവാങ്ങി കോഴിക്കോട് നിന്ന് ആംബുലൻസിനെ അനുഗമിച്ച് എത്തിയത് ആയിരുന്നു ഇവർ.പ്രതിഷേധക്കാർ ജീപ്പിന് മുകളില്‍ റീത്ത് വെച്ചു. അതിനിടെ വയനാട്ടില്‍ കന്നുകാലിയെ കടുവ ആക്രമിച്ച് കൊന്നിരുന്നു. അതിന്‍റെ ജഡവും നാട്ടുകാർ പ്രതിഷേധ സ്ഥലത്തെത്തിച്ച് വനം വകുപ്പിന്‍റെ വാഹനത്തിന് മുകളില്‍ കെട്ടിവെച്ചു.കൊല്ലപ്പെട്ട വനം വാച്ചർ പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളി ബസ്സ്റ്റാൻഡിനകത്ത് പ്രതിഷേധം തുടരുകയാണ്. നഷ്ടപരിഹാരത്തുക അനുവദിക്കുക, കുട്ടികളുടെ തുടർപഠനം തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിന്‍റെ ഇടപെടൽ വ്യക്തമാക്കിയതിന് ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്നാണ് നാട്ടുകാരുടെ നിലപാട്. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ നിലവിലെ…
ഹൈദ്രബാദ് : തെലങ്കാനയിൽ ക്രിസ്ത്യൻ പള്ളിക്കുനേരെ ബജ്റംഗ് ദൾ ആക്രമണം.ചില ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ സംഭാവമുണ്ടാകുന്നത്. ഇരുന്നൂറോളം വരുന്ന ബജ്റംഗ് ദൾ പ്രവർത്തകർ ജയ് ശ്രീറാം വിളികളുമായി പള്ളി അടിച്ചുതകര്‍ക്കുകയായിരുന്നു. കുട്ടികളുൾപ്പെടെ 20 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. മഡിഗ ദളിത് ക്രിസ്ത്യൻ വിഭാഗത്തിലെ ആളുകൾക്ക് നേരെയാണ് ബജ്റംഗ് ദൾ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്. ഇരുന്നൂറോളം വരുന്ന ആളുകൾ പള്ളിയിലേക്ക് ജയ് ശ്രീറാം വിളികളോടെ എത്തുകയും പള്ളിയിലെ കുരിശ്, പ്രാർഥനാഹാളിലെ കസേരകൾ, പള്ളിയുടെ മേൽക്കൂര അടക്കം അടിച്ചു തകർക്കുകയുമായിരുന്നു. റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് സവർണജാതിക്കാരും ദളിത് വിഭാഗവും തമ്മിൽ നേരത്തെതന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് ഇത്തരമൊരു ആക്രമണം ഉണ്ടായതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അക്രമി സംഘത്തിൽ കോൺഗ്രസ് പ്രവർത്തകരുമുണ്ടായിരുവെന്നാണ് പൊലീസ് പറയുന്നത്.
തിരുവനന്തപുരം : ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്ന് കൊടിയേറും . ഫെബ്രുവരി 25നാണ് ചരിത്ര പ്രസിദ്ധമായ പൊങ്കാല മഹോത്സവം. പതിവ് പോലെ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ പറയുന്ന തോറ്റംപാട്ട് ഇത്തവണയുമുണ്ടാകും. ഉത്സവത്തിന്‍റെ ഓരോ ദിവസത്തിന്‍റെ ചടങ്ങും അന്നത്തെ തോറ്റംപാട്ടിന്‍റെ കഥാഭാഗവും തമ്മില്‍ ബന്ധപ്പെട്ടതായിരിക്കും. തോറ്റം പാട്ടിന്‍റെ അകമ്പടിയോടെ ദേവിയെ കുടിയിരുത്തിയാണ് ഉത്സവവും ആരംഭിക്കുന്നത്. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയ ശേഷമാകും ഉത്സവം ആരംഭിക്കുക. തുടര്‍ന്ന് ഉത്സവവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍ അരങ്ങേറും. ശനിയാഴ്‌ച വൈകിട്ട് ആറ് മണിക്ക് ചലച്ചിത്ര താരം അനുശ്രീയാണ് പ്രധാന വേദിയിലെ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യുക. ഇത്തവണ ആറ്റുകാല്‍ അംബ പുരസ്‌കാരം സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂറിന് നൽകും. പൊങ്കാല ദിവസം രാവിലെ 10.30നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുക. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30ന് പൊങ്കാല ദേവിക്ക് നൈവേദ്യമായി നൽകും. പൊങ്കാല ദിവസം രാത്രി ദേവിയുടെ പുറത്തെഴുന്നള്ളത്തിന് ശേഷം തൊട്ടടുത്ത ദിവസമായ ഫെബ്രുവരി 26ന് രാത്രി 12.30ന് നടക്കുന്ന കുരുതിതര്‍പ്പണത്തോട് കൂടിയാകും ഉത്സവം…
കൽപ്പറ്റ : ഒരാഴ്ച പിന്നിട്ടിട്ടും വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനായില്ല. ദൗത്യം ഇന്ന് എട്ടാം ദിനത്തിലാണ്. ആന രാത്രി ഇരുമ്പ് പാലം കോളനിക്ക് സമീപം ജനവാസമേഖലയിലെത്തി. രാത്രിയില്‍ കാട്ടിക്കുളം – തിരുനെല്ലി റോഡ് മുറിച്ച് കടന്നു. ട്രാക്കിങ് ടീം വനത്തിനുള്ളില്‍ പ്രവേശിച്ചു. ഒരാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന്ഹർത്താൽ. യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ലക്കിടിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നു. രണ്ട് പേർ കൊല്ലപ്പെട്ടിട്ടും സർക്കാരും വനം വകുപ്പും അനാസ്ഥ തുടരുന്നുവെന്നാണ് ആരോപിച്ചാണ് യു.ഡി.എഫ് പ്രതിഷേധം. വന്യമൃഗശല്യത്തിന് ശ്വാശത പരിഹാരം കാണണമെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെടുന്നു. കൊല്ലപ്പെട്ട വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ പോളിന്റെ മൃതദേഹം ഇന്ന് വയനാട്ടിലെ പുൽപ്പള്ളിയിൽ എത്തിക്കും. ബന്ധുക്കളും നാട്ടുകാരും മുന്നോട്ടു വച്ചിട്ടുള്ള ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിൽ മൃതദേഹവുമായി പ്രതിഷേധത്തിന് ഇറങ്ങാനാണ് തീരുമാനം. അതെ സമയം ,മന്ത്രിമാരുടെ സംഘം അടുത്തദിവസം തന്നെ വയനാട്…
തിരുവനന്തപുരം : കേരളത്തില്‍ താപനില ക്രമാതീതമായി ഉയർന്നു . നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഇന്ന് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ 38 ഡിഗ്രി വരെയും, കോട്ടയത്ത് 37 ഡിഗ്രിയും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രിയുമായാണ് താപനില ഉയരുക. സംസ്ഥാനത്ത് ചൂട് കൂടുന്നതിനെ തുടര്‍ന്ന് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. മദ്യം, ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്കുകള്‍ ഒഴിവാക്കണം.അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രം ധരിക്കണം. ചെരിപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണം.കുടയോ തൊപ്പിയോ പുറത്തിറങ്ങുമ്പോള്‍ ഉപയോഗിക്കണം.പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഒ.ആര്‍.എസ് ലായനി, സംഭാരം തുടങ്ങിയവ കൂടുതല്‍ ഉപയോഗിക്കണം.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം, ക്ലാസ് മുറികളില്‍…
Subscribe to Updates
Get the latest creative news from FooBar about art, design and business.
