Author: admin

ബെംഗളൂരു: ബെംഗളൂരുവിലെ കമ്മനഹള്ളിയിലെുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരണപ്പെട്ടു. കൊല്ലം കൊട്ടാരക്കര സ്വദേശി ആല്‍ബി ജി ജേക്കബ്, എസ് വിഷ്ണുകുമാര്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടം. ബെംഗളൂരുവിലെ കെജിഐ കോളജ് വിദ്യാര്‍ഥികളാണ്. ഇരുവരും സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ തടി മറിയുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Read More

വ​യ​നാ​ട്: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ രണ്ട് ജീ​വ​ന്‍ ന​ഷ്ട​മാ​യി​ട്ടും മന്ത്രിമാർ വ​യ​നാ​ട്ടി​ല്‍ എ​ത്തി​യി​ല്ലെ​ന്ന വി​മ​ര്‍​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. താ​ന്‍ എ​ത്താ​ത്ത​ല്ല, പ്ര​ശ്‌​ന​പ​രി​ഹാ​ര​മാ​ണ് പ്ര​ധാ​ന​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സ​ര്‍​വ​ക​ക്ഷി​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വ​യ​നാ​ട്ടി​ല്‍ എ​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ല്ലാം സ​ര്‍​ക്കാ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ചി​ല പ്ര​ത്യേ​ക കാ​ര​ണ​ങ്ങ​ള്‍ ഉ​ള്ള​തു​കൊ​ണ്ടാ​ണ് ത​നി​ക്ക് എ​ത്താ​ന്‍ ക​ഴി​യാ​തെ പോ​യ​ത്. വന്യജീവി കാടിറങ്ങുന്നത് ഏത് രാഷ്ട്രീയപാർട്ടിയാണ് ഭരിക്കുന്നത് എന്ന് നോക്കിയിട്ടല്ലെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഏത് കാര്യം വരുമ്പോഴും അത് രാഷ്ട്രീയവത്ക്കരിച്ച് കാണിക്കുക എന്നത് ചിലരുടെ പൊതുസ്വഭാവമാണ്. ഇതൊരു രാഷ്ട്രീയ വിഷയമേ അല്ലെന്നും മന്ത്രി പറഞ്ഞു. വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ള്‍​ക്ക് സു​ര​ക്ഷ​യും ആ​ശ്വാ​സ​വും ന​ല്‍​കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തു​പോ​ലെ​യു​ള്ള ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ന്‍ ക​ഴി​യാ​ത്ത​തി​ന് കാ​ര​ണം കേ​ന്ദ്ര നി​യ​മ​ങ്ങ​ളാ​ണ്. കേ​ന്ദ്ര​സ​ര്‍​ക്കാ​രാ​ണ് ഈ ​നി​യ​മ​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​തി​ല്‍ അ​പാ​ക​ത​യി​ല്ല. പൊ​തു​സ്വ​ത്ത് ന​ശി​പ്പി​ച്ച​തു​കൊ​ണ്ടാ​ണ് കേ​സെ​ടു​ത്ത​ത്.…

Read More

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി, യു​വ​ജ​ന​ങ്ങ​ളു​മാ​യു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ഖാ​മു​ഖം പ​രി​പാ​ടി ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കും. ക​വ​ടി​യാ​ര്‍ ഉ​ദ​യ് പാ​ല​സ് ക​ൺ​വ​ൻ‌​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.ന​വ​കേ​ര​ള സൃ​ഷ്ടി​ക്കാ​യി പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും കാ​ഴ്ച​പ്പാ​ടു​ക​ളും സ്വ​രൂ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി യു​വ​ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ന്ന പ​രി​പാ​ടി​യാ​ണ് മു​ഖാ​മു​ഖം. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി മാ​ര്‍​ച്ച് മൂ​ന്നു​വ​രെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഉ​ച്ച​ക്ക് ഒ​രു മ​ണി​വ​രെ​യാ​ണ് സം​വാ​ദ പ​രി​പാ​ടി ന​ട​ക്കു​ക. അ​ക്കാ​ദ​മി​ക്ക് പ്രെ​ഫ​ഷ​ണ​ലു​ക​ള്‍, ക​ലാ, കാ​യി​ക, സാം​സ്‌​കാ​രി​ക, സി​നി​മ, വ്യ​വ​സാ​യ, വാ​ണി​ജ്യ, കാ​ര്‍​ഷി​ക മേ​ഖ​ല​ക​ളി​ല്‍​നി​ന്നു​ള്ള​വ​ര​ട​ക്ക​മാ​ണ് മു​ഖാ​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക.മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ ജി.​ആ​ർ. അ​നി​ൽ, വി. ​ശി​വ​ൻ​കു​ട്ടി, വി. ​അ​ബ്ദു​റ​ഹ്‌​മാ​ൻ, എ.​എ. റ​ഹീം എം​പി, മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Read More

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് ഉ​പേ​ക്ഷി​ച്ച് അ​മേ​ഠി​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് വെ​ല്ലു​വി​ളി​ച്ച് കേ​ന്ദ്ര മ​ന്ത്രി സ്മൃ​തി ഇ​റാ​നി. ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വെ‍​ല്ലു​വി​ളി​യു​മാ​യി സ്മൃ​തി ഇ​റാ​നി രം​ഗ​ത്ത് എ​ത്തി​യ​ത്. 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 55,000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ സ്മൃ​തി ഇ​റാ​നി അ​മേ​ഠി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. 2019ൽ ​രാ​ഹു​ൽ അ​മേ​ഠി​യെ ഉ​പേ​ക്ഷി​ച്ചു. ഇ​പ്പോ​ൾ രാ​ഹു​ലി​നെ അ​മേ​ഠി കൈ​യൊ​ഴി​ഞ്ഞെ​ന്നും സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​ത്രി അ​മേ​ഠി​യി​ൽ ത​ങ്ങു​ന്ന രാ​ഹു​ലും സം​ഘം ചൊ​വ്വാ​ഴ്ച റാ​യ്ബ​റേ​ലി​യി​ലെ​ത്തും. സോ​ണി​യ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​തി​നാ​ൽ റാ​യ്ബ​റേ​ലി​യി​ൽ പു​തി​യ സ്ഥാ​നാ​ർ​ഥി​യാ​വും കോ​ൺ​ഗ്ര​സി​നു വേ​ണ്ടി മ​ത്സ​രി​ക്കു​ക. 80 ലോ​ക്സ​ഭാ സീ​റ്റു​ക​ളു​ള്ള ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 2019ൽ ​റാ​യ്ബ​റേ​ലി​യി​ൽ മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സി​ന് ജ​യി​ക്കാ​നാ​യ​ത്.

Read More

തിരുവനന്തപുരം : പേട്ടയില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്നുമാണ് രണ്ടരവയസ്സുകാരിയെ കിട്ടിയത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയെന്നും തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിധിന്‍ പറഞ്ഞു. എസ്എടിയില്‍ കുട്ടിയെ പരിശോധനയ്ക്ക് കൊണ്ടുപോയി. കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കും. കാഴ്ച്ചയിൽ കുട്ടിക്ക് പ്രശ്നങ്ങളില്ല. ബാക്കി കാര്യങ്ങൾ മെഡിക്കൽ പരിശോധനയിൽ അറിയുമെന്ന് ഡിസിപി പറഞ്ഞു. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ ബ്രഹ്മോസിന് പിറകുവശത്തെ ഓടയിൽ നിന്നാണ് കണ്ടെത്തിയത്. 19 മണിക്കൂര്‍ നീണ്ട പൊലീസിന്‍റെ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ബീഹാർ സ്വദേശികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് തട്ടികൊണ്ടുപോയത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.

Read More

ന്യൂ ഡൽഹി : ദില്ലി ചലോ മാര്‍ച്ച് രണ്ടു ദിവസത്തേക്ക് താത്കാലികമായി നിര്‍ത്തിവച്ചു. സമവായ നിര്‍ദേശങ്ങള്‍ കേന്ദ്രം അവതരിപ്പിച്ചതിന് പിന്നാലെയാണ് നീക്കം. കര്‍ഷകരുടെ തീരുമാനം ഇന്നോ നാളെയോ അറിയാം. നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ച ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്. പരുത്തി, പരിപ്പ് തുടങ്ങിയ അഞ്ച് വിളകള്‍ക്ക് താങ്ങുവിലെ നല്‍കാമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചു. അഞ്ചുവര്‍ഷത്തേക്ക് സര്‍ക്കാര്‍ സഹകരണ സംഘങ്ങള്‍ വഴി കര്‍ഷകരില്‍ നിന്ന് താങ്ങുവില ഉറപ്പാക്കി വിളകള്‍ സംഭരിക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്. കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് കര്‍ഷക നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു.

Read More

റായ്പൂർ:ചത്തീസ്ഗഢില്‍ ഇനി മതം മാറ്റങ്ങൾക്ക് 10 വര്‍ഷം വരെ തടവ്. ഭരണഘടനയ്ക്ക് പുല്ലുവില .ചത്തീസ്ഗഢിലെ ബിജെപി സർക്കാർ മതം മാറ്റങ്ങൾ ജാമ്യമില്ലാക്കുറ്റമാക്കുന്നു. മതം മാറ്റങ്ങള്‍ക്ക് 10 വര്‍ഷം വരെ തടവ് നൽകുന്ന നിയമത്തിന്റെ കരട് ഉടന്‍ തന്നെ നിയമസഭയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ചത്തീസ്ഗഢ് സര്‍ക്കാര്‍.സംസ്ഥാനത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് കീഴില്‍ മതംമാറ്റം നടക്കുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കുമെന്നും ചത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനിര്‍മാണത്തിന് ഛത്തീസ്ഗഢ് ഒരുങ്ങുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ തുടങ്ങിയവരെ മതം മാറ്റുന്നവര്‍ക്ക് 2 മുതല്‍ 10 വര്‍ഷം വരെ തടവും 25000 രൂപ പിഴയുമുണ്ടാകും. കൂട്ടമായി മതംമാറ്റം സംഘടിപ്പിച്ചാല്‍ പരമാവധി 1 മുതല്‍ 10 വര്‍ഷം വരെ തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. മതം മാറുന്നവര്‍ 60 ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കേണ്ടതുണ്ട്. വ്യക്തിവിവരങ്ങല്‍ കാണിച്ച് ജില്ല മജിസ്‌ട്രേറ്റിന് നല്‍കുന്ന അപേക്ഷയില്‍ പൊലീസ് പരിശോധന നടത്തും. മതം…

Read More

എറണാകുളം: വയനാട് ജില്ലയിൽ വന്യമൃഗങ്ങളുടെ ആക്രമണം വർദ്ദിക്കുന്ന സംഭവങ്ങളിൽ ഉത്കണ്‌ഠ രേഖപ്പെടുത്തി കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ . വിഷയം ഗൗരവമായി കാണണമെന്നും, സത്വരവും പ്രായോഗികവുമായ ഇടപെടലുകൾ നടത്തണമെന്ന കേന്ദ്ര-സംസ്ഥാന-സർക്കാരുകളോട് കത്തോലിക്കാ സഭ അഭ്യർത്ഥിച്ചു. “വന്യമൃഗങ്ങളുടെ ആക്രമണം അനുദിനം വർദ്ധിക്കുകയും സുരക്ഷിതത്വബോധം പൂർണ്ണമായും നഷ്‌ടപ്പെടുകയും ചെയ്യുന്നതിനാൽ പ്രദേശവാസികളുടെ നിലവിലെ അവസ്ഥ ദയനീയമാണ്. ഈ ഘട്ടത്തിൽ സത്വരവും പ്രായോഗികവുമായ ഇടപെടലുകൾ നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാർ സംവിധാനങ്ങൾ തയ്യാറാകണം.” കെസിബിസി പ്രസ്‌താവനയിൽ പറഞ്ഞു. പൗരന്മാരുടെ ജീവനും സ്വത്തിനും വൻ ഭീഷണിയുയർത്തുന്ന വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ അനുവദിക്കുന്ന നയങ്ങൾ രൂപീകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കെസിബിസി പ്രസിഡൻ്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പ്രസ്‌താവനയിൽ പറഞ്ഞു.

Read More

വ​യ​നാ​ട്: സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവർണ്ണർ . വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ വ​യ​നാ​ട്ടി​ലെ​ത്തി. നി​ല​വി​ൽ ബേ­​ലൂ​ര്‍ മ­​ഖ്‌­​ന­ എ​ന്ന മോ​ഴ​യാ​ന​യു​ടെ ആ­​ക്ര­​മ­​ണ­​ത്തി​ല്‍ കൊ​ല്ല­​പ്പെ­​ട്ട അ­​ജീ­​ഷി­​ന്‍റെ കു­​ടും­​ബാം­​ഗ​ങ്ങ­​ളെ കണ്ടു. ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വ​നം​വ​കു​പ്പ് വാ​ച്ച​റാ​യ പോ​ളി​ന്‍റെ വീ​ടും ഗ​വ​ർ​ണ​ർ സ​ന്ദ​ർ​ശി​ക്കും. മൂ​ട​കൊ​ല്ലി​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പ്ര​ജീ​ഷി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഗ​വ​ർ​ണ​ർ കാ​ണും. മൂ​ന്നാ​ഴ്ച മു​ന്പ് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ­​റ്റ 16 വ​യ​സു​കാ​ര​ൻ ശ​ര­​ത്തി​നെ​യും ഗ​വ​ർ​ണ​ർ സ​ന്ദ​ർ​ശി​ക്കും. പി​ന്നീ​ട് മാ​ന​ന്ത​വാ​ടി ബി​ഷ​പ്പ് മാർ ജോസ് പൊരുന്നേടവുമായും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​കും ഗ​വ​ർ​ണ​ർ മ​ട​ങ്ങു​ക.

Read More

തിരുവനന്തപുരം : പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ടുവയസുള്ള മകളെ തട്ടിക്കൊണ്ടു പോയതായി പരാതി. ഹൈദരാബാദ് സ്വദേശികളായ അമർദീപ് – റമീന ദേവി ദമ്പതികളുടെ മകൾ മേരിയേയാണ് തട്ടിക്കൊണ്ടു പോയതായി പേട്ട പൊലീസിന് പരാതി ലഭിച്ചിരിക്കുന്നത്. ദമ്പതികളുടെ നാല് കുട്ടികളിൽ ഒരു കുട്ടിയേയാണ് കാണാതായത്. ഇന്നലെ രാത്രി സഹോദരങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ പുലർച്ചെ ഒരു മണിയോടെ കാണാതായെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. പേട്ടയിൽ ഓൾ സെയിന്‍റ്‌സ് കോളജിന് സമീപം മതിൽമുക്ക് എന്ന സ്ഥലത്താണ് ഇവർ താമസിക്കുന്നത്. കുട്ടിയെ കാണാതാകുന്ന സമയം രണ്ട് പേർ സ്‌കൂട്ടറിൽ പോകുന്നത് കണ്ടതായി ദമ്പതികൾ പൊലീസിനോട് പറഞ്ഞു. കുട്ടിയെ കാണാതാകുമ്പോൾ വെള്ളയും കറുപ്പും കലർന്ന ടി ഷർട്ട് ആണ് ധരിച്ചതെന്നാണ് സഹോദരങ്ങൾ പൊലീസിന് നൽകിയ വിവരം. മഞ്ഞ കളറിലുള്ള സ്‌കൂട്ടറിൽ കുട്ടിയെ കടത്തിക്കൊണ്ടു പോയെന്നാണ് പൊലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവസ്ഥലത്ത് ഉന്നത പൊലീസ്…

Read More